കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ചാള്‍സ് രാജകുമാരന്‍ കൊച്ചിയില്‍

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ബ്രിട്ടന്റെ കിരീടാവകാശിയായ ചാള്‍സ് രാജകുമാരനും ഭാര്യ കാമില്ല പാര്‍ക്കറും നാല് ദിവസത്തെ കേരള സന്ദര്‍ശനത്തിനായെത്തുന്നു. കൊച്ചി, അതിരപ്പള്ളി, കുമരകം എന്നിവിടങ്ങളാണ് ചാള്‍സും കാമില്ലയും സന്ദര്‍ശിക്കുക. കാമില്ലയുടെ സഹോദരന്‍ മാര്‍ക് ഷാന്‍ഡലും ഇവര്‍ക്കൊപ്പം വരുന്നുണ്ട്.

2013 നവംബര്‍ 11 ന് ഉച്ചയോടെയാണ് ചാള്‍സും കാമില്ലയും നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ എത്തുക. രാജകുമാരനെ സ്വീകരിക്കാന്‍ എല്ലാ ആഡംബര സംവിധാനങ്ങളും സര്‍ക്കാര്‍ ചെലവില്‍ തന്നെ തയ്യാറാക്കിയിട്ടുണ്ട്. മന്ത്രിമാരായ പികെ കുഞ്ഞാലിക്കുട്ടി, കെ ബാബു എന്നവരും ചീഫ് സെക്രട്ടറി ഇകെ ഭരത് ഭൂഷണും ചേര്‍ന്നാകും രാജകുടുംബാംഗങ്ങളെ സ്വീകരിക്കുക. നമ്മുടെ നാട്ടിലെ രാജകുടുംബാംഗമായ ഉത്രാടം തിരുനാള്‍ മാര്‍ത്താണ്ഡ വര്‍മയും ചാള്‍സിനെ സ്വീകരിക്കാന്‍ വിമാനത്താവളത്തില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട്.

Prince Charlse and Camilla

ആദ്യദിനം രണ്ടുപേരും കൊച്ചിയില്‍ തന്നെ ഉണ്ടാകും. ഫോക് ലോര്‍ മ്യൂസിയവും ഹെറിറ്റേജ് കേന്ദ്രങ്ങളും ഒക്കെ സന്ദര്‍ശന പട്ടികയില്‍ ഉണ്ടെന്നാണ് അറിവ്. താമസം വില്ലിങ്ടണ്‍ ഐലന്‍ഡിലെ ഹോട്ടലില്‍ ആയിരിക്കും. രണ്ടാം ദിവസം അതിരപ്പള്ളി വാഴച്ചാലും കാടും ഒക്കെ സന്ദര്‍ശിക്കാനാണ് പദ്ധതി. കപ്പല്‍ ശാല കണ്ടതിന് ശേഷമാകും ഈ യത്ര. എറണാകുളം ജനറല്‍ ആശുപത്രിയിലെ നഴ്‌സിങ് സ്‌കൂളും രാജഗിരി സ്‌കൂളും കാമില്ല സന്ദര്‍ശിക്കുന്നുണ്ട്. കൂടാതെ കുടുംബശ്രീ പ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്താനും കാമില്ലക്ക് പദ്ധതിയുണ്ട്.

നവംബര്‍ 14 നാണ് ചാള്‍സ് രാജകുമാരന്റെ പിറന്നാള്‍. ഇത്തവണ പിറന്നാളാഘോഷം കേരളത്തിലാണ്. അതും കുമരകത്ത്. ഇവിടേയും ഇവര്‍ക്കായി ഹോട്ടല്‍ മുറികള്‍ ബുക്ക് ചെയ്തിട്ടുണ്ട്. പിറന്നാളിന് ഭക്ഷണം ഒരുക്കാന്‍ ബ്രിട്ടനില്‍ നിന്ന് പ്രത്യേക പാചക സംഘവും ഇവര്‍ക്കൊപ്പം എത്തുന്നുണ്ട്.

രാജകുമാരന്റേയും രാജകുമാരിയുടേയും സുരക്ഷക്കായി എല്ലാ സജ്ജീകരണങ്ങളും ഒരുക്കിക്കഴിഞ്ഞു. 700 പോലീസുകാരെയാണ് ഇതിനായി നിയോഗിച്ചിരിക്കുന്നത്. നമ്മള്‍ ഇത്രയൊക്കെ ചെയ്തിട്ടുണ്ടെങ്കിലും ലണ്ടനിലെ മെട്രോപൊളിറ്റന്‍ പോലീസ് സംഘവും രാജകുമാരനെ അനുഗമിക്കുന്നുണ്ട്.

English summary
Britain's Prince Charles and his wife Camilla Parker Bowles will arrive here on Monday afternoon for an official four-day tour.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X