Get Updates
Get notified of breaking news, exclusive insights, and must-see stories!

കേദാര്‍നാഥില്‍ ആദിശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി

കേദാര്‍നാഥ്: കേദാര്‍നാഥില്‍ വിവിധ വികസനപദ്ധതികള്‍ക്കു തറക്കല്ലിടുകയും ആദിശങ്കരാചാര്യരുടെ പ്രതിമ അനാച്ഛാദനവും നിര്‍വ്വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ മഹത്തായ ആത്മീയ ഋഷി പാരമ്പര്യം വിളിച്ചോതുകയും കേദാര്‍നാഥ് ധാമില്‍ എത്തിയതില്‍ തനിക്ക് പറഞ്ഞറിയിക്കാനാകാത്തവിധം സന്തോഷമുണ്ടെന്നു വ്യക്തമാക്കുകയും ചെയ്തു. ഇന്നലെ, ദീപാവലി ദിനത്തില്‍, 130 കോടി ഇന്ത്യക്കാരുടെ വികാരങ്ങള്‍ സൈനികരിലേക്ക് എത്തിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ചില അനുഭവങ്ങള്‍ അഭൗമമാണ്; അതു വാക്കുകളില്‍ പ്രകടിപ്പിക്കാന്‍ കഴിയാത്തവിധം അനന്തമാണ്' എന്നര്‍ഥം വരുന്ന രാംചരിതമാനസില്‍ നിന്നുള്ള ഒരു വാക്യം ഉദ്ധരിച്ച് ബാബ കേദാര്‍നാഥിന്റെ അഭയകേന്ദ്രത്തില്‍ തനിക്ക് ഇങ്ങനെയാണ് അനുഭവപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു.

അഭയകേന്ദ്രങ്ങള്‍, സൗകര്യകേന്ദ്രങ്ങള്‍ തുടങ്ങിയ പുതിയ സംവിധാനങ്ങള്‍ സന്ന്യാസിമാരുടെയും ഭക്തരുടെയും ജീവിതം സുഗമമാക്കുമെന്നും തീര്‍ത്ഥാടനത്തിന്റെ ദിവ്യാനുഭവത്തില്‍ മുഴുകാന്‍ അവര്‍ക്കവസരമൊരുക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് മുമ്പുണ്ടായ വെള്ളപ്പൊക്കത്തിലെ നാശനഷ്ടങ്ങള്‍ സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്തതാണെന്ന്, 2013ലെ കേദാര്‍നാഥ് വെള്ളപ്പൊക്കത്തെ അനുസ്മരിച്ചുകൊണ്ട്, പ്രധാനമന്ത്രി ചൂണ്ടിക്കാട്ടി. ''ഇവിടെ വന്നിരുന്നവര്‍ നമ്മുടെ കേദാര്‍ധാം ഉയിര്‍ത്തെഴുന്നേല്‍ക്കുമോ എന്നു ആശങ്കപ്പെട്ടിരുന്നു. പക്ഷേ അതു മുമ്പത്തേക്കാള്‍ അഭിമാനത്തോടെ നില്‍ക്കുമെന്ന് എന്റെ ഉള്ളിലെ ശബ്ദം പറഞ്ഞുകൊണ്ടിരുന്നു''- അദ്ദേഹം പറഞ്ഞു.

 modi-in-kedarnath-

കേദാര്‍ ഭഗവാന്റെ കൃപയും ആദിശങ്കരാചാര്യരുടെ പ്രചോദനവും ഭുജ് ഭൂകമ്പത്തിന്റെ അനന്തരഫലങ്ങള്‍ കൈകാര്യം ചെയ്തതിന്റെ അനുഭവവുമുള്ളതിനാല്‍, ആ പ്രയാസകരമായ സമയങ്ങളില്‍ തനിക്ക് സഹായിക്കാനാകുമായിരുന്നെന്ന് പ്രധാനമന്ത്രി പറഞ്ഞു. മുമ്പ് തന്റെ ജീവിതത്തിലെ ചില കാലങ്ങളില്‍ തന്നെ വളര്‍ത്തിയ പ്രദേശത്തെ സേവിക്കാന്‍ കഴിഞ്ഞത് അനുഗ്രഹമായി കാണുന്നുവെന്ന വ്യക്തിപരമായ പരാമര്‍ശവും അദ്ദേഹം നടത്തി. ധാമിലെ വികസനപ്രവര്‍ത്തനങ്ങള്‍ അക്ഷീണം തുടരുന്ന എല്ലാ പ്രവര്‍ത്തകര്‍ക്കും സന്ന്യാസിമാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മുഖ്യമന്ത്രിക്കും അദ്ദേഹം നന്ദി പറഞ്ഞു. ഡ്രോണുകളും മറ്റ് സാങ്കേതികവിദ്യകളും ഉപയോഗിച്ച് പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിച്ചുവെന്ന് അദ്ദേഹം പറഞ്ഞു. 'ഈ പുരാതന ഭൂമിയിലെ ശാശ്വതമായ ആധുനികതയുടെ ഈ സംയോജനവും ഈ വികസനപ്രവര്‍ത്തനങ്ങളും ശങ്കരഭഗവാന്റെ കൃപയുടെ ഫലമാണ്'- അദ്ദേഹം പറഞ്ഞു.

