പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ വിതരണം ചെയ്യുന്നത് കാലാവധി കഴിഞ്ഞ മരുന്നുകള്‍...
മലപ്പുറം: വേങ്ങര പറപ്പൂര്‍ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ കാലാവധി കഴിഞ്ഞ മരുന്ന് വിതരണം ചെയ്തതായി പരാതി. ഇരിങ്ങല്ലൂര്‍ പാലാണി അമ്പലവന്‍ പുത്തന്‍പീടിയേക്കല്‍ കുഞ്ഞലവിയുടെ ഭാര്യ ഫാത്തിമ (60)ക്കാണ് രക്ത സമ്മര്‍ദ്ധ നിയന്ത്രണത്തിന് നല്‍കിയയ ഗുളികകളാണ് കാലാവധി കഴിഞ്ഞതെന്ന് വീട്ടുകാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
സംഭവവുമായി ബന്ധപ്പെട്ടു ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കു പരാതി നല്‍കി. ദീര്‍ഘകാലമായി രക്തസമ്മര്‍ദ്ധ രോഗത്തിനു ചികിത്സ നടത്തുന്ന ഫാത്തിമക്ക് കഴിഞ്ഞ ദിവസം പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും സിലാകാര്‍ട്ട് ഗുളികകളാണ് നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ഫാര്‍മസിയില്‍ നിന്ന് സിലോവിന്‍ 5 ഗുളികകളാണ് നല്‍കിയത്.

ഇരിങ്ങല്ലൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ഫാത്തിമക്കു കാലവധി മുറിച്ചു കളഞ്ഞ് വിതരണം ചെയ്ത മരുന്നുകള്‍.
പത്ത് ഗുളികകളടങ്ങുന്ന സ്രടിപ്പില്‍ നിന്ന് കാലാവധി രേഖപ്പെടുത്തുന്ന ഭാഗത്തെ രണ്ട് ഗുളികകള്‍ വീതം മുറിച്ചു മാറ്റിയ നിലയിലായിരുന്നു. വിതരണം ചെയ്ത എട്ടു സ്ട്രിപ്പുകളിലും ഇതേരീതിയിലായിരിന്നു. കാലാവധി രേഖപ്പെടുത്തിയ ഭാഗം ബോധപൂര്‍വ്വം മുറിച്ചു മാറ്റപ്പെട്ടതാണെന്നാണ് നാട്ടുകാരുടെ ആരോപണം. ആറുമാസത്തിനിടെ മൂന്നാമത്തെ സംഭവമാണിത് ഈ കേന്ദ്രത്തില്‍ നിന്നും ഉയരുന്നത്. നേരത്തെ കണ്ണ് രോഗം ബാധിച്ച് ചികിത്സ തേടിയെത്തിയ പത്തുവയസുകാരന് കാലാവധി കഴിഞ്ഞ തുളളിമരുന്ന് നല്‍കിയിരുന്നു. മരുന്ന് വിതരണത്തില്‍ മാഫിയകള്‍ ഇടപെടുന്നതായി സംശയമുണ്ടെന്നും മുനീര്‍ ബുകാരി, എ.പി കുഞ്ഞലവി, കെ. മൊയ്തീന്‍, എ.പി അബൂബക്കര്‍ എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. അതേസമയം, മരുന്ന് മാറിയിട്ടില്ലെന്നും മാര്‍ച്ച് 31 വരെ മരുന്നിന് കാലാവധി ഉണ്ടെന്നും മെഡിക്കല്‍ ഓഫീസര്‍ ഡോ. ദീപ്തി അറിയിച്ചു.
അതേസമയം ാലാവധി രേഖപ്പെടുത്തിയ ഭാഗം ബോധപൂര്‍വ്വം മുറിച്ചു മാറ്റി മരുന്ന് വിതരണം വേങ്ങര പറപ്പൂര്‍ പഞ്ചായത്ത് പ്രാഥമികാരോഗ്യ കേന്ദ്രത്തിനെതിരെ പ്രതിഷേധ പരിപാടികള്‍ അടക്കം നടത്താനുള്ള ഒരുക്കത്തിലാണ് നാട്ടുകാര്‍.












Click it and Unblock the Notifications