Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രധാനമന്ത്രി ഇന്ന് കേരളത്തിൽ; സത്യപ്രതിജ്ഞയ്ക്ക് ശേഷമുള്ള ആദ്യ പൊതുയോഗത്തിൽ പങ്കെടുക്കും

തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ന് കേരളത്തിൽ ഇന്നും. സത്യപ്രതിജ്ഞയ്ക്ക് ശേഷം നരേന്ദ്ര മോദിയുടെ ആദ്യ കേരളാ സന്ദർശനമാണിത്. വെള്ളിയാഴ്ച വൈകിട്ടോടെ കൊച്ചിയിൽ എത്തുന്ന പ്രധാനമന്ത്രി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നുണ്ട്. തുടർന്ന് ബിജെപി പൊതുയോഗത്തിലും മോദി പങ്കെടുക്കും. ഇന്ന് രാത്രി കൊച്ചിയിൽ തങ്ങുന്ന പ്രധാനമന്ത്രി ശനിയാഴ്ച പുലർച്ചെ ഹെലികോപ്റ്ററിൽ തൃശൂരിലേക്ക് പുറപ്പെടും. ശ്രീകൃഷ്ണ കോളേജിലെ ഹെലിപ്പാഡിൽ ഇറങ്ങുന്ന പ്രധാനമന്ത്രി റോഡ് മാർഗം ശ്രീവത്സം ഗസ്റ്റ് ഹൗസിലെത്തും. 10 മണിയോടെയാണ് ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തുന്നത്.

തുലാഭാരം, കളഭച്ചാർത്ത് തുടങ്ങിയ വഴിപാടുകൾ നടത്താനാണ് ദേവസ്വം അധികൃതർക്ക് നിർദ്ദേശം നൽകിയിരിക്കുന്നത്. താമരപ്പൂവ് കൊണ്ട് തുലാഭാരം നടത്താനാണ് തീരുമാനം. ഒരു ഉരുളി നെയ്യ് വഴിപാടായി ക്ഷേത്രത്തിൽ സമർപ്പിക്കും. മുഴുക്കാപ്പ് കളഭച്ചാർത്ത് വഴിപാട് നടത്തണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രധാനമന്ത്രിയുടെ സന്ദർശം പ്രമാണിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

തുടർന്ന് ഗുരുവായൂർ ശ്രീകൃഷ്ണ ഹയർസെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ നടക്കുന്ന ബിജെപി പൊതുയോഗത്തിൽ പ്രധാനമന്ത്രി പങ്കെടുക്കും. പ്രധാനമന്ത്രിയായതിന് ശേഷമുള്ള ആദ്യ പൊതുയോഗമാണിത്. പ്രധാനമന്ത്രി ശബരിമലയിലും സന്ദർശനം നടത്തണമെന്ന് ബിജെപി പ്രവർത്തകർ ആവശ്യം ഉന്നയിച്ചിരുന്നതായാണ് സൂചന.

modi

ഉച്ചയ്ക്ക് 12 മണിയോടെ പ്രധാനമന്ത്രി ദില്ലിക്ക് മടങ്ങും. സന്ദർശനം പ്രമാണിച്ച് ഗുരുവായൂരിലും പരിസര പ്രദേശങ്ങളിലും കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ഗുരുവായൂരിൽ ലോഡ്ജുകളിലും മറ്റുമായി മുറിയെടുക്കുന്നവരുടെ വിവരങ്ങൾ ശേഖരിക്കുകയും സംശയാസ്പദായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ വിവരം അറിയിക്കുകയും ചെയ്യണമെന്ന് ഉടമകൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. 2008ൽ ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കെയാണ് പ്രധാനമന്ത്രി അവസാനമായി ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തിയത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+