ആദിശങ്കരാചാര്യരെക്കുറിച്ച് സംസാരിക്കുമ്പോള്‍, സംസ്‌കൃതത്തില്‍ ശങ്കര്‍ എന്നതിന്റെ അര്‍ത്ഥം - 'ശം കരോതി സഃ ശങ്കരഃ' എന്നാണെന്നു ശ്രീ മോദി പറഞ്ഞു. അതായത് ക്ഷേമം ചെയ്യുന്നവനാണ് ശങ്കരന്‍. ശങ്കരാചാര്യര്‍ ഇക്കാര്യം നേരിട്ട് തെളിയിച്ചു. സാധാരണക്കാരന്റെ ക്ഷേമത്തിന് വേണ്ടി സമര്‍പ്പിച്ച ജീവിതം പോലെ തന്നെ സവിശേഷമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം- പ്രധാനമന്ത്രി പറഞ്ഞു. ആത്മീയതയും മതവും മാറ്റമില്ലാത്തതും കാലഹരണപ്പെട്ടതുമായ ആചാരങ്ങളുമായി ബന്ധപ്പെട്ടു തുടങ്ങിയ ഒരു കാലമുണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി അനുസ്മരിച്ചു. അതേസമയം, ഇന്ത്യന്‍ തത്വശാസ്ത്രം മനുഷ്യക്ഷേമത്തെക്കുറിച്ചു സംസാരിക്കുകയും ജീവിതത്തെ സമഗ്രമായ രീതിയില്‍ വീക്ഷിക്കുകയും ചെയ്യുന്നു. ആദിശങ്കരാചാര്യ ഈ സത്യത്തെക്കുറിച്ചു സമൂഹത്തെ ബോധവല്‍ക്കരിക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു - അദ്ദേഹം പറഞ്ഞു.

ഇന്ന്, നമ്മുടെ വിശ്വാസത്തിന്റെ സാംസ്‌കാരിക പൈതൃകകേന്ദ്രങ്ങള്‍ അര്‍ഹിക്കുന്ന അഭിമാനത്തോടെയാണ് വീക്ഷിക്കപ്പെടുന്നതെന്നു പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞു. ''അയോധ്യയില്‍ ശ്രീരാമന്റെ ഒരു മഹാക്ഷേത്രം വരുന്നു. അയോധ്യ അതിന്റെ പ്രതാപം തിരിച്ചുപിടിക്കുകയാണ്. രണ്ടുദിവസം മുമ്പ്, ലോകം മുഴുവന്‍ അയോധ്യയില്‍ ദീപോത്സവത്തിന്റെ ഗംഭീരമായ ആഘോഷം കണ്ടു. ഇന്ത്യയുടെ പ്രാചീന സാംസ്‌കാരിക രൂപം എങ്ങനെയായിരുന്നുവെന്ന് ഇന്ന് നമുക്ക് ഊഹിക്കാവുന്നതേയുള്ളൂ'', ശ്രീ മോദി പറഞ്ഞു. ഇന്നത്തെ ഇന്ത്യ അതിന്റെ പൈതൃകത്തില്‍ ആത്മവിശ്വാസമുള്ളവരാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. ''ഇന്ന്, ഇന്ത്യ സ്വന്തമായി കഠിനമായ ലക്ഷ്യങ്ങളും സമയപരിധികളും നിശ്ചയിക്കുന്നു. ഇന്ന്, സമയപരിധികളിലും ലക്ഷ്യങ്ങളിലും ഭീരുത്വം കാണിക്കുന്നത് ഇന്ത്യക്ക് അംഗീകരിക്കാനാകില്ല''- പ്രധാനമന്ത്രി പറഞ്ഞു. സ്വാതന്ത്ര്യസമരനായകരുടെ സംഭാവനകളെക്കുറിച്ചു സംസാരിച്ച പ്രധാനമന്ത്രി, ഇന്ത്യയുടെ അഭിമാനകരമായ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട സ്ഥലങ്ങളും പുണ്യ തീര്‍ത്ഥാടന കേന്ദ്രങ്ങളും സന്ദര്‍ശിക്കാനും ഇന്ത്യയുടെ ആത്മാവിനെ അടുത്തറിയാനും ജനങ്ങളോട് ആവശ്യപ്പെട്ടു.

ഇത് മലയാളികളുടെ സ്വന്തം സംവൃത സുനില്‍: വൈറലായി പുതിയ ചിത്രങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+