കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മാണിയുടെ സംഭാവനകൾ എക്കാലത്തും അനുസ്മരിക്കപ്പെടും; അനുശോചനമറിയിച്ച് മോദി

Google Oneindia Malayalam News

ദില്ലി: കേരള കോൺഗ്രസ് എം സ്ഥാപക നേതാവ് കെഎം മാണിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ട്വിറ്ററിലൂടെയാണ് മോദി അനുശോചനം അറിയിച്ചത്. കേരള രാഷ്ട്രീയത്തിലെ അതികായന്റെ സംഭാവനകള്‍ എപ്പോഴും ഓര്‍ത്തിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

<strong>കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സ്മാര്‍ട്ട് ഫോണ്‍ തരംഗം: ഹൈടെക്കായി തടവുപുള്ളികള്‍, ഓപ്പറേഷനുകള്‍ ജയിലിനകത്തു നിന്നും</strong>കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ സ്മാര്‍ട്ട് ഫോണ്‍ തരംഗം: ഹൈടെക്കായി തടവുപുള്ളികള്‍, ഓപ്പറേഷനുകള്‍ ജയിലിനകത്തു നിന്നും

കെഎം മാണിയു‌ടെ നിര്യാണം കേരളീയ സമൂഹം അതിവ ദുഃഖത്തോടെയാണ് അറിയുന്നതെന്ന് കേരള മുഖ്യമന്ത്രി പിണറായി വിജയനും അനുശോചന സന്ദേശത്തിൽ അറിയിച്ചു. കേരളീയ രാഷ്ട്രീയത്തില്‍ പുതിയ രീതി വളര്‍ത്തിയെടുക്കാന്‍ മാണിക്ക് കഴിഞ്ഞെന്നും പിണറായി വ്യക്തമാക്കി.

റെക്കോർഡ് തകർത്തു

റെക്കോർഡ് തകർത്തു

കേരളം കണ്ട രാഷ്ട്രീയ നേതാക്കളില്‍ പ്രമുഖനാണ് കെ എം മാണി. ഏറ്റവും കൂടുതൽ തവണ നിയമസഭയിൽ ബജറ്റ് അവതരിപ്പിച്ച വ്യക്തിയാണ് അദ്ദേഹം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കാലം മന്ത്രിയായിരുന്ന ശ്രീ ബേബി ജോണിന്റെ റെക്കോര്‍ഡാണ് 2003 ജൂണ്‍ 22 ന് മറികടന്ന്. 6061 ദിവസമാണ് അദ്ദേഹം മന്ത്രിയായി തുടര്‍ന്നത്. അതും ഏഴ് മന്ത്രി സഭകളിൽ.

സത്യപ്രതിജ്ഞ ചെയ്തത് 11 തവണ

സത്യപ്രതിജ്ഞ ചെയ്തത് 11 തവണ

ഏറ്റവും കൂടുതല്‍ നിയമ സഭകളില്‍ മന്ത്രിയായിട്ടുള്ളതും മാണിയാണ്. തുടര്‍ച്ചയായി 11 നിയമസഭകളില്‍ അംഗമായ അദ്ദേഹം 4,5,6,7,9,11,13 എന്നീ ഏഴ് നിയമസഭകളില്‍ മന്ത്രിയാകാന്‍ അവസരം ലഭിച്ചു. സത്യപ്രതിജ്ഞയിലും മാണി ഒന്നാം സ്ഥാനത്താണ്. 11 തവണ അദ്ദേഹം മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

റെക്കോർഡുകളുടെ തോഴൻ

റെക്കോർഡുകളുടെ തോഴൻ

റെക്കോർഡുകളുടെ തോഴൻ തന്നെയാണ് കെഎം മാണി. ഏറ്റവും കൂടുതല്‍ കാലം നിയമവകുപ്പും (16.5 വര്‍ഷം) ധനവകുപ്പും(6.25 വര്‍ഷം) കൈകാര്യം ചെയ്തത് കെ എം മാണിയാണെന്ന പ്രത്യേകത കൂടിയുണ്ട്. ഏറ്റവും കൂടുതല്‍ കാലവും (51 വര്‍ഷം) ഏറ്റവും കൂടുതല്‍ തവണ നിയമസഭാംഗം (13 തവണ), എന്നീ റെക്കോർഡുകളെല്ലാം കെഎം മാണിയുടെ പേരിലാണ്.

പാലാക്കാർ ചേർത്തു പിടിച്ച് നേതാവ്

പാലാക്കാർ ചേർത്തു പിടിച്ച് നേതാവ്


ബാർ കോഴ ആരോപണത്തിലാണ് കെഎം മാണി തന്റെ മന്ത്രി സ്ഥാനം കഴിഞ്ഞ യുഡിഎഫ് മന്ത്രിസഭാ കാലയളവിൽ രാജിവെച്ചത്. ആരൊക്കെ തള്ളിപ്പറഞ്ഞപ്പോഴും രാഷ്ട്രീയ തിരിച്ചടികള്‍ നേരിട്ടപ്പോഴും പാലാക്കാര്‍ മാണിയെ ചേര്‍ത്തു പിടിച്ചു. ഒരു തിരഞ്ഞെടുപ്പിൽ പോലും കെഎം മാണിയെ പാലാക്കാർ തോൽപ്പിച്ചിട്ടില്ല.

കനത്ത വെല്ലുവിളി

കനത്ത വെല്ലുവിളി

മാണിയുടെ രാഷ്ട്രീയ ജീവിതത്തിലെ ഏറ്റവും കനത്ത വെല്ലുവിളി ബാർ കോഴ വിവാദമായിരുന്നു. ഈ പ്രതിസന്ധിയിലും മാണിയെ തന്നെ ജയിപ്പിച്ചു പാലാ മണ്ഡലം. പാലാ നിയമസഭാ നിയോജക മണ്ഡലത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തിന്‍റെ തുടക്കം മുതലുള്ള ഒരു വലിയ അധ്യായമാണ് കെഎം മാണിയുടെ നിര്യാണത്തോടെ അവസാനിക്കുന്നത്.

English summary
Prime Minister Narendra Modi condolence on the demise of KM Mani
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X