കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

16 കാരിയുടെ പ്രസവം: വൈദികനു പിന്നില്‍ നിരവധി പേര്‍!! എല്ലാം മുങ്ങി!! തിരച്ചില്‍ ഊര്‍ജിതം...

എട്ടു പേരാണ് കേസിലെ പ്രതികള്‍

  • By Sooraj
Google Oneindia Malayalam News

പേരാവൂര്‍: കണ്ണൂരില്‍ 16 കാരി പീഡനത്തിന് ഇരയായി പ്രസവിച്ച സംഭവത്തില്‍ വൈദികനെ സഹായിച്ചവര്‍ മുങ്ങി. ഇവരെ പിടികൂടാന്‍ അന്വേഷണ സംഘം ഗ്രൂപ്പുകളായി തിരിഞ്ഞ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്. വൈദികന്‍ റോബിന്‍ വടക്കുംചേരിയടക്കം എട്ടു പ്രതികളാണ് കേസില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ഇവരും പ്രതികള്‍

തൊക്കിലങ്ങാടി ക്രിസ്തുരാജ ആശുപത്രിയിലെ ഗൈനക്കോളജിസ്റ്റ് ഡോ സിസ്റ്റര്‍ ടെസ്സി ജോസ് (63), നീണ്ടുനോക്കി സ്വദേശിനി തങ്കമ്മ നെല്ലിയാനി (55), പീഡിയാട്രീഷന്‍ ഡോ ഹൈദരാലി, അഡ്മിനിസ്‌ട്രേറ്റര്‍ സിസ്റ്റര്‍ ആന്‍സി മാത്യു (63), വയനാട് തോണിച്ചാല്‍ ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ ലിസ് മരിയ, ഇരിട്ടി ക്രിസ്തുദാസി കോണ്‍വെന്റിലെ സിസ്റ്റര്‍ അനീറ്റ, വൈത്തിരി ഹോളി ഇന്‍ഫന്റ് മേരി മന്ദിരം സൂപ്രണ്ട് സിസ്റ്റര്‍ ഒഫീലിയ എന്നിവരാണ് രണ്ടു മുതല്‍ എട്ടു വരെ പ്രതികള്‍.

ഇവര്‍ക്കെതിരേയും കേസ്

വയനാട് ശിശുക്ഷേമ സമിതി ചെയര്‍മാന്‍ ഫാദര്‍ തോമസ് തേരകം (60), ശിശുക്ഷേമ സമിതിയംഗം ഡോ സിസ്റ്റര്‍ ബെറ്റി (51) എന്നിവരുടെ പേരിലും കേസെടുത്തു.

 കൃത്യവിലോപം

വൈത്തിരിയിലെ അനാഥ മന്ദിരത്തില്‍ നവജാത ശിശുവിനെ പ്രവേശിപ്പിച്ചതില്‍ കൃത്യവിലോപം നടന്നതായി പോലീസ് ചൂണ്ടിക്കാട്ടി. ജില്ലാ ശിശുക്ഷേമ സമിതിയും ഇക്കാര്യത്തില്‍ നിയമലംഘനം നടത്തിയതായി കണ്ടെത്തിയിരുന്നു.

പ്രസവിച്ചത് കണ്ണൂരില്‍

കണ്ണൂരിലെ ആശുപത്രിയിലാണ് പെണ്‍കുട്ടി പ്രസവിച്ചതെങ്കിലും കുഞ്ഞിനെ രഹസ്യമായി വൈത്തിരി അനാഥ മന്ദിരത്തിലേക്കു മാറ്റുകയായിരുന്നു. കന്യാസ്ത്രീകളാണ് കുഞ്ഞിനെ ഇങ്ങോട്ട് കൊണ്ടു പോയതെന്നും വ്യക്തമായിരുന്നു.

ശ്രമങ്ങള്‍ നടത്തി

പെണ്‍കുട്ടി പ്രസവിച്ച ശേഷം ഇതു മൂടിവയ്ക്കാന്‍ റോബിന്‍ എല്ലാ ശ്രമങ്ങളും നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. വൈദികന്‍ വീട്ടുകാരെ ഭീഷണിപ്പെടുത്തുകയും പണം നല്‍കി പ്രലോഭിപ്പിക്കുകയും ചെയ്തിരുന്നുവെന്ന് പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു.

English summary
The people who helped priest were missing
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X