Get Updates
Get notified of breaking news, exclusive insights, and must-see stories!

'ഇതെല്ലാം വിവരമുള്ള മലയാളികള്‍ കാണുന്നുണ്ട്'; മേജര്‍ രവിയെ രൂക്ഷമായി വിമര്‍ശിച്ച് ഫേസ്ബുക്ക് പോസ്റ്റ്

കൊച്ചി: എമ്പുരാന്‍ സിനിമയുമായി ബന്ധപ്പെട്ട് സംവിധായകന്‍ പൃഥ്വിരാജിനെതിരേ നടക്കുന്ന പ്രചാരണങ്ങളില്‍ പ്രതികരിച്ച് പൃഥ്വിരാജ് ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയേഷന്‍ സംസ്ഥാന കമ്മിറ്റി. പൃഥ്വിരാജ് സുകുമാരന്‍ എന്ന നടനെയും സംവിധായകനെയും ഉന്നം വെച്ചുകൊണ്ട് നടക്കുന്ന ക്യാമ്പെയ്‌നെതിരേയാണ് സംസ്ഥാന കമ്മിറ്റി ഫേസ്ബുക്ക് കുറിപ്പ് പുറത്തിറക്കിയിരിക്കുന്നത്. എമ്പുരാന്‍ എന്ന മലയാള ചലച്ചിത്രം റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമ്പോള്‍ ഓരോ വ്യക്തികള്‍ അവരുടെ സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി തെറ്റിദ്ധാരണകള്‍ പരത്തുന്നത് വളരെ വിഷമകരമാണെന്ന് അവര്‍ പറഞ്ഞു.

സംവിധായകന്‍ മേജര്‍ രവിക്കെതിരെ രൂക്ഷമായ വിമര്‍ശനമാണ് സംഘടന ഉന്നയിച്ചിരിക്കുന്നത്. റിലീസ് ദിവസം അണിയറ പ്രവര്‍ത്തകരോടൊപ്പം ചിത്രം കാണുകയും പിറ്റേ ദിവസം ഓന്തിന്റെ സ്വഭാവം പോലെ സോഷ്യല്‍ മീഡിയയില്‍ ലൈവ് വന്ന് മാറ്റി പറയുകയും പ്രധാന നടനും നിര്‍മ്മാതാവും ചിത്രം കണ്ടിട്ടില്ല എന്ന് പറയുകയും ചെയ്തതാണ്. രാജ്യദ്രോഹമായിട്ടുള്ള സിനിമയാണ് എമ്പുരാന്‍ എന്നാണ് അദ്ദേഹം ഇപ്പോള്‍ പറഞ്ഞു നടക്കുന്നത്. ഇതെല്ലാം വിവരമുള്ള മലയാളികള്‍ കാണുന്നുണ്ട്. നിങ്ങളെ സ്‌നേഹിക്കുന്നവരെ എല്ലാവരെയും വഞ്ചിക്കുകയാണ് താങ്കള്‍ ചെയ്തത്. എന്നിട്ട് എല്ലാവരും ചങ്കാണെന്ന് പറഞ്ഞു നടക്കുന്നുവെന്നും അവര്‍ ഫേസ്ബുക്ക് പോസ്റ്റില്‍ കുറ്റപ്പെടുത്തി.

Empuraan team

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം

'എമ്പുരാന്‍' എന്ന സിനിമയുടെ റിലീസിനു ശേഷം ഇപ്പോഴും ഇന്നും അണയാതെ കത്തിക്കൊണ്ടിരിക്കുന്ന വിവാദങ്ങള്‍ക്ക് മറുപടി പറയാന്‍ വേണ്ടി മാത്രമുള്ളതല്ല ഈ പോസ്റ്റ്.

പൃഥ്വിരാജ് സുകുമാരന്‍ എന്ന നടനെയും സംവിധായകനെയും മാത്രം ഉന്നം വെച്ചുകൊണ്ട് നടത്തുന്ന ഈ ക്യാമ്പയിന്‍ ഇന്ന് അതിന് നേതൃത്വം കൊടുക്കുന്നര്‍ മനസിലാക്കേണ്ട ഒരു കാര്യമുണ്ട്. ഈ സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ പല രാഷ്ട്രീയ പാര്‍ട്ടിയില്‍ ഉള്ളവരും വ്യത്യസ്ത മതങ്ങളില്‍ വിശ്വസിക്കുന്നവരുമാണ്. ഏതു മതങ്ങളില്‍ വിശ്വസിച്ചാലും ഏതു രാഷ്ട്രീയ പ്രസ്ഥാനങ്ങളില്‍ പ്രവര്‍ത്തിച്ചാലും അവര്‍ ഇഷ്ടപ്പെടുന്ന നടന്‍ എന്ന നിലയില്‍ പൃഥ്വിരാജിനെ സ്‌നേഹിക്കുന്നതു കൊണ്ടാണ് ഇങ്ങനെ ഒരു സംഘടന രൂപപ്പെട്ടതും. ഇന്ന് ഈ സംഘടന ഇന്റര്‍നാഷണല്‍ പൃഥ്വിരാജ് ഫാന്‍സ് കള്‍ച്ചര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍ എന്ന പേരില്‍ അറിയപ്പെടുന്നത്.

