കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

മനുഷ്യ രക്തം കൊണ്ട് ' മഹാഘോര കാളിയജ്ഞം'... പ്രാകൃതം, പൈശാചികം; ഉത്തരേന്ത്യയില്‍ അല്ല, കേരളത്തില്‍!

Google Oneindia Malayalam News

തിരുവനന്തപുരം: ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോളും ചിലയിടങ്ങളില്‍ മനുഷ്യ ബലി നടക്കുന്നതായി വാര്‍ത്തകള്‍ വരാറുണ്ട്. നമ്മുടെ അയല്‍ സംസ്ഥാനങ്ങളായ കര്‍ണാടകത്തില്‍ നിന്ന് പോലും സമാനമായ വാര്‍ത്തകള്‍ അടുത്തിടെ പുറത്ത് വന്നിട്ടുണ്ട്.

എന്നാല്‍ ഇക്കാര്യത്തില്‍ കേരളവും അത്ര മോശം ഒന്നും അല്ല. നരബലി നടത്തുന്നില്ലെങ്കിലും, മനുഷ്യര രക്തം കൊണ്ട് കാളീപൂജ നടത്തുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തെ വിതുരയില്‍ ആണ് സംഭവം. കാളിയെ 'കുളിപ്പിക്കാന്‍' മനുഷ്യ രക്തം എടുക്കുന്നത് ശാസ്ത്രീയമായിട്ടാണ് എന്നൊക്കെയാണ് വിശദീകരണം. ഇതിന്റെ ഒരു നോട്ടീസ് ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

വിദ്വാരി വൈദ്യനാഥ ക്ഷേത്രം

വിദ്വാരി വൈദ്യനാഥ ക്ഷേത്രം

വിതുരയിലെ ദേവിയോട് ശ്രീ വിദ്വാരി വൈദ്യനാഥ ക്ഷേത്രത്തിന്റെ ഒരു നോട്ടീസ് ആണ് പുറത്ത് വന്നിട്ടുള്ളത്. ക്ഷേത്രത്തിലെ കാളിയൂട്ട് മഹോത്സവത്തിന്റെ ഭാഗമായിട്ടാണ് പരിപാടി. തൊട്ടിലാട്ടം, ബാലാംബിക ഊട്ട്, മഞ്ഞളാട്ടം തുടങ്ങിയ പരിപാടികളും കാളിയൂട്ട് മഹോത്സവത്തിന്റെ ഭാഗമായിട്ടുണ്ട്.

മനുഷ്യ രക്തം കൊണ്ട്

മനുഷ്യ രക്തം കൊണ്ട്

മനുഷ്യ രക്തം കൊണ്ട് കാളീപൂജ നടത്തുന്നു എന്നതാണ് പ്രധാനപ്പെട്ട കാര്യം. കാളിയെ മനുഷ്യ രക്തം കൊണ്ട് കുളിപ്പിക്കും എന്നാണ് നോട്ടീസില്‍ തന്നെ പറയുന്നത്. ഞെട്ടിപ്പിക്കുന്നതാണ് ഈ സംഭവം.

മഹാഘോര കാളിയജ്ഞം

മഹാഘോര കാളിയജ്ഞം

മഹാഘോര കാളിയജ്ഞം എന്ന പേരിലാണ് പരിപാടി. ക്ഷേത്രോത്സവത്തിന്റെ ഭാഗമായിട്ടാണ് ഇത് നടത്തുന്നത്. ഇതിന് മുന്‍ വര്‍ഷങ്ങളിലും ഇതുപോലെ കാളിയൂട്ടം മഹാഘോര കാളിയജ്ഞവും നടന്നിട്ടുണ്ടോ എന്ന് വ്യക്തമല്ല. സംഭവിച്ചിരിക്കാനുള്ള സാധ്യതയും തള്ളിക്കളയാന്‍ ആവില്ല.

മാര്‍ച്ച് 12 ന്

മാര്‍ച്ച് 12 ന്

മാര്‍ച്ച് 12, തിങ്കളാഴ്ച രാത്രിയിലാണ് പരിപാടി നടത്താന്‍ ഉദ്ദേശിച്ചിട്ടുളളത്. വൈകുന്നേരം ആറരയോടെ ദീപാരാധനയും കുങ്കുമാഭിഷേകവും നടക്കും. അതിന് ശേഷം ഭക്ത ജനങ്ങളില്‍ നിന്ന് രക്തം സ്വീകരിച്ചുകൊണ്ട് മഹാഘോര കാളിയജ്ഞം ആരംഭിക്കും എന്നാണ് പ്രഖ്യാപിച്ചിട്ടുള്ളത്.

എല്ലാം ശാസ്ത്രീയം!!!

എല്ലാം ശാസ്ത്രീയം!!!

ശാസ്ത്രീയ സുരക്ഷയോടെ ഗവണ്‍മെന്റ് അംഗീകൃത വിദഗ്ധരാല്‍, ഡിസ്‌പോസിബിള്‍ സിറിഞ്ച് ഉപയോഗിച്ച് ലഘുവായ അളവില്‍ ആയിരിക്കും രക്തം സ്വീകരിക്കുക എന്നാണ് നോട്ടീസില്‍ പറഞ്ഞിരിക്കുന്നത്. സംഗതി ലഘുവോ ഗുരുവോ എന്നതല്ല, മനുഷ്യ രക്തം കൊണ്ടല്ലേ ചെയ്യുന്നത് എന്നതാണ് ഇതിലെ ഗൗരവപ്പെട്ട കാര്യം. ആരാണ് സര്‍ക്കാര്‍ അംഗീകൃത വിദഗധര്‍ എന്നതും വ്യക്തമാക്കപ്പെട്ടിട്ടില്ല.

