കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

രാജമല ദുരന്തത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി, മരിച്ചവരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം ധനസഹായം

Google Oneindia Malayalam News

ദില്ലി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി രാജമലയില്‍ ഉണ്ടായ ദുരന്തത്തില്‍ അനുശോചനം അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ലയങ്ങള്‍ക്ക് മേല്‍ മണ്ണിടിഞ്ഞ് വീണതിനെ തുടര്‍ന്ന് 78 പേരാണ് അപകടത്തില്‍പ്പെട്ടത്. രാജമലയില്‍ മണ്ണിടിഞ്ഞ് വീണ് ജീവനുകള്‍ നഷ്ടപ്പെട്ടതില്‍ വേദനിക്കുന്നുവെന്ന് നരേന്ദ്ര മോദി ട്വിറ്ററില്‍ കുറിച്ചു. ദുരന്തത്തില്‍പ്പെട്ടവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ ധനസഹായവും പ്രധാനമന്ത്രി പ്രഖ്യാപിച്ചു.

രാജമല ദുരന്തത്തില്‍ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് സഹായമായി നല്‍കും. അപകടത്തില്‍ പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായമായി നല്‍കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചു.

ഈ വിഷമഘട്ടത്തില്‍ ദുരന്തത്തില്‍ അകപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കൊപ്പമാണ് തന്റെ മനസ്സെന്ന് പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. പരിക്കേറ്റവര്‍ എത്രയും വേഗത്തില്‍ സുഖം പ്രാപിക്കട്ടെ എന്നും പ്രധാനമന്ത്രി ആശംസിച്ചു. ദുരന്തത്തില്‍പ്പെട്ടവരെ സഹായിക്കാന്‍ ദേശീയ ദുരന്ത നിവാരണ സേനയും ഭരണകൂടവും ഒപ്പമുണ്ടെന്നും പ്രധാനമന്ത്രി ട്വീറ്റില്‍ വ്യക്തമാക്കി.

pm

Recommended Video

cmsvideo
Munnar Tehsildar Confirms 11 De@th In Rajamala Landslide| Oneindia Malayala,

തമിഴ് തോട്ടം തൊഴിലാളികള്‍ താമസിച്ചിരുന്ന ലയങ്ങള്‍ക്ക് മേലെയാണ് മണ്ണിടിഞ്ഞ് വീണത്. ഇതുവരെ അപകടത്തില്‍പ്പെട്ട 16 പേരുടെ മൃതദേഹങ്ങള്‍ ആണ് കണ്ടെത്തിയിരിക്കുന്നത്. അപകടസ്ഥലത്ത് തിരച്ചില്‍ പുരോഗമിക്കുകയാണ്. 12 പേരെ രക്ഷപ്പെടുത്തി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതില്‍ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

രാജമലയ്ക്ക് സമീപത്തുളള പെട്ടിമുടി എന്ന സ്ഥലത്താണ് ദുരന്തമുണ്ടായിരിക്കുന്നത്. ഇവിടെ തൊഴിലാളി കുടുംബങ്ങള്‍ താമസിച്ചിരുന്ന നാല് ലയങ്ങള്‍ ആണ് അപകടത്തില്‍പ്പെട്ടത്. ഇവിടെ 36 മുറികളിലായി 20 കുടുംബങ്ങള്‍ ആണ് താമസിച്ചിരുന്നത്. പ്രതികൂല കാലാവസ്ഥ മൂലം അപകട സ്ഥലത്ത് എയര്‍ലിഫ്റ്റിംഗ് നടത്താനായിട്ടില്ല. കാലാവസ്ഥ അനുകൂലമായാണ് എയര്‍ ലിഫ്റ്റിംഗ് നടത്താനാണ് സര്‍ക്കാര്‍ ആലോചിക്കുന്നത്.

 രാജസ്ഥാനിൽ പേടിക്കാനില്ലെന്ന് കോൺഗ്രസ്, നീക്കങ്ങൾ തകൃതി, ഇളകി ബിജെപി, വസുന്ധര രാജെ ദില്ലിക്ക്! രാജസ്ഥാനിൽ പേടിക്കാനില്ലെന്ന് കോൺഗ്രസ്, നീക്കങ്ങൾ തകൃതി, ഇളകി ബിജെപി, വസുന്ധര രാജെ ദില്ലിക്ക്!

വെള്ളിയാഴ്ച പുലര്‍ച്ചെയോടെയാണ് പെട്ടിമുടിയില്‍ മണ്ണിടിച്ചലുണ്ടായത്. ഇവിടം മണ്ണിടിച്ചില്‍ ഭീഷണി ഉണ്ടായിരുന്ന സ്ഥലം അല്ലെന്നാണ് പറയുന്നത്. രൂക്ഷമായ മഴയാണ് മണ്ണിടിച്ചിലിലേക്ക് നയിച്ചത്. ലയങ്ങള്‍ മണ്ണും പാറയും വീണ് മൂടിയിരിക്കുകയാണ്. നിലവില്‍ താല്‍ക്കാലിക റോഡ് നിര്‍മ്മിച്ചാണ് അപകടത്തില്‍പ്പെട്ടവരെ പുറത്തേക്ക് എത്തിക്കുന്നത്.

''നമുക്കിടയിലുണ്ടായ സംഭാഷണങ്ങള്‍ മറക്കില്ല സര്‍'', ക്യാപ്റ്റന്‍ ഡിവി സാഥെയെ ഓർത്ത് പൃഥ്വിരാജ്''നമുക്കിടയിലുണ്ടായ സംഭാഷണങ്ങള്‍ മറക്കില്ല സര്‍'', ക്യാപ്റ്റന്‍ ഡിവി സാഥെയെ ഓർത്ത് പൃഥ്വിരാജ്

'തിരികെ വീട്ടിലേക്ക്'... കരിപ്പൂർ വിമാനത്തിൽ നിന്ന് ഷറഫുവിന്റെ പോസ്റ്റ്, കണ്ണീരോടെ സൈബർ ലോകം'തിരികെ വീട്ടിലേക്ക്'... കരിപ്പൂർ വിമാനത്തിൽ നിന്ന് ഷറഫുവിന്റെ പോസ്റ്റ്, കണ്ണീരോടെ സൈബർ ലോകം

English summary
Prime Minister Narendra Modi announces financial aid for Idukki landslide victims families
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X