മെട്രോ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതാണ് നല്ലത്, പറയുന്നത് ആരെന്നോ...പിണറായി വിജയൻ !!!
മെയ് 30 എന്ന തിയ്യതി മാറ്റി വയ്ക്കാനാണ് സാധ്യത .
തിരുവനന്തപുരം: കൊച്ചിന്‍ മെട്രോ പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ഉദ്ഘാടനം ചെയ്യുമെന്ന് പിണറായി വിജയന്‍. അതാണ് ഉചിതമെന്ന് പ്രധാമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിട്ടുണ്ടെന്നും പിണറായി നിയമസഭയില്‍ പറഞ്ഞു. മെയ് 30നാണ് മെട്രോ ഉദ്ഘാടനം നിശ്ചയിച്ചിരിയ്ക്കുന്നത്. ഈ തിയ്യതി മാറ്റി വയ്ക്കാനാണ് സാധ്യത. മെയ് അവസാന വാരത്തില്‍ പ്രധാനമന്ത്രി വിദേശ സന്ദര്‍ശത്തില്‍ ആണ്.

പ്രധാനമന്ത്രി എത്തിയില്ലെങ്കില്‍ മുഖ്യമന്ത്രി മെട്രോ സര്‍വ്വീസ് ഉദ്ഘാടനം ചെയ്യുമെന്നാണ് നേരത്തെ സര്‍ക്കാര് അറിയിച്ചിരുന്നത്. എന്നാല്‍ പ്രധാനമന്ത്രി എത്തിയ ശേഷം ഉദ്ഘാടനം നടത്തുന്നതാണ് നല്ലതെന്നാണ് പിണറായി പറയുന്നത്. ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ തന്നെ പ്രതീക്ഷിയ്ക്കുന്നെന്ന് കെഎംആര്‍എല്‍ എം ഡി ഏലിയാസ് ജോര്‍ജും പറയുന്നു.
പാലാരിവട്ടം മുതല്‍ മാഹാരാജാസ് വരയെുള്ള മെട്രോ സര്‍വ്വീസ് ഓണത്തിന് മുമ്പായി പ്രവര്‍ത്തനം തുടങ്ങും.












Click it and Unblock the Notifications