Get Updates
Get notified of breaking news, exclusive insights, and must-see stories!

16 കാരിയുടെ പ്രസവം: വൈദികനു കൂട്ടുനിന്ന അവരും 'വെളിച്ചത്തുവന്നു'!! കീഴടങ്ങിയത്....

കേസില്‍ ആകെയുള്ളത് 10 പ്രതികള്‍

കണ്ണൂര്‍: കൊട്ടിയൂരില്‍ 16 കാരിയെ വൈദികന്‍ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ കേസിലെ രണ്ടു പ്രതികള്‍ കൂടി കീഴടങ്ങി. ഏറെനാളെ ഒളിവിലായിരുന്ന രണ്ടു പേരാണ് വ്യാഴാഴ്ച രാവിലെ പോലീസിനു മുന്നില്‍ കീഴടങ്ങിയത്. ഇതോടെ കേസിലെ മുഴുവന്‍ പ്രതികളും കീഴടങ്ങി. മുഖ്യപ്രതിയായ വൈദികന് റോബിന്‍ വടക്കുംചേരി ഇപ്പോള്‍ റിമാന്‍ഡിലാണ്.

ആറും ഏഴും പ്രതികള്‍

കേസിലെ ആറും ഏഴും പ്രതികളായ വയനാട് തോണിച്ചാല്‍ ക്രിസുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ്മരിയ, ഇരിട്ടി കല്ലുമുട്ടി ക്രിസ്തുദാതി കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ എന്നിവരാണ് പേരാവൂര്‍ സിഐ എന്‍ സുനില്‍കുമാറിന്റെ ഓഫീസിലെത്തി കീഴടങ്ങിയത്.

ജാമ്യത്തില്‍ വിടും

ഇരുവരും നേരത്തേ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ നിര്‍ദേശിച്ച പ്രകാരമാണ് കീഴടങ്ങല്‍. വൈദ്യപരിശോധനയ്ക്കും മൊഴി രേഖപ്പെടുത്തലിനും ശേഷം തലശേരി ജില്ലാ കോടതിയില്‍ ഇരുവരെയും ഹാജരാക്കും. തുടര്‍ന്ന് ഇവരെ ജാമ്യത്തില്‍ വിടുകയും ചെയ്യും.

ഇവരുടെ കുറ്റം

നവജാത ശിശുവിനെ ആശുപത്രിയില്‍ നിന്നു രഹസ്യമായി അനാഥാലയത്തിലേക്കു കടത്താന്‍ വൈദികനെ സഹായിച്ചുവെന്നും തെളിവ് നശിപ്പിക്കാന്‍ കൂട്ടുനിന്നുവെന്നതുമാണ് ഇരുവര്‍ക്കുമെതിരായ കുറ്റം. ഈ കേസിലെ രണ്ടാം പ്രതിയായ തങ്കമ്മ നെല്ലിയാനിയുടെ മകളാണ് സിസ്റ്റര്‍ ലിസ്മരിയ.

ജാമ്യം ലഭിച്ചു

കേസിലെ മറ്റു പ്രതികളായ തങ്കമ്മ നെല്ലിയേനി, സിസ്റ്റര്‍ ടെസ്സി ജോസ്, ഡോക്ടര്‍ ഹൈദരാലി, സിസ്റ്റര്‍ ആന്‍സി മാത്യു, വയനാട് ശിശുക്ഷേമ സമിതി മുന്‍ അധ്യക്ഷന്‍ ഫാദര്‍ തോമസ് ജോസഫ് തേരകം, സിസ്റ്റര്‍ ബെറ്റി ജോസ്, സിസ്റ്റര്‍ ഒഫീലിയ എന്നിവര്‍ നേരത്തേ പോലീസില്‍ കീഴടങ്ങി ജാമ്യം നേടിയിരുന്നു.

വൈദികന്‍ കുറ്റമേറ്റു

കേസിലെ മുഖ്യ പ്രതിയായ വൈദികന്‍ റോബിന്‍ നേരത്തേ തന്നെ കുറ്റം സമ്മതിച്ചിരുന്നു. പോക്‌സോ നിയമപ്രകാരവും ബലാല്‍സംഗത്തിനുമാണ് പ്രതിക്കെതിരേ കേസെടുത്തിരിക്കുന്നത്. വാര്‍ത്ത പുറത്തു വന്നതിനെത്തുടര്‍ന്നു വിദേശത്തേക്കു കടക്കാന്‍ ശ്രമിച്ച വൈദികനെ തൃശൂരില്‍ വച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+