മതങ്ങളുടെ പേരില്‍ തമ്മിലടിപ്പിക്കാന്‍ ശ്രമിക്കുന്നവരും ചിലരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കു വേണ്ടിയും സോഷ്യല്‍ മീഡിയയില്‍ മേല്‍വിലാസം ഉള്ളവനും ഇല്ലാത്തവനും വീട്ടിലുള്ള അദ്ദേഹത്തിന്റെ കുടുംബത്തെ പോലും വളരെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിനു നേതൃത്വം കൊടുക്കുന്നവരും അവരുടെ വ്യക്തമായിട്ടുള്ള സ്വാര്‍ത്ഥ താല്‍പര്യങ്ങളും നമുക്ക് എല്ലാവര്‍ക്കും അറിയാവുന്നതാണ്.

സിനിമയെ സിനിമയെ കാണണമെന്ന് സാമാന്യ ബോധമുള്ള പല വ്യക്തികളും പറഞ്ഞെങ്കിലും ചില വിഷ വിത്തുകള്‍ അവരുടെ സ്വാര്‍ത്ഥ താല്‍പര്യങ്ങള്‍ക്ക് വേണ്ടി മനുഷ്യരെ പലരെയും നുണകള്‍ പറഞ്ഞു തെറ്റിദ്ധരിപ്പിച്ചു. നമ്മുടെ സംഘടനയില്‍ ഉള്ളവരെ പോലും തമ്മിലടിപ്പിക്കാന്‍ വേണ്ടി വ്യക്തമായ ആസൂത്രണങ്ങള്‍ നടത്താന്‍ വരെ ഇവരെല്ലാവരും ശ്രമിച്ചുകൊണ്ടേയിരുന്നു. ഇന്ന് അനുകൂലിക്കുന്ന വരും പ്രതികൂലിക്കുന്നവരും നിങ്ങള്‍ എത്ര ശ്രമിച്ചാലും ഈ സംഘടനയ്‌ക്കോ പൃഥ്വിരാജ് സുകുമാരനോ ഇതുവരെയുള്ള വളര്‍ച്ചയില്‍ എന്തെല്ലാം സംഭവിച്ചു അതെല്ലാം മലയാളികള്‍ക്കും അറിയാവുന്നതാണ്. നിങ്ങള്‍ അവസാനിപ്പിക്കില്ല എന്ന് നമുക്കറിയാം.... ചരിത്രങ്ങളില്‍ എഴുതി വയ്ക്കാന്‍ നമുക്ക് ഇനിയും ഒരുപാട് മുമ്പോട്ടു പോകാനുണ്ട്. കാത്തിരുന്നു തന്നെ കാണാം.

സിനിമ എന്ന കലാരൂപം ഈ ലോകത്തില്‍ പല വിഷയങ്ങളും ഇതിനു മുമ്പും ചര്‍ച്ച ചെയ്തിട്ടുള്ളതാണ്. അതിലൂടെ പുതുതലമുറകള്‍ക്കായാലും ഒരുപാട് കാര്യങ്ങള്‍ അറിവ് ഉണ്ടാക്കി കൊടുക്കാന്‍ പല സിനിമ അണിയറ പ്രവര്‍ത്തകര്‍ക്കും കഴിഞ്ഞിട്ടുണ്ട്. ഇന്നുവരെ ഒരു മലയാള ചലച്ചിത്രത്തിനും നേടിയെടുക്കാന്‍ കഴിയാത്ത അംഗീകാരങ്ങള്‍ നേടിക്കൊണ്ട് 'എമ്പുരാന്‍' എന്ന മലയാള ചലച്ചിത്രം റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുമ്പോള്‍ ഓരോ വ്യക്തികള്‍ അവരുടെ സ്വന്തം താല്‍പര്യങ്ങള്‍ക്ക് വേണ്ടി നിങ്ങളെല്ലാവരും പറഞ്ഞു തെറ്റിദ്ധരിപ്പിച്ച് ഉപയോഗിക്കുന്നത് വളരെ വിഷമകരമാണ്.

രാജ്യസ്‌നേഹമാണ് വലുത് എന്ന് കാണിച്ചു ചില സിനിമകള്‍ സംവിധാനം ചെയ്ത രവി എന്ന വ്യക്തി തന്നെയാണ് ഇതില്‍ ഏറ്റവും വലിയ ഉദാഹരണം. റിലീസ് ദിവസം അണിയറ പ്രവര്‍ത്തകരോടൊപ്പം ചിത്രം കാണുകയും പിറ്റേ ദിവസം ഓന്തിന്റെ സ്വഭാവം പോലെ പിന്നെ സോഷ്യല്‍ മീഡിയയില്‍ ലൈവ് വന്ന് മാറ്റി പറയുകയും പ്രധാന നടനും നിര്‍മ്മാതാവും ചിത്രം കണ്ടിട്ടില്ല എന്ന് പറയുകയും ചെയ്തതാണ്.

