കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

പ്രധാനമന്ത്രി കേരളത്തില്‍

  • By Soorya Chandran
Google Oneindia Malayalam News

തിരുവനന്തപുരം: പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി കേരളത്തിലെത്തി. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഗവര്‍ണര്‍ നിഖില്‍ കുമാര്‍, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി തുടങ്ങിയവര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയെ സ്വീകരിച്ചു.

ജനുവരി 3 ന് രാത്രി 7.50 നാണ് പ്രധാനമന്ത്രി വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയത്.

കനകക്കുന്നില്‍ നടക്കുന്ന പിഎന്‍ പണിക്കര്‍ ഫൗണ്ടേഷന്‍ സമ്പൂര്‍ണ ഇ സാക്ഷരത പദ്ധതി, ടിസിഎസ് ആഗോള പരിശാലന കേന്ദ്രത്തിന്റെ തറക്കല്ലിടല്‍ എന്നിവയാണ് തിരുവനന്തപുരത്തെ പരിപാടികള്‍. കൊച്ചി പുതുവൈപ്പിലെ എല്‍എന്‍ജി ടെര്‍മിനല്‍ ഉദ്ഘാടനം ശനിയാഴ്ച വൈകീട്ട് പ്രധാനമന്ത്രി നിര്‍വഹിക്കും. ഞായറാഴ്ച മാതൃഭൂമിയുടെ നവതി ആഘോഷങ്ങളില്‍ പങ്കെടുത്തിന് ശേഷം ദില്ലിയിലേക്ക് മടങ്ങും.

 കേരളത്തിലേക്ക് സ്വാഗതം

കേരളത്തിലേക്ക് സ്വാഗതം

പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ബൊക്കെ നല്‍കി സ്വീകരിക്കുന്നു

ഗവര്‍ണറുടെ സ്വീകരണം

ഗവര്‍ണറുടെ സ്വീകരണം

ഗവര്‍ണര്‍ നിഖില്‍ കുമാര്‍ പ്രധാനമന്ത്രിയെ സ്വീകരിക്കുന്നു.

അല്‍പം കുശലം

അല്‍പം കുശലം

പ്രധാനമന്ത്രി മന്‍മോഹന്‍ സിങും ഗവര്‍ണര്‍ നിഖില്‍ കുമാറും കുശലം പറയുന്നു. കേന്ദ്രമന്ത്രി ശശി തരൂര്‍ സമീപം.

മേയറുമെത്തി

മേയറുമെത്തി

തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ കെ ചന്ദ്രിക പ്രധാനമന്ത്രിക്ക് പൂച്ചെണ്ട് നല്‍കുന്നു.

പുറത്തേക്ക്

പുറത്തേക്ക്

പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് വിമാനത്താവളത്തില്‍ നിന്ന് പുറത്തേക്കിറങ്ങുന്നു.

English summary
Prime Minister Manmohan singh visits Kerala.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X