കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കൊവിഡ് ഹ്രസ്വചിത്രവുമായി ജയില്‍ വകുപ്പ്, മമ്മൂട്ടിക്കും കുഞ്ചാക്കോയ്ക്കും നന്ദി

Google Oneindia Malayalam News

കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഹ്രസ്വ ചിത്രവുമായി ജയില്‍ വകുപ്പ്. കേരള ജയില്‍ സബോര്‍ഡിനേറ്റ് ഓഫീസേഴ്‌സ് അസോസിയേഷന്‍ തിരുവനന്തപുരം മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഹ്രസ്വ ചിത്രം നിര്‍മിച്ചത്. നടന്മാരായ മമ്മൂട്ടിയുടെയും കുഞ്ചാക്കോ ബോബന്റെയും ഫേസ്ബുക്ക് വഴിയാണ് ചിത്രം റിലീസ് ചെയ്തത്.

shortfilm

തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ വച്ച് ഷൂട്ട് ചെയ്ത ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് എസ്.ആര്‍ സൂരജ് ആണ്. സിറ്റി കണ്ട്രോള്‍ റൂമിലെ സിവില്‍ പോലീസ് ഓഫീസര്‍ ജിബിന്‍ ജി ആണ് പ്രധാന വേഷം ചെയ്തിരിക്കുന്നത്. സോനു സുരേന്ദ്രനാണ് ഈ ഹ്രസ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത്. സംഗീതം കിഷോര്‍ കൃഷ്ണ, ആര്‍ട്ട് പ്രദീഷ് രാജ്. ശരത്, സിദ്ധാര്‍ഥ് ജഗദീഷ് ,ശരത് ശംഭു, അനു മുരുകന്‍, ലാലു ടി.എസ് എന്നിവരാണ് മറ്റു അണിയറ പ്രവര്‍ത്തകര്‍.

ചിത്രം തങ്ങളുടെ ഫേസ്ബുക്ക് പേജില്‍ റിലീസ് ചെയ്തതില്‍ നടന്മാര്‍ക്ക് ഇവര്‍ നന്ദിയും അറിയിച്ചു.'മമ്മൂക്കയും ചാക്കോച്ചനും കുറച്ചു മണിക്കൂറുകള്‍ക്കു മുന്നേ ജയില്‍ വകുപ്പിന് വേണ്ടി ഞങ്ങള്‍ ചെയ്ത ഒരു കുഞ്ഞു ചിത്രം റിലീസ് ചെയ്തിരുന്നു... ഒരായിരം നന്ദി.നമ്മള്‍ അതിജീവിക്കും.'

English summary
Prison Department Made Covid Awarness Short Film
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X