11 ദിവസത്തെ പരിപാടി

11 ദിവസത്തെ പരിപാടി

ഒറ്റ ദിവസം കൊണ്ട് അവസാനിക്കുന്നതല്ല കാളിയെ മനുഷ്യ രക്തം കൊണ്ട് കുളിപ്പിക്കുക എന്നത്. മാര്‍ച്ച് 12 മുതല്‍ 23 വരെ എല്ലാ ദിവസവും ഈ പരിപാടി നടക്കും എന്നാണ് വ്യക്തമാക്കിയിട്ടുള്ളത്. മാര്‍ച്ച് 11 മുതല്‍ 24 വരെ ആണ് ക്ഷേത്രത്തിലെ ഉത്സവം.

നരബലി പോലെ?

നരബലി പോലെ?

നരബലിയ്ക്ക് പകരം നടത്തുന്ന ആചാരമായിട്ടാണ് മനുഷ്യ രക്തം കൊണ്ടുള്ള കാളീപൂജ എന്നാണ് വിലയിരുത്തപ്പെടുന്നത്. മുമ്പ് പല സ്ഥലങ്ങളിലും നരബലികള്‍ നടന്നിരുന്നു. എന്നാല്‍ കേരളത്തില്‍ ഇത്തരത്തില്‍ ഒരു ക്ഷേത്രത്തില്‍ പരസ്യമായി നടത്തുന്ന ഈ ആചാരത്തെ കുറിച്ച് ആദ്യമായാണ് ഒരു വാര്‍ത്ത പുറത്ത് വരുന്നത്.

 മൃഗബലി ഇപ്പോഴും

മൃഗബലി ഇപ്പോഴും

കേരളത്തിലെ പല ഭാഗങ്ങളിലും ഇപ്പോഴും മൃഗബലി പോലുള്ള പ്രാകൃത ആചാരങ്ങള്‍ നടക്കുന്നുണ്ട്. പൊന്‍മുടിയിലെ മൃഗബലി നേരത്തെ വലിയ വാര്‍ത്തയും വിവാദവും ഒക്കെ ആയിരുന്നു.

ആര്‍ക്കും പരാതിയില്ല?

ആര്‍ക്കും പരാതിയില്ല?

എന്തായാലും മനുഷ്യരക്തം കൊണ്ടുള്ള ഈ കാളീപൂജയ്‌ക്കെതിരെ ഇതുവരെ ആരും പരാതിപ്പെട്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍. നോട്ടീസ് വ്യാപകമായി പ്രചരിക്കുന്നതിനാല്‍ പോലീസും കാര്യങ്ങളെ കുറിച്ച് അന്വേഷിച്ച് വരികയാണ് എന്നാണ് അറിയിച്ചിട്ടുള്ളത്.

ആചാരത്തിന്റെ പേരില്‍

ആചാരത്തിന്റെ പേരില്‍

മതവിശ്വാസത്തിന്റേയും ആചാരത്തിന്റേയും പേരിലാണ് ഇത്തരം കാര്യങ്ങള്‍ നടക്കുന്നത്. ഇതിനെ പിന്തുണയ്ക്കുന്നവരും കുറവല്ല എന്നതാണ് ഞെട്ടിപ്പിക്കുന്ന കാര്യം. ആരോഗ്യ പ്രശ്‌നങ്ങളൊന്നും ഇല്ലാതെ സ്വയമേവ രക്തം നല്‍കുന്നതില്‍ എന്താണ് തെറ്റെന്ന് ചോദിക്കുന്നവരും കുറവല്ല.

പോളണ്ടിനെ പറ്റി, സോറി ത്രിപുരയെ പറ്റി ഒരക്ഷരം മിണ്ടരുത്!!! സിപി(കെ)എമ്മിനെ പൊളിച്ചടുക്കി ട്രോളന്മാർപോളണ്ടിനെ പറ്റി, സോറി ത്രിപുരയെ പറ്റി ഒരക്ഷരം മിണ്ടരുത്!!! സിപി(കെ)എമ്മിനെ പൊളിച്ചടുക്കി ട്രോളന്മാർ

ഗൃഹലക്ഷ്മിക്ക് എട്ടിന്റെ പണികൊടുത്ത് രശ്മിയുടെ ഫോട്ടോയും കുറിപ്പും... സ്വന്തം കുഞ്ഞിന് മുലകൊടുത്ത്!

മുലയൂട്ടലിൽ ഗൃഹലക്ഷ്മിക്ക് അറഞ്ചം പുറഞ്ചം പൊങ്കാല!!! സയൻസ് വീക്കിനെ ഞെട്ടിച്ച് ട്രോളൻമാർ...!!!മുലയൂട്ടലിൽ ഗൃഹലക്ഷ്മിക്ക് അറഞ്ചം പുറഞ്ചം പൊങ്കാല!!! സയൻസ് വീക്കിനെ ഞെട്ടിച്ച് ട്രോളൻമാർ...!!!

English summary
Primitive ritual at Vithura Temple: Kaali worship with human blood
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X