കഴിഞ്ഞ ദിവസം രാജ്യദ്രോഹമായിട്ടുള്ള സിനിമയാണ് എമ്പുരാന്‍ എന്നാണ് അദ്ദേഹം ഇപ്പോള്‍ പറഞ്ഞു നടക്കുന്നത്. ഇതെല്ലാം വിവരമുള്ള മലയാളികള്‍ കാണുന്നുണ്ട്. നിങ്ങളെ സ്‌നേഹിക്കുന്നവരെ എല്ലാവരെയും വഞ്ചിക്കുകയാണ് താങ്കള്‍ ചെയ്തത്. എന്നിട്ട് എല്ലാവരും ചങ്കാണെന്ന് പറഞ്ഞു നടക്കുന്നു.

നമ്മുടെ പ്രിയപ്പെട്ട പ്രവര്‍ത്തകരോട് അപേക്ഷയാണ്, ഒരു വാര്‍ഡിലോ ബൂത്തില്‍ പോലും പ്രവര്‍ത്തിക്കാതെ രവിയെപ്പോലുള്ളവന്മാരെ പാര്‍ട്ടിയുടെ വലിയ സ്ഥാനങ്ങളില്‍ വന്നിരുന്നു ഈ പ്രസ്ഥാനത്തിനുവേണ്ടി കഷ്ടപ്പെടുന്ന നിങ്ങള്‍ ഓരോരുത്തരും ഭരിക്കാന്‍ സമ്മതിക്കാതിരിക്കുക.
നിങ്ങടെ അനുഭവത്തില്‍ തന്നെ അറിയാല്ലോ എത്ര ദിവസത്തേക്കാണ് ഇവര്‍ ഓരോരുത്തരും.

സ്വന്തം താല്‍പര്യങ്ങള്‍ മാത്രം കൊണ്ടുനടക്കുന്ന വേറൊരു ഉദാഹരണം കൂടി പറയാം. ഇതിനുമുമ്പ് ഒരു ചിത്രത്തിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഒരു പ്രമുഖ സംവിധായകന്‍ സ്വന്തം പേരും മതവും എല്ലാം മാറ്റി നിങ്ങള്‍ ഓരോ പ്രവര്‍ത്തകരെയും പറ്റിച്ച് സിനിമയെടുത്ത കഥയെല്ലാം നിങ്ങള്‍ക്കറിയാമല്ലോ. അവസാനം പ്രസ്ഥാനത്തിനും നാണക്കേട് ഉണ്ടാക്കിയ കഥ നാട്ടില്‍ പാട്ടാണ്.

നമ്മുടെ മലയാളികളുടെ പ്രിയപ്പെട്ട നടന്‍ മോഹന്‍ലാല്‍ പറഞ്ഞതുപോലെ... പ്രൊഡ്യൂസര്‍ ആന്റണി പെരുമ്പാവൂരും ഗോകുലം ഗോപാലനും പറഞ്ഞതുപോലെ ചിത്രത്തിലെ ചില ഭാഗങ്ങള്‍ അദ്ദേഹത്തിനെ സ്‌നേഹിക്കുന്നവര്‍ക്ക് വിഷമമുണ്ടാക്കിയിട്ടുണ്ടെങ്കില്‍ നമ്മുടെ സ്വന്തം ഇഷ്ടത്തില്‍ കുറച്ചു ഭാഗങ്ങള്‍ എഡിറ്റ് ചെയ്ത് ചിത്രം പ്രദര്‍ശിപ്പിക്കുന്നതാണ്. അവരത് ചെയ്യുകയും ചെയ്തു. എന്നാലും ആക്രമണങ്ങള്‍ ഇന്നും തുടര്‍ന്നുകൊണ്ടേയിരിക്കുന്നു.

ഇതിനു മുമ്പും രാഷ്ട്രീയ പരാമര്‍ശങ്ങള്‍ ഇവിടെ ഉണ്ടായിട്ടുണ്ട്. ഇനിയും ഇതുപോലുള്ള പരാമര്‍ശങ്ങള്‍ ഉണ്ടാവും എന്ന് വിശ്വാസത്തോടെ സിനിമയെ സിനിമയായി കാണുന്ന രാഷ്ട്രീയ പ്രസ്ഥാനങ്ങളെ വിശ്വസിക്കുന്നവര്‍ക്ക് വേണ്ടി.... ഇന്റര്‍നാഷണല്‍ പൃഥ്വിരാജ് ഫാന്‍സ് കള്‍ച്ചര്‍ വെല്‍ഫെയര്‍ അസോസിയേഷന്‍.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+