'ചാനൽ പൂട്ടി നിങ്ങൾ വല്ല പണിയും നോക്ക്'; ജനം ടിവി 'എയറിൽ', പൃഥ്വിരാജിനെതിരായ ലേഖനം മുക്കി
കൊച്ചി: ലക്ഷദ്വീപിന് പിന്തുണയുമായി മുന്നോട്ട് വന്ന നടന്‍ പൃഥ്വിരാജിനെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന ലേഖനം പിന്‍വലിച്ച് സംഘപരിവാര്‍ അനുകൂല ചാനലായ ജനം. പൃഥ്വിരാജിന്റെ കണ്ണീര്‍ വീണ്ടും ജിഹാദികള്‍ക്ക് വേണ്ടി എന്ന തലക്കെട്ടില്‍ ആയിരുന്നു ചാനലിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച ലേഖനം.
വലിയ പ്രതിഷേധമാണ് ജനം ടിവിക്കെതിരെ ഉയരുന്നത്. മാത്രമല്ല പൃഥ്വിരാജിനെ പിന്തുണച്ച് സിനിമാ രംഗത്ത് നിന്നടക്കം നിരവധി പേരാണ് രംഗത്ത് വന്നിരിക്കുന്നത്. പ്രതികരണങ്ങൾ നോക്കാം:
രാജു ബ്രോ അല്ലേലും ചുമ്മാ കിടു ആണ്.......!! എന്നാണ് അഞ്ചാം പാതിര അടക്കമുളള ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ മിഥുൻ മാനുവൽ തോമസ് ഫേസ്ബുക്കിൽ കുറിച്ചിരിക്കുന്നത്. പൃഥ്വിരാജിന്റെ ചിത്രത്തിനൊപ്പമാണ് കുറിപ്പ്.
സംവിധായകൻ ജൂഡ് ആന്റണിയുടെ പ്രതികരണം ഇങ്ങനെ: ' വളരെ മാന്യമായി തന്റെ നിലപാടുകൾ എന്നും തുറന്നു പറഞ്ഞിട്ടുള്ള വ്യക്തിയാണ് പ്രിഥ്വിരാജ് . തന്റെ സ്വപ്‌നങ്ങൾ ഓരോന്നായി ജീവിച്ചു കാണിച്ച അസൂയ തോന്നുന്ന വ്യക്തിത്വം. വർഷങ്ങൾക്കു മുൻപ് ആൾക്കൂട്ട ആക്രമണങ്ങൾക്കു വില കൊടുക്കാതെ സിനിമകൾ കൊണ്ട് മറുപടി കൊടുത്ത ആ മനുഷ്യൻ ഇപ്പൊ നടക്കുന്ന ഈ സൈബർ ആക്രമണങ്ങളൊക്കെ കണ്ട് ചിരിക്കുന്നുണ്ടാകും . നിലപാടുകൾ ഉള്ളവർക്ക് സൊസൈറ്റി വെറും..'
