കോട്ടയത്ത് പള്ളിയില്‍ ശുശ്രൂഷയ്ക്കിടെ വിശ്വാസികള്‍ ഏറ്റുമുട്ടി; വൈദികനു നേരെ ആക്രമണം
തലയോലപ്പറമ്പ്: പള്ളിയില്‍ ശുശ്രൂഷയ്ക്കിടെ വൈദികനു നേരെ വിമത വിഭാഗത്തിന്റെ ആക്രമണം. അള്‍ത്താരയില്‍ നിന്നിരുന്ന വൈദികനെ അവിടെ നിന്ന് അടിച്ചിറക്കുകയായിരുന്നു. അക്രമികള്‍ പള്ളിക്കുള്ളിലെ സാധനങ്ങളും ബലിവസ്തുക്കളും അടിച്ചുതെറിപ്പിച്ചു. ഫാ. ജോണ്‍ തോട്ടുപുറത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്.
എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള തലയോലപ്പറമ്പ് വരിക്കാംകുന്ന് പ്രസാദഗിരി സെന്റ് സെബാസ്റ്റ്യന്‍ റോമന്‍ കത്തോലിക്ക പള്ളിയിലാണ് ഇന്ന് രാവിലെ സംഘര്‍ഷമുണ്ടായത്. വിശുദ്ധ കുര്‍ബാന തുടങ്ങിയതിനു പിന്നാലെ ഒരു വിഭാഗം പള്ളിക്കുള്ളില്‍ പ്രതിഷേധം ഉയര്‍ത്തുകയായിരുന്നു. ഏകീകൃത കുര്‍ബാനയുമായി ബന്ധപ്പെട്ട തര്‍ക്കം നിലനില്‍ക്കുന്ന പള്ളിയിലാണ് സംഘര്‍ഷം ഉണ്ടായത്. വിശ്വാസികള്‍ ഇരുവിഭാഗങ്ങളായി തിരിഞ്ഞ് പരസ്പരം പോരടിക്കുകയായിരുന്നു. നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

മുന്‍ വികാരിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമണം നടത്തിയതെന്നാണ് ഫാ. ജോണ്‍ തോട്ടുപുറത്തിന്റെ ആരോപണം. പള്ളിക്കുള്ളില്‍ വച്ച് തന്നെ ആക്രമിച്ചതായി കാണിച്ച് ഫാ. ജോണ്‍ തോട്ടുപുറ തലയോലപ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. സംഘര്‍ത്തെതുടര്‍ന്ന് തലയോലപ്പറമ്പ് പൊലീസ് പള്ളി പൂട്ടി.
കഴിഞ്ഞദിവസമാണ് അപ്പോസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ പുതിയ പ്രീസ്റ്റ് ഇന്‍ ചാര്‍ജ് ആയി ഫാ. ജോണ്‍ തോട്ടുപുറത്തെ നിയമിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വൈദികന്‍ കുര്‍ബാന അര്‍പ്പിക്കാന്‍ എത്തിയത്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് സ്ഥലത്ത് പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.












Click it and Unblock the Notifications