Get Updates
Get notified of breaking news, exclusive insights, and must-see stories!

'വണ്ടിക്ക് ഫാൻസി നമ്പർ വാങ്ങുന്ന കാശെങ്കിലും പൃഥ്വിരാജിന് വയനാടിന് കൊടുത്തൂടെ'; കമന്റുകൾ

വയനാടിനായി ദുരിതാശ്വാസനിധിയിലേക്ക് തെന്നിന്ത്യൻ താരങ്ങൾ ഒറ്റക്കെട്ടായാണ് സഹായം നൽകിയത്. രണ്ട് കോടിയായിരുന്നു തെലുങ്ക് താരം പ്രഭാസ് നൽകിയത്. ചിരഞ്ജീവിയും രാംചരണും ചേർന്ന് ഒരു കോടിയും കൊടുത്തു. കാർത്തിയും സൂര്യയും ജ്യോതികയും ചേർന്ന് 50 ലക്ഷം രൂപയായിരുന്നു നൽകിയത്.

മലയാള താരങ്ങളും സംഭാവന നൽകുന്നതിൽ ഒട്ടും പിറകിലായിരുന്നില്ല. സൂപ്പർ താരങ്ങളായ മോഹൻലാലും മമ്മൂട്ടിയും 25 ലക്ഷം വീതമായിരുന്നു നൽകിയ സഹായം. ഫഹദ് ഫാസിൽ, നസ്രിയ,ദുൽഖർ സൽമാൻ, നയൻതാര, ടൊവിനോ, ആസിഫ് അലി, പേളി മാണി, ശ്രീനിഷ്, തുടങ്ങിയവരെല്ലാം സംഭാവന നൽകിയിട്ടുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജും വയനാടിനായി സഹായവുമായി എത്തിയിരിക്കുകയാണ്. 25 ലക്ഷം രൂപയാണ് താരം സഹായമായി നൽകിയത്.

wayanad2-1

അതേസമയം പൃഥ്വി സംഭാവന നൽകിയ വാർത്തയ്ക്ക് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയത്. ഇത്രയും ദിവസം എവിടെയായിരുന്നു എന്നാണ് ഒരാൾ കമന്റ് ചെയ്തത്. വണ്ടിക്ക് ഫാൻസി നമ്പർ വാങ്ങുന്ന കാശെങ്കിലും കൊടുക്കാമായിരുന്നുവെന്നാണ് മറ്റൊരാളുടെ കമന്റ്. രാം ചരൺ ഒരു കോടിയാണ് കൊടുത്തതെന്ന് ചിലർ കുറിച്ചു. അതേസമയം വയനാടിനെ ചേർത്ത് പിടിക്കാൻ കാണിച്ച മനസിന് നന്ദി അറിയിച്ചും ചിലർ കമന്റ് ചെയ്യുന്നുണ്ട്.

ഇന്ന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ലഭിച്ച സംഭാവനകൾ ഇങ്ങനെ

സണ്ണി വർക്കി, വർക്കി ഫൗണ്ടേഷൻ - ഒരു കോടി രൂപ

ബ്രില്ല്യന്റ് സ്റ്റഡി സെന്റർ, പാല - 40 ലക്ഷം രൂപ

വിസികെ നേതാവും ചിദംബരം എംപിയുമായ തോൽ. തിരുമാവളവൻ - 15 ലക്ഷം രൂപ

ബേക്കേഴ്സ് അസോസിയേഷൻ കേരള ( ബേക്ക് ) - 10 ലക്ഷം രൂപ

കെ എസ് ഹംസ മകളുടെ വിവാഹ ചെലവ് ചുരുക്കി അതിലേക്കായി സമാഹചരിച്ച തുക - 10 ലക്ഷം രൂപ

പരപ്പ ബ്ലോക്ക് പഞ്ചായത്ത് - 10 ലക്ഷം രൂപ

പാറശ്ശാല ഗ്രാമപഞ്ചായത്ത് - 10ലക്ഷം രൂപ

രജനി രാമചന്ദ്രൻ, പുനർജ്ജനി കാസർക്കോട് - അഞ്ച് ലക്ഷം രൂപ

ആർ പരമശിവം, സിഐടിയു, ട്രിച്ചി ബെൽ ടൗൺഷിപ്പ് - 2,50,000 രൂപ

പാപ്പനംകോട് ​ഗ്രാമീണ പൗര സമിതി - 2,28,500 രൂപ

കൊല്ലം ബാർ അസോസിയേഷൻ - 1,60,000 രൂപ

കവടിയാർ ഗീതത്തിൽ കൃഷ്ണപിള്