'ഒരാൾ വ്യക്തമായ അഭിപ്രായം പറയുമ്പോൾ ആഭാസം അല്ല മറുപടി.വിവാദങ്ങൾ മാറി സംവാദങ്ങൾ വരട്ടെ! ' എന്നാണ് നടൻ അജു വർഗീസ് പൃഥ്വിരാജിന്റെ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്
അങ്കമാലി ഡയറീസ് താരം ആന്റണി വർഗീസും പൃഥ്വിരാജിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്
മുൻ ബിഗ് ബോസ് താരവും മോഡലുമായ ഷിയാസ് കരീമിന്റെ കുറിപ്പ്: ' അഭിപ്രയം പറയുന്നവന്റെ അച്ഛനും കുടുംബക്കാർക്കും എതിരെ സംസാരിക്കുന്നതാണ് എന്ത് തരം മാധ്യമ ധർമ്മമാണ് , ഇതൊക്കെ ശെരിയാണ് എന്ന് നിങ്ങൾ ചിന്തിക്കുന്നു എങ്കിൽ ചാനൽ പൂട്ടി നിങ്ങൾ വല്ല പണിയും നോക്ക്.. Janam Tv ക്ക് എതിരെ ശക്തമായ വിയോജിപ്പ് പ്രകടിപ്പിക്കുന്നു. പ്രിത്വിരാജിന്റെ അഭിപ്രായത്തിനൊപ്പം'
Recommended Video
മുൻ ബിഗ് ബോസ് താരം ബഷീർ ബാഷിയുടെ കുറിപ്പ്: 'ഒരു വാർത്ത ചാനലിന്റെ പേജ് ഇൽ വരുന്ന ഭാഷ ആണോ ഇത് ? വിയോജിപ്പ് ഉണ്ടങ്കിൽ പറയേണ്ടത് അത് മാന്യമായ ഭാഷയിൽ ആണ്. അല്ലേലും എന്തിലും ഏതിലും മതം കാണുന്ന സംഘികളോട് ഇതൊന്നും പറഞ്ഞിട്ട് കാര്യം ഉണ്ടെന്ന് തോന്നുന്നില്ല. വെറുതെ അല്ല ഉള്ള ഒരു സീറ്റ് കൂടെ പോയത്. ഈ രാഷ്ട്രീയം വച്ചു നിങ്ങൾക്ക് ഒരിക്കലും മലയാളികൾ ഇടം തരില്ല. മതം പറഞ്ഞു പറഞ്ഞു നിനക്കൊക്കെ ഇപ്പോൾ **ത്തിന്റെ വില പോലും മലയാളികൾ തരുന്നില്ല. എന്നിട്ടും വീണ്ടും..'
നടൻ സുബിഷ് സുധിയുടെ പ്രതികരണം: 'നിങ്ങളെല്ലാവരും ഓർക്കുന്നുണ്ടോ എന്നറിയില്ല, പൃഥ്വിരാജ്, ഒരു പക്ഷെ പൃഥ്വിരാജിന്റെ മകൾ സ്കൂളിൽ ചേർന്ന് പഠിക്കുമ്പോഴൊക്കെ ആണ് മലയാളി ആ കുട്ടിയുടെ മുഖം കാണുന്നത്. കേരളത്തിലെ വിലപ്പെട്ട നടൻ എന്ന നിലയിൽ അദ്ദേഹത്തിനതാഘോഷമാക്കാം. പക്ഷെ ഒരു താരം എന്നതിനപ്പുറം അദ്ദേഹം ഒരു അച്ഛനാണ്. തന്റെ മകളുടെ സ്വകാര്യ നിമിഷങ്ങളിൽ ആരും കടന്നു ചെല്ലരുതെന്ന ആഗ്രഹം ഒരച്ഛനുണ്ടാവും. പൃഥ്വിരാജിനെ വിമർശിക്കാം. അദ്ദേഹത്തിന്റെ മകളെ പറയുന്നത് ശരിയല്ല. ആരെ മക്കളെ പറയുന്നതും ശരിയല്ല. അത് മനസിലാവണമെങ്കിൽ നല്ലൊരു സഹോദരനാവണം, അനിയനാവണം അതിനപ്പുറത്തേക്ക് നല്ലൊരു മനുഷ്യനാവണം. നട്ടെല്ലുള്ള നിലപാടുകളുടെ പേരിൽ ഇങ്ങേരെ എത്രത്തോളം അവഹേളിച്ചാലും ഇങ്ങേരുടെ രോമത്തിൽ ഏൽക്കില്ല'
സൂപ്പര്‍ ലുക്കില്‍ തിളങ്ങി കാജല്‍ അഗര്‍വാളിന്റെ ഫോട്ടോഷൂട്ട്; വൈറലായ ചിത്രങ്ങള്‍ കാണാം












Click it and Unblock the Notifications