കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡ്രൈവിങ് ലൈസൻസിലെ ആ ഡയലോഗ് തെറ്റ്; കോടതിയിൽ ഖേദം പ്രകടിപ്പിച്ച് പൃഥ്വിരാജ്!

Google Oneindia Malayalam News

പലപ്പോഴും പല സിനിമകളിലേയും സംഭാഷണങ്ങൾ ചിലരെയെങ്കിലും പിടിച്ചു കുലുക്കാറുണ്ട്. താരങ്ങൾപറയുന്ന ഓരോ ഡയലോഗുകളും പ്രേക്ഷക മനസിൽ ഇടം പിടിക്കും. സിനിമയിലെ സ്ത്രീ വിരുദ്ധ ഡയലോഗുകൾക്കെതിരെ ചിലരെങ്കിലും വിമർശനം ഉന്നയിക്കുന്നതും അതുകൊണ്ടുതന്നെയാണ്. ഇനി തന്റെ സിനിമിയിൽ സ്ത്രീ വിരുദ്ധ ഡയലോഗുകൾ ഉണ്ടാകില്ലെന്ന നിലപാട് തുറന്ന് പറഞ്ഞ നടനാണ് പൃഥ്വിരാജ്.

പൃഥ്വിരാജിന്റെ ഏറ്റവും അവസാനമായി ഇറങ്ങിയ ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. പൃഥ്വിരാജും സുരാജും തകർത്ത് അഭിനയിച്ച ചിത്രം തിയേറ്ററുകളെ ഇളക്കി മറിക്കുകയും പ്രേക്ഷക പ്രീതി പിടിച്ചു പറ്റുകയും ചെയ്തിരുന്നു. എന്നാൽ സിനിമയിലെ ചില സംഭാഷണങ്ങളെ കുറിച്ച് വിമർശനങ്ങൾ ഉയരുകയും ഒരു സ്വകാര്യ സ്ഥാപനം പരാതിയുമായി കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

മാപ്പ് പറഞ്ഞു

മാപ്പ് പറഞ്ഞു


ഡ്രൈവിങ് ലൈസൻസ് എന്ന സിനിമയിലൂടെ സ്വകാര്യ സ്ഥാപനത്തെ അപകീർത്തിപ്പെടുത്തിയെന്ന പരാതിയിൽ ചിത്രത്തിന്റെ നായകനായ പൃഥിരാജ് മാപ്പ് പറഞ്ഞിരിക്കുകയാണ്. സ്ഥാപനത്തെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള ഭാഗങ്ങൾ സിനിമയിൽ നിന്ന് നീക്കം ചെയ്തിട്ടുണ്ടെന്നും പൃഥ്വിരാജ് പറഞ്ഞു.

മോശം പരാമർശം

മോശം പരാമർശം

സ്ഥാപനം നൽകിയ ഹർജിയിൽ ഹൈക്കോടതി മുമ്പാകെയാണ് പൃഥ്വി ഖേദ പ്രകടനം നടത്തിയത്. സിനിമയിൽ സ്ഥാപനത്തെ അപമാനിച്ചെന്നായിരുന്നു പരാതി. ചിത്രത്തിൽ പൃഥ്വിരാജിന്റെ ഹരീന്ദ്രൻ എന്ന കഥാപാത്രം ഈ സ്ഥാപനവുമായി ബന്ധപ്പെട്ട ഒരു തിരക്കഥ കാണാനിടയാവുകയും ഇതിൽ താൻ അഭിനയിക്കില്ല എന്ന് പറയുകയും ചെയ്യുന്നുണ്ട്. ഇതേ സ്ഥാപനത്തെ കുറിച്ച് മറ്റൊരു സീനിലും മോശം പരാമർശം നടത്തുന്നുണ്ട്.

സെൻസർ ബോർഡിന്റെ പ്രതികരണം

സെൻസർ ബോർഡിന്റെ പ്രതികരണം

സ്ഥാപനത്തെ സിനിമയിൽ മോശമായി ചിത്രീകരിച്ചെന്നാണ് കോടതിയിൽ പരാതി നൽകിയത്. നേരത്തെ പരാതിയിൽ പൃഥ്വിരാജിന് കോടതി നോട്ടിസ് അയച്ചിരുന്നു. ചിത്രത്തിൽ ആക്ഷേപമുയർന്ന ഭാഗം ഒഴിവാക്കണമെന്ന് സിനിമയുടെ പിന്നണി പ്രവർത്തകർക്ക് നിർദേശം നൽകിയതാണെന്ന് സെൻസർ ബോർഡ് കോടതിയെ അറിയിച്ചിരുന്നു. ഉത്തരവ് പാലിക്കുന്നതിൽ പൃഥ്വിരാജ് വീഴ്ച വരുത്തിയെന്നും കേന്ദ്ര സർക്കാർ അഭിഭാഷകൻ ജയശങ്കർ വി നായർ ചൂണ്ടിക്കാട്ടി.

പൃഥ്വിരാജിന്റെ നിർമ്മാണം

പൃഥ്വിരാജിന്റെ നിർമ്മാണം

നയൻ എന്ന സയൻസ് ഫിക്ഷൻ ചിത്രത്തിനു ശേഷം പൃഥ്വിരാജ് നിർമ്മിച്ച ചിത്രമാണ് ഡ്രൈവിങ് ലൈസൻസ്. സൂപ്പർസ്റ്റാർ ഹരീന്ദ്രനായാണ് പൃഥ്വിരാജ് ചിത്രത്തിൽ വേഷമിടുന്നത്. ഹരീന്ദ്രന്റെ ആരാധകനും വെഹിക്കിൾ ഇൻസ്‌പെക്ടറുമായ കഥാപാത്രത്തെയാണ് സുരാജ് വെഞ്ഞാറമൂട് അവതരിപ്പിക്കുന്നത്. ക്രിസ്മസ് റിലീസായി ചിത്രം ഡിസംബർ 20നാണ് തിയറ്ററുകളിൽ എത്തിയത്. ലാൽ ജൂനിയർ സംവിധാനം ചെയ്ത ചിത്രം മികച്ച അഭിപ്രായം നേടി മുന്നേറുന്നതിനിടയിലാണ് പരാതിയുമായി സ്ഥാപനം കോടതിയെ സമീപിച്ചത്.

English summary
Prithviraj defamation driving licence movie
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X