കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മലയാളികള്‍ക്ക്‌ കേരളപ്പിറവി ദിനത്തില്‍ ആശംസകള്‍ നേര്‍ന്ന്‌ പ്രധാനമന്ത്രി

Google Oneindia Malayalam News

ന്യൂഡല്‍ഹി:കേരളപ്പിറവി ദിനത്തില്‍ മലയാളികളികള്‍ക്ക്‌ ആശംസകള്‍ നേര്‍ന്ന്‌ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ വളര്‍ച്ചക്ക്‌ എപ്പോഴും ശാശ്വതമായ സംഭാവനകള്‍ നല്‍കിയ കേരളത്തിലെ ജനങ്ങള്‍ക്ക്‌ കേരളപ്പിറവി ദിനത്തില്‍ ആശംസകള്‍ നേരുന്നുവന്നായിരുന്നു പ്രധാനമന്ത്രിയുടെ ആശംസ. കേരളത്തിന്റെ പ്രകൃതി ഭംഗി, ലോകത്തിന്റെ നാനാ ഭാഗങ്ങളില്‍നിന്നും ആളുകളെ ആകര്‍ഷിച്ചുകൊണ്ട്‌ കേരളത്തിലെ ഏറ്റവും പ്രശസ്‌തമായ വിനോദ കേന്ദ്രങ്ങളിലൊന്നാക്കുന്നു. കേരളത്തിന്റെ തുടര്‍ച്ചയായ പുരോഗതിക്കായി പ്രാര്‍ഥിക്കുന്നുവെന്നും മോദി ട്വിറ്ററില്‍ കുറിച്ചു. മലയാളത്തിലാണ്‌ പ്രധാനമന്ത്രി ട്വീറ്റ്‌ ചെയ്‌തത്‌

മതനിരപേക്ഷ ജനധിപത്യ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ജനങ്ങളെ ആഹ്വാനം ചെയ്‌തായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ കേരളപ്പിറവി ആശംസ. എല്ലാവിധ വേര്‍തിരുവുകള്‍ക്കും ഉച്ച നീചത്തങ്ങള്‍ക്കും എതിരെയുള്ള മലയാളിയുടെ ഒരുമയായിരിക്കണം നമ്മുടെ ലക്ഷ്യമെന്നും പിണറായി വിജയന്‍ പഞ്ഞു. കൊവിഡ്‌ മഹാമാരിയുടെ പശ്ചാത്തലത്തില്‍ കേരളപ്പിറവി ദിനത്തില്‍ വിപുലമായ ആഘോഷങ്ങള്‍ സംഘടിപ്പിപ്പിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

narendra modi

1956 നംവംബര്‍ ഒന്നിന്‌ രൂപീകൃതമായ കേരള സംസ്ഥാനത്തിന്‌ ഇന്ന്‌ 64 വയസു തികയുകയാണ്‌. തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ എന്നിങ്ങനെ മൂന്നായി കിടന്ന പ്രദേശങ്ങളെ ഭാഷയുടെ അടിസ്ഥാനത്തില്‍ ഒരുമിപ്പിച്ചായിരുന്നു സംസ്ഥാനത്തിന്റെ രൂപീകരണം. രൂപികരണ സമയത്ത്‌ അഞ്ച്‌ ജില്ലകളായിരുന്നു കേരള സംസ്ഥാനത്ത്‌ ഉണ്ടായിരുന്നത്‌. ഇന്ന്‌ 14 ജില്ലകളും, 20 ലേക്‌സഭാ മണ്ഡലങ്ങളും, 140 നിയമസഭാ മണ്ഡലങ്ങളും കൂടി ചേര്‍ന്നതാണ്‌ കേരള സംസ്ഥാനം. പാരിസ്ഥിതികവും സാമൂഹികവും സാസ്‌കാരികവുമായ വ്യത്യസ്‌തതകള്‍കൊണ്ട്‌ തന്നെ ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും തികച്ചും വേറിട്ടു നില്‍ക്കുന്ന സംസ്ഥാനമാണ്‌ കേരളം . വിദ്യാഭ്യസ ആരോഗ്യ രംഗങ്ങളില്‍ കേരളം കൈവരിച്ച നേട്ടങ്ങള്‍ അന്താരാഷ്ട്ര തലങ്ങളില്‍ തന്നെ ശ്രദ്ധ നേടിയിട്ടുണ്ട്‌. കമ്മ്യൂണിസ്‌റ്റ്‌ നേതാവായിരുന്ന ഇ എം എസ്‌ നമ്പൂതിരിപ്പാടായിരുന്നു കേരളത്തിലെ ആദ്യത്തെ തിരഞ്ഞെടുക്കപ്പട്ട മുഖ്യമന്ത്രി. ലോകത്തില്‍ ആദ്യമായി ഒരു കമ്മ്യൂണിസ്‌റ്റു സര്‍ക്കാര്‍ തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലേറുന്നതും കേരളത്തിലാണ്‌.

English summary
Prime Minister Narendra Modi wished Kerala Piravi wishes to Kerala people
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X