ചാള്‍സ് രാജകുമാരന് കൊച്ചിയില്‍
കൊച്ചി: ബ്രിട്ടന്റെ കിരീടാവകാശിയായ ചാള്‍സ് രാജകുമാരനും ഭാര്യ കാമില്ല പാര്‍ക്കറും നാല് ദിവസത്തെ കേരള സന്ദര്‍ശനത്തിനായെത്തുന്നു. കൊച്ചി, അതിരപ്പള്ളി, കുമരകം എന്നിവിടങ്ങളാണ് ചാള്‍സും കാമില്ലയും സന്ദര്‍ശിക്കുക. കാമില്ലയുടെ സഹോദരന് മാര്‍ക് ഷാന്ഡലും ഇവര്‍ക്കൊപ്പം വരുന്നുണ്ട്.
2013 നവംബര്‍ 11 ന് ഉച്ചയോടെയാണ് ചാള്‍സും കാമില്ലയും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുക. രാജകുമാരനെ സ്വീകരിക്കാന്‍ എല്ലാ ആഡംബര സംവിധാനങ്ങളും സര്‍ക്കാര്‍ ചെലവില്‍ തന്നെ തയ്യാറാക്കിയിട്ടുണ്ട്. മന്ത്രിമാരായ പികെ കുഞ്ഞാലിക്കുട്ടി, കെ ബാബു എന്നവരും ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണും ചേര്‍ന്നാകും രാജകുടുംബാംഗങ്ങളെ സ്വീകരിക്കുക. നമ്മുടെ നാട്ടിലെ രാജകുടുംബാംഗമായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മയും ചാള്‍സിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

ആദ്യദിനം രണ്ടുപേരും കൊച്ചിയില്‍ തന്നെ ഉണ്ടാകും. ഫോക് ലോര്‍ മ്യൂസിയവും ഹെറിറ്റേജ് കേന്ദ്രങ്ങളും ഒക്കെ സന്ദര്‍ശന പട്ടികയില്‍ ഉണ്ടെന്നാണ് അറിവ്. താമസം വില്ലിങ്ടണ്‍ ഐലന്‍ഡിലെ ഹോട്ടലില്‍ ആയിരിക്കും. രണ്ടാം ദിവസം അതിരപ്പള്ളി വാഴച്ചാലും കാടും ഒക്കെ സന്ദര്‍ശിക്കാനാണ് പദ്ധതി. കപ്പല്‍ ശാല കണ്ടതിന് ശേഷമാകും ഈ യത്ര. എറണാകുളം ജനറല്‍ ആശുപത്രിയിലെ നഴ്സിങ് സ്കൂളും രാജഗിരി സ്കൂളും കാമില്ല സന്ദര്‍ശിക്കുന്നുണ്ട്. കൂടാതെ കുടുംബശ്രീ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്താനും കാമില്ലക്ക് പദ്ധതിയുണ്ട്.
നവംബര്‍ 14 നാണ് ചാള്‍സ് രാജകുമാരന്റെ പിറന്നാള്‍. ഇത്തവണ പിറന്നാളാഘോഷം കേരളത്തിലാണ്. അതും കുമരകത്ത്. ഇവിടേയും ഇവര്‍ക്കായി ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ട്. പിറന്നാളിന് ഭക്ഷണം ഒരുക്കാന്‍ ബ്രിട്ടനില്‍ നിന്ന് പ്രത്യേക പാചക സംഘവും ഇവര്‍ക്കൊപ്പം എത്തുന്നുണ്ട്.
രാജകുമാരന്റേയും രാജകുമാരിയുടേയും സുരക്ഷക്കായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിക്കഴിഞ്ഞു. 700 പോലീസുകാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. നമ്മള് ഇത്രയൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ലണ്ടനിലെ മെട്രോപൊളിറ്റന്‍ പോലീസ് സംഘവും രാജകുമാരനെ അനുഗമിക്കുന്നുണ്ട്.
-
ഖത്തര്‍ പറഞ്ഞത് സംഭവിച്ചാല്‍ ഇന്ത്യ വെട്ടിലാകും; പെട്രോളിന് 200 രൂപ, കുവൈത്ത് എണ്ണ ഉല്‍പ്പാദനം നിര്‍ത്തി -
പുതിയ ജോലി കിട്ടും, നല്ല വിവാഹാലോചനകൾ വരും, സാമ്പത്തിക പ്രയാസങ്ങള്‍ തീരും, നാൾഫലം -
സ്വർണം പണിക്കൂലി ഇല്ലാതെ വാങ്ങാം; ഇങ്ങനെ ബുക്ക് ചെയ്യൂ; പുതിയ സ്കീമുമായി ജ്വല്ലറികൾ -
ദിലീപ് വേണമെന്ന് ലാലിൻ്റെ ഡിമാൻ്റ്..പൊയ്മുഖങ്ങളെ തിരിച്ചറിയാൻ സിദ്ധിഖിന് ആയില്ല';ആലപ്പി അഷ്റഫ് -
സ്വര്‍ണം, സില്‍ക്ക് സാരി, 2500 രൂപ സഹായം; വമ്പന്‍ പ്രഖ്യാപനവുമായി വിജയ്, വാഗ്ദാനപ്പെരുമഴ -
ബെംഗളൂരുവില്‍ എയര്‍ബസിന്റെ വമ്പന്‍ ടെക്നോളജി സെന്റര്‍; 5,000 ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന ക്യാമ്പസ് -
ഗള്‍ഫില്‍ സന്തോഷം; ഇറാന് ആക്രമണം നിര്‍ത്തി, ഒരു നിബന്ധന, മുന്‍ സംഭവങ്ങളില്‍ മാപ്പ് പറഞ്ഞ് പ്രസിഡന്റ് -
വിദേശയാത്രയും തൊഴിലും ആഗ്രഹിച്ചിരിക്കുന്നവര്‍ക്ക് സാധിക്കും, അപ്രതീക്ഷിതമായി വലിയ സൗഭാഗ്യം, വാരഫലം -
ചെന്നൈയെ ഞെട്ടിക്കാൻ ലുലു; മെട്രോ സ്റ്റേഷനുകളിലെ ഹൈപ്പർമാർക്കറ്റും ഡെയ്ലിയും അടുത്ത മാസം തുറക്കും -
സ്വർണം തിങ്കളാഴ്ച വാങ്ങുന്നുണ്ടോ? വില 1.20 ലക്ഷത്തിന് മുകളിലേക്കോ അതോ താഴേക്കോ? വിദഗ്ധർ പറയുന്നത് ഇതാണ് -
Women's Day Malayalam Wishes: വീണ്ടുമൊരു വനിതാദിനം കൂടി, ആശംസകള്‍ അറിയിക്കാം -
ബെംഗളൂരു യെമലൂർ-ഔട്ടർ റിംഗ് റോഡ്; വടിയെടുത്ത് ഈസ്റ്റ് സിറ്റി കോർപറേഷൻ,മാർച്ച് 15 നകം പൂർത്തിയാക്കണം












Click it and Unblock the Notifications