മലയാളികള്‍ക്ക് കേരളപ്പിറവി ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി
ന്യൂഡല്‍ഹി:കേരളപ്പിറവി ദിനത്തില്‍ മലയാളികളികള്‍ക്ക് ആശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വളര്‍ച്ചക്ക് എപ്പോഴും ശാശ്വതമായ സംഭാവനകള്‍ നല്കിയ കേരളത്തിലെ ജനങ്ങള്‍ക്ക് കേരളപ്പിറവി ദിനത്തില്‍ ആശംസകള്‍ നേരുന്നുവന്നായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ. കേരളത്തിന്റെ പ്രകൃതി ഭംഗി, ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍നിന്നും ആളുകളെ ആകര്‍ഷിച്ചുകൊണ്ട് കേരളത്തിലെ ഏറ്റവും പ്രശസ്തമായ വിനോദ കേന്ദ്രങ്ങളിലൊന്നാക്കുന്നു. കേരളത്തിന്റെ തുടര്‍ച്ചയായ പുരോഗതിക്കായി പ്രാര്‍ഥിക്കുന്നുവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. മലയാളത്തിലാണ് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തത്
മതനിരപേക്ഷ ജനധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്തായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ കേരളപ്പിറവി ആശംസ. എല്ലാവിധ വേര്തിരുവുകള്ക്കും ഉച്ച നീചത്തങ്ങള്ക്കും എതിരെയുള്ള മലയാളിയുടെ ഒരുമയായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും പിണറായി വിജയന് പഞ്ഞു. കൊവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ കേരളപ്പിറവി ദിനത്തില്‍ വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

1956 നംവംബര്‍ ഒന്നിന് രൂപീകൃതമായ കേരള സംസ്ഥാനത്തിന് ഇന്ന് 64 വയസു തികയുകയാണ്. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി കിടന്ന പ്രദേശങ്ങളെ ഭാഷയുടെ അടിസ്ഥാനത്തില്‍ ഒരുമിപ്പിച്ചായിരുന്നു സംസ്ഥാനത്തിന്റെ രൂപീകരണം. രൂപികരണ സമയത്ത് അഞ്ച് ജില്ലകളായിരുന്നു കേരള സംസ്ഥാനത്ത് ഉണ്ടായിരുന്നത്. ഇന്ന് 14 ജില്ലകളും, 20 ലേക്സഭാ മണ്ഡലങ്ങളും, 140 നിയമസഭാ മണ്ഡലങ്ങളും കൂടി ചേര്‍ന്നതാണ് കേരള സംസ്ഥാനം. പാരിസ്ഥിതികവും സാമൂഹികവും സാസ്കാരികവുമായ വ്യത്യസ്തതകള്‍കൊണ്ട് തന്നെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തികച്ചും വേറിട്ടു നില്ക്കുന്ന സംസ്ഥാനമാണ് കേരളം . വിദ്യാഭ്യസ ആരോഗ്യ രംഗങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ അന്താരാഷ്ട്ര തലങ്ങളില്‍ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്. കമ്മ്യൂണിസ്റ്റ് നേതാവായിരുന്ന ഇ എം എസ് നമ്പൂതിരിപ്പാടായിരുന്നു കേരളത്തിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പട്ട മുഖ്യമന്ത്രി. ലോകത്തില്‍ ആദ്യമായി ഒരു കമ്മ്യൂണിസ്റ്റു സര്‍ക്കാര്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറുന്നതും കേരളത്തിലാണ്.
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
പ്രധാനമന്ത്രി ഒരുപാടു കാര്യങ്ങള്‍ പറഞ്ഞു; ഓമിക്ക് കൊടുത്ത ചോക്ലേറ്റ് നിധി പോലെ സൂക്ഷിച്ചുവച്ചിട്ടുണ്ട് -
പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; ഏപ്രിൽ മുതൽ പണമിടപാടുകളിൽ ജാഗ്രത, ഇല്ലെങ്കിൽ പണി കിട്ടും! -
സ്വര്‍ണം തിരിച്ചുകയറി; എണ്ണ വീണു, ട്രംപിന്റെ ഒറ്റ പ്രഖ്യാപനത്തോടെ വിപണിയില്‍ ട്വിസ്റ്റ്, ചര്‍ച്ചയില്‍ പ്രതീക്ഷ -
സ്വര്‍ണം ഊരി നല്കി സ്ത്രീകള്‍; ഒരു മാസത്തെ ശമ്പളം നല്കി എംഎല്‍എ, ഇന്ത്യയോട് നന്ദി പറഞ്ഞ് ഇറാന് -
ശുക്രൻ തെളിയും വൈകാതെ; ഈ രാശിക്കാർ പുതിയ കാറും വീടും വാങ്ങും, സ്വത്ത് തർക്കങ്ങൾ പരിഹരിക്കും! -
പൊന്നും പണവും കൈയിലേക്ക്...; ഈ രാശിക്കാര്‍ക്കിനി രാജയോഗത്തിന് സമാനമായ നേട്ടം -
ഏപ്രില്‍ 1 മുതല്‍ ശമ്പള ഘടന മാറും..! കൈയില്‍ കിട്ടുന്ന ശമ്പളം കുറയുമോ? അറിയേണ്ടതെല്ലാം -
ഹണി റോസിനെ വിട്ട് മൊണാലിസയെ എത്തിച്ച ബോച്ചെയുടെ തന്ത്രം ജയിച്ചു; എന്നാല്‍ സര്‍ക്കാര്‍ പെടുമോ?












Click it and Unblock the Notifications