Get Updates
Get notified of breaking news, exclusive insights, and must-see stories!

വന്ദേഭാരതിൽ ഉദ്ഘാടന ദിവസം പ്രധാനമന്ത്രി സ‍ഞ്ചരിക്കില്ല; കാരണമിങ്ങനെ

വന്ദേഭാരത് യാത്ര തുടങ്ങുന്നത് കാത്തിരിക്കുകയാണ് കേരളം. ഏപ്രിൽ 25 ന് തിരുവനന്തപുരത്ത് വെച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് വന്ദേഭാരത് ഫ്ലാ​ഗ് ഓഫ് ചെയ്യുക. 25ന് തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ രാവിലെ 10.30ന് ആണ് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യുക. സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുപരിപാടിയിൽ പ്രധാനമന്ത്രി പങ്കെടുക്കും.

എന്നാൽ വന്ദേഭാരതിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സ‍ഞ്ചരിക്കില്ലെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഉദ്ഘാടന ദിവസം കൂടുതൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ഉദ്ഘാടന ദിവസം ക്ഷണിക്കപ്പെട്ട അതിഥികൾക്ക് മാത്രമാണ് വന്ദേഭാരതിൽ സ‍ഞ്ചരിക്കാൻ അനുവാ​ദം ഉണ്ടാകുക.

Vande

പ്രധാനമന്ത്രിയുടെ സന്ദർശനുമായി വൻ സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. പ്രധാനമന്ത്രിയുടെ സന്ദർശനത്തോടനുബന്ധിച്ച് ഗതാഗത നിയന്ത്രണം ഏർപ്പെടുത്തും. തമ്പാനൂർ, എംജി റോഡ്, സെക്രട്ടേറിയറ്റ് പരിസരം തുടങ്ങിയ സ്ഥലങ്ങളിൽ പാർക്കിങ് ഉണ്ടാവില്ല. ഉദ്ഘാടന വേദിക്ക് എതിർവശത്തുള്ള കെഎസ്ആർടിസി ബസ് സ്റ്റാൻഡ് ഉദ്ഘാടന സമയത്ത് അര മണിക്കൂർ പ്രവർത്തിക്കില്ല. ബസ് സർവീസുകൾ വികാസ് ഭവൻ സ്റ്റാൻഡിൽ നിന്നാണ് പ്രവർത്തിക്കുക. തമ്പാനൂർ ഷോപ്പിം​ഗ് കോംപ്ലക്സിലെ ഓഫീസുകൾ, കടകൾ എന്നിവ 11 മണിക്ക് ശേഷം മാത്രമായിരിക്കും പ്രവർത്തിക്കാൻ തുടങ്ങുക.

ഉദ്ഘാടന ദിവസം മാത്രമാണ് അധിക സ്റ്റോപ്പുകൾ ഉണ്ടാവുക. എല്ലാ പ്രധാന സ്ഥലങ്ങൾക്കും തുല്യ പങ്കാളിത്തം ലഭിക്കുന്നതിനാണ് ഉദ്​ഘാടന ദിവസം അധിക സ്റ്റോപ്പ് അനുവദിച്ചത്. 25ന് 10.30ന് തിരുവനന്തപുരം സെൻട്രലിൽ നിന്നാണ് ട്രെയിൻ പുറപ്പെടുന്നത്. 11.29ന് കൊല്ലത്ത് എത്തും . 2 മിനിറ്റ് കൊല്ലത്ത് നിൽക്കും.

തുടർന്ന് കായംകുളം, ചെങ്ങന്നൂർ, തിരുവല്ല, കോട്ടയം, എറണാകുളം, ചാലക്കുടി, തൃശൂർ, ഷൊർണൂർ, തിരൂർ, കോഴിക്കോട്, തലശേരി, കണ്ണൂർ, പയ്യന്നൂർ, കാസർകോട് എന്നിവിടങ്ങളിൽ സ്റ്റോപ്പുണ്ട്. തിരുവനന്തപുരത്തിനും കാസർകോടിനും ഇടയിലുള്ള സ്റ്റേഷനുകളിൽ 2 മിനിറ്റായിരിക്കും ട്രെയിൻ സ്റ്റോപ്പ് ചെയ്യുന്നത്, രാത്രി 9.15ന് ട്രെയിൻ കാസർ​ഗോഡ് എത്തും.

വ്യാഴാഴ്ച വണ്ടി ഉണ്ടാകില്ല. ബാക്കി ദിവസങ്ങളിൽ ഉണ്ടാവും. എന്നാൽ ഉദ്ഘാടന ദിവസം നിർത്തിയ എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പ് ഉണ്ടാകില്ല.
തിരുവനന്തപുരം, കൊല്ലം, കോട്ടയം, എറണാകുളം, തൃശൂർ, ഷൊർണൂർ, കോഴിക്കോട്, കണ്ണൂർ, കാസർകോട് സ്റ്റേഷനുകളിലാണ് സ്റ്റോപ്പുള്ളത്. 8.05 മണിക്കൂറാണ് റണ്ണിങ് ടൈം. രാവിലെ 5.20ന് തിരുവനന്തപുരത്തുനിന്ന് പുറപ്പെട്ട് 1.25ന് കാസർകോട് എത്തും. ഉച്ചയ്ക്ക് 2.20ന് പുറപ്പെട്ട് രാത്രി 10.15ന് തിരുവനന്തപുരത്ത് എത്തുമെന്നു റെയിൽവേ അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+