കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ശബരിമലയെ വെറുതേ വിട്ടൂടേ! കാണാന്‍ മറ്റ് എത്ര ക്ഷേത്രങ്ങളുണ്ട്:പൃഥ്വിരാജ്

  • By
Google Oneindia Malayalam News

മലയാള സിനിമയിലെ ചുണയുള്ള ആണ്‍കുട്ടി, സ്ക്രീനിലെ ഹീറോയിസത്തിനപ്പുറം യഥാര്‍ത്ഥ ഹീറോയെന്ന് തെളിയിച്ച നടന്‍.. പൃഥ്വിരാജിന് വിശേഷണങ്ങള്‍ ഏറെയാണ്. തന്‍റെ നിലപാടുകള്‍ തന്നെയാണ് പൃഥ്വിക്ക് ഇത്തരം വിശേഷണങ്ങള്‍ ചാര്‍ത്തിക്കൊടുത്തത്. സഹപ്രവര്‍ത്തകയായ നടി തെരുവില്‍ ആക്രമിക്കപ്പെട്ടപ്പോഴും സിനിമയിലെ അസമത്വത്തിനെതിരെ നടിമാരുടെ നേതൃത്വത്തില്‍ വനിതാ സംഘടന രൂപീകരിച്ചപ്പോഴുമെല്ലാം താരദൈവങ്ങളില്‍ നിന്ന് വ്യത്യസ്തമായി നട്ടെല്ലുള്ള നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്തിട്ടുണ്ട് പൃഥ്വി.

എന്നാല്‍ വനിതാ കൂട്ടായ്മയെ പിന്തുണച്ചത് അടക്കമുള്ള വിഷയങ്ങളില്‍ നിലപാട് തിരുത്തിയിരിക്കുകയാണ് നടന്‍. വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെ പിന്തുണച്ച് താന്‍ രംഗത്തെത്തിയത് സംവിധായക അഞ്ജലി മേനോന്‍ പറഞ്ഞിട്ടാണെന്നാണ് പൃഥ്വിരാജ് ഇപ്പോള്‍ പറയുന്നത്. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് നടന്‍റെ വെളിപ്പെടുത്തല്‍.

 ദിലീപിനെ പുറത്താക്കി

ദിലീപിനെ പുറത്താക്കി

നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടന്‍ ദിലീപിനെ താരസംഘടനയായ എ​എംഎംഎയില്‍ നിന്ന് പുറത്താക്കാന്‍ ശക്തമായ നിലപാട് സ്വീകരിച്ച നടനായിരുന്നു പൃഥ്വിരാജ്. പൃഥ്വിയുടെ സമ്മര്‍ദ്ദം താങ്ങാന്‍ പറ്റാതായതോടെയാണ് അന്ന് ദിലീപിനെ പുറത്താക്കാന്‍ സംഘടന തിരുമാനിച്ചതെന്ന് വരെ അന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു.

 പിന്തുണച്ച് പൃഥ്വി

പിന്തുണച്ച് പൃഥ്വി

താരസംഘടനയില്‍ കര്‍ക്കശമായ നിലപാട് സ്വീകരിച്ചതോടെ പൃഥ്വിയുടെ നേതൃത്വത്തില്‍ പുതിയ സംഘടന ഉണ്ടാകുമോയെന്ന് പോലും ചോദ്യങ്ങള്‍ ഉയര്‍ന്നിരുന്നു. ഇടയില്‍ നടിമാരുടെ നേതൃത്വത്തില്‍ വിമന്‍ ഇന്‍ സിനിമാ കളക്ടീവ് കൂട്ടായ്മ തുടങ്ങിയപ്പോഴും പിന്തുണയുമായി ആദ്യം രംഗത്തെത്തിയതും പൃഥ്വിരാജ് തന്നെയായിരുന്നനു.

 അനുകൂല നിലപാട്

അനുകൂല നിലപാട്

ദിലീപിനെ വീണ്ടും എ​എംഎംഎയിലേക്ക് തിരിച്ചെടുക്കാനുള്ള സംഘടനയുടെ തിരുമാനത്തിനെതിരെ ആക്രമിക്കപ്പെട്ട നടി ഉള്‍പ്പെടെ നാല് നടിമാര്‍ രാജിവെച്ചപ്പോഴും പൃഥ്വി പിന്തുണച്ചിരുന്നു. ആക്രമിക്കപ്പെട്ട നടിക്കൊപ്പം താന്‍ ഇപ്പോഴും ഉണ്ടെന്നും രാജിവെച്ച നടിമാരുടെ തിരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നുമായിരുന്നു അന്ന് നടന്‍ പറഞ്ഞത്.

 നിലപാട് തിരുത്തി

നിലപാട് തിരുത്തി

എന്നാല്‍ തന്‍റെ പല മുന്‍ നിലപാടുകളും തിരുത്തിയിരിക്കുകയാണ് പൃഥ്വി. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് വിമന്‍ ഇന്‍ സിനിമാ കളക്ടീവിനെ പിന്തുണച്ചത് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ പൃഥ്വി തന്‍റെ നിലപാട് തിരുത്തിയത്.

 അഭിമുഖത്തില്‍

അഭിമുഖത്തില്‍

വനിതാ സംഘടനയെ പിന്തുണച്ചത് സ്വന്തം താത്പര്യപ്രകാരമല്ലെന്ന സൂചനയാണ് നടന്‍ നല്‍കുന്നത്. വനിതാ സംഘടനയെ പിന്തുണച്ചത് സ്വന്തം താത്പര്യ പ്രകാരമല്ലെന്ന് നടന്‍ വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

 ആശംസ അറിയിച്ചത്

ആശംസ അറിയിച്ചത്

സംവിധായിക അഞ്ജലി മേനോന്‍ തന്നോട് ഫേസ്ബുക്കില്‍ കുറിപ്പിടാന്‍ ആവശ്യപ്പെടുകയായിരുന്നു. അത് പ്രകാരമാണ് താന്‍ സംഘടനയ്ക്ക് ആശംസ അറിയിച്ച് ഫേസ്ബുക്കില്‍ കുറിപ്പിട്ടതെന്നും പൃഥ്വിരാജ് അഭിമുഖത്തില്‍ വ്യക്തമാക്കി.

 മറുപടിയില്ല

മറുപടിയില്ല

എഎംഎംഎയില്‍ സ്ത്രീകള്‍ക്ക് അഭിപ്രായ സ്വാതന്ത്ര്യമില്ലെന്ന വിമര്‍ശനങ്ങളില്‍ നിന്നും പൃഥ്വി ഒഴിഞ്ഞുമാറി. സ്ത്രീകള്‍ക്ക് സംഘടനയില്‍ അഭിപ്രായ സ്വാതന്ത്ര്യമില്ലെന്ന് പറയാന്‍ തനിക്കാവില്ലെന്നായിരുന്നു പൃഥ്വിയുടെ മറുപടിയത്രേ. കഴിഞ്ഞ ജനറല്‍ ബോഡി യോഗത്തിലും താന്‍ പങ്കെടുത്തിരുന്നില്ലെന്നും പൃഥ്വി അഭിമുഖത്തില്‍ വ്യക്തമാക്കി.

 ശബരിമല

ശബരിമല

ശബരിമല വിഷയത്തിലും നടന്‍ തന്‍റെ നിലപാട് അറിയിച്ചു. എന്തിനാണ് ശബരിമലയിലേക്ക് സ്ത്രീകള്‍ പോകുന്നത് എന്നായിരുന്നു നടന്‍റെ ചോദ്യം. ശബരിമലയില്‍ പ്രവേശിച്ച സ്ത്രീകളെല്ലാം അയ്യപ്പനില്‍ വിശ്വാസമുള്ളവരാണോയെന്നും നടന്‍ ചോദിച്ചു.

 വെറുതേ വിട്ടൂടേ

വെറുതേ വിട്ടൂടേ

കാട്ടില്‍ അയ്യപ്പനുണ്ട്, എന്നാല്‍ കാണാന്‍ പോയേക്കാം എന്നാണ് നിലപാടെങ്കില്‍ മറ്റ് എത്ര ക്ഷേത്രങ്ങളുണ്ട് കാണാന്‍. ശബരിമലയെ വെറുതേ വിട്ടൂടെ. എന്തിനാണ് അനാവശ്യ ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നതെന്നും നടന്‍ അഭിമുഖത്തില്‍ ചോദിച്ചു.

 ക്ഷേത്രങ്ങളില്‍

ക്ഷേത്രങ്ങളില്‍

ദൈവവിശ്വാസം തനിക്ക് ഇപ്പോള്‍ കുറയുകയാണ്. പ്രപഞ്ചത്തില്‍ ഒരു ശക്തിയുണ്ടെന്ന് മാത്രമാണ് വിശ്വാസിക്കുന്നത്. ക്ഷേത്രങ്ങളില്‍ പോയിരുന്നത് കൊണ്ട് മാത്രം ഇപ്പോഴും പോകുന്നു.

 സോഷ്യല്‍ മീഡിയ

സോഷ്യല്‍ മീഡിയ

വീട്ടിലും പൂജ ചെയ്യാറുണ്ടെന്നും പൃഥ്വി അഭിമുഖത്തില്‍ പറഞ്ഞു. അതേസമയം പൃഥ്വിയുടെ പുതിയ നിലപാടിനെതിരെ സോഷ്യല്‍ മീഡിയ രംഗത്തെത്തി കഴിഞ്ഞു. ഇത്രയും നാള്‍ താങ്കളെ പിന്തുണച്ചത് തെറ്റായിപ്പോയെന്ന രീതിയിലാണ് പല പോസ്റ്റുകളും സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

English summary
prithiraj about women in cinema collective
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X