പ്രധാനമന്ത്രി കോഴിക്കോട്ട്, നഗരം കനത്ത സുരക്ഷയില്‍
കോഴിക്കോട്: ചെവ്വാഴ്ച കോഴിക്കോടെത്തുന്ന പ്രധാനമന്ത്രിക്ക് കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. കോഴിക്കോട് നടക്കുന്ന ഗ്ലോബല്‍ ആയൂര്‍വേദ ഫെസ്റ്റിവലിന്റെ വിഷന്‍ കോണ്‍ക്ലേവ് ഉദ്ഘാടനത്തിനാണ് പ്രധാനമന്ത്രി കോഴിക്കേട്ടെത്തുന്നത്.
പ്രധാനമന്ത്രിയായശേഷം മോദിയുടെ ആദ്യ കോഴിക്കോട് സന്ദര്‍ശന മാണിത്. ആയൂര്‍വേദ ഫെസ്റ്റിവലില്‍ പങ്കെടുക്കുന്ന 50 മിനിറ്റ് ഉള്‍പ്പെടെ 1.30 മണിക്കൂര്‍ മാത്രമാണ് പ്രധാനമന്ത്രി കേരളത്തില്‍ ചിലവഴിക്കുന്നത്.

രാവിലെ 11.50തോടെ വ്യോമസേനയുടെ പ്രത്യോക വിമാനത്തില്‍ കരിപ്പൂരിലെത്തുന്ന പ്രധാനമന്ത്രി. തുടര്‍ന്ന് ഹെലികോപ്റ്ററില്‍ വെസ്റ്റ്ഹില്‍ വിക്രം മൈതാനത്ത് എത്തും. അവിടെനിന്ന് റോഡ് മാര്‍ഗമാണ് സമ്മേളന സ്ഥലത്തെത്തുക. ഉദ്ഘാടന ചടങ്ങ് കഴിഞ്ഞശേഷം പ്രധാനമന്ത്രി 1.10ന് കരിപ്പീര്‍ വിമാനകത്താവളത്തിലേക്ക് തിരിക്കും.
പ്രധാനമന്ത്രിയുടെ സന്ദ്രര്‍ശനവുമായി ബന്ധപ്പെട്ട് കനത്ത സുരക്ഷയാണ് നഗരത്തില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. പ്രധാനമന്ത്രി സഞ്ചരിക്കുന്ന നാല് കിലോമീറ്റര്‍ ദൂരം രാവിലെ 9 മണിമുതല്‍ ഗതാഗതം നിരോധിച്ചിട്ടുണ്ട്. കരിപ്പൂര്‍ വിമാനത്താവളത്തിലും സുരക്ഷ ശക്തമാക്കുന്നതിന്റെ ഭാഗമായി ഡല്‍ഹിയില്‍ നിന്നെത്തിയ എസ്പിജി വിഭാഗം സുരക്ഷ ഏറ്റെടുത്തിട്ടുണ്ട്.












Click it and Unblock the Notifications