Get Updates
Get notified of breaking news, exclusive insights, and must-see stories!

മോദിയുടെ മുസ്ലീം സ്‌നേഹം കപടമെന്ന് മുഖ്യമന്ത്രി

കോഴിക്കോട്: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മുസ്ലീം സ്‌നേഹം കപടമാണെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. മുസ്ലീംങ്ങളെ കുറിച്ച് കോണ്‍ഗ്രസ് വര്‍ഷങ്ങളായി പറയുന്ന കാര്യങ്ങളാണ് നരേന്ദ്ര മോദി കഴിഞ്ഞദിവസം പറഞ്ഞത്. എന്നാല്‍ കോണ്‍ഗ്രസ് പറയുമ്പോള്‍ അത് മുസ്ലീം പ്രീണനത്തിനുവേണ്ടിയാണെന്നായിരുന്നു ആരോപണം.

ഉപതെരഞ്ഞെടുപ്പില്‍ തിരിച്ചടി കിട്ടിയപ്പോഴാണ് നരേന്ദ്ര മോദിക്ക് മുസ്ലീം സ്‌നേഹമുണ്ടായതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മോദിയുടെ പ്രസ്താവനയില്‍ ആത്മാര്‍ത്ഥതയില്ല. ഉണ്ടെങ്കില്‍ അത് പ്രവര്‍ത്തിയില്‍ കാണേണ്ടതാണെന്ന് അദ്ദേഹം വ്യക്തമാക്കി. കോഴിക്കോട് കോണ്‍ഗ്രസ് ബൂത്ത് പ്രസിഡന്റുമാരുടെ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

oommen-chandy

ഇന്ത്യയിലെ മുസ്ലീംങ്ങള്‍ രാജ്യത്തിനുവേണ്ടി മരിക്കാനും തയ്യാറാണെന്നും അവരുടെ രാജ്യസ്‌നേഹം ചോദ്യം ചെയ്യപ്പെടാന്‍ കഴിയില്ലെന്നുമായിരുന്നു കഴിഞ്ഞദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നത്. അല്‍ഖ്വയ്ദയുടെ താത്പര്യങ്ങള്‍ക്ക് വഴങ്ങുന്നവരല്ല ഇന്ത്യയിലെ മുസ്ലീങ്ങള്‍ എന്നും സിഎന്‍എന്നിനുവേണ്ടിയുള്ള ഒരു അഭിമുഖത്തില്‍ നരേന്ദ്രമോദി പറഞ്ഞിരുന്നു.

നരേന്ദ്രമോദിയുടെ പ്രസ്താവനയെ വിവിധ മുസ്ലീം സംഘടനകള്‍ സ്വാഗതം ചെയ്തിരുന്നു. കാന്തപുരം അബൂബക്കര്‍ മുസലിയാരും നരേന്ദ്രമോദിയുടെ പ്രസംഗത്തെ പ്രശംസിച്ചു. ആര്‍എസ്എസ്സിന്റെ വര്‍ഗീയ അജണ്ടകള്‍ക്കുള്ള തിരിച്ചടിയാണ് മോദിയുടെ പ്രസംഗം എന്നായിരുന്നു കാത്തപുരത്തിന്റെ പ്രതികരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+