കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വൈദികര്‍ക്കും കന്യാസ്ത്രികള്‍ക്കും കുടുംബസ്വത്തില്‍ അവകാശമുണ്ടെന്ന് കേരള ഹൈക്കോടതി

ദാരിദ്ര്യവ്രതം പ്രശ്‌നമല്ല

Google Oneindia Malayalam News

കൊച്ചി: വൈദികരും സന്യസ്തരും കുടുംബസ്വത്തിന് അവാശികളാണെന്ന് കേരള ഹൈക്കോടതി വിധി. തിരുപ്പട്ട സ്വീകരണ അവസരത്തില്‍ അവര്‍ എടുക്കുന്ന ദാരിദ്ര്യവ്രതം ഇതിനു തടസ്സമാകില്ലെന്നും കോടതി അഭിപ്രായപ്പെട്ടു.

വൈദികര്‍ക്കും സന്യസ്തര്‍ക്കും കുടുംബസ്വത്തില്‍ അവകാശമില്ല എന്ന കീഴ്‌ക്കോടതി വിധിയാണ് സുപ്രീം കോടതി പുന: പരിശോധനക്ക് വിധേയമാക്കിയത്. ദാരിദ്ര്യവ്രതം അനുസരിച്ച് ജീവിച്ചുകൊള്ളാമെന്നാണ് വ്രതവാഗ്ദാന വേളയില്‍ പുരോഹിതരും കന്യാസ്ത്രികളും വാഗ്ദാനം ചെയ്യുന്നത് എന്നായിരുന്നു കീഴ്‌ക്കോടതി നല്‍കിയ വിശദീകരണം. ഇതിനെ ഖണ്ഡിക്കുന്നതാണ് ഹൈക്കോടതിയുടെ വിധി.

 28-1425107899-high-court

വൈദികര്‍ക്കും കന്യാസ്ത്രികള്‍ക്കും കുടുംബസ്വത്ത് നിഷേധിക്കുന്നത് ഇന്ത്യന്‍ ഭരണഘടനയിലെ 300-ാം വകുപ്പിന് വിരുദ്ധമാണെന്ന് ഹൈക്കോടതി പറഞ്ഞു. തനിക്ക് അവകാശപ്പെട്ട സ്വത്ത് വേണ്ടെന്നു വെയ്ക്കുന്നത് അവരുടെ വ്യക്തിപരമായ കാര്യമാണ്. എന്നാല്‍ ആര്‍ക്കും അവരുടെ അവകാശം നിഷേധിക്കാനാവില്ല. നിയമത്തില്‍ പുരോഹികതര്‍ക്കും സന്യസ്തര്‍ക്കും കുടുംബസ്വത്തില്‍ അവകാശമില്ലെന്ന് പറയുന്നില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

English summary
Kerala HC says that priests and nuns have right to ancestral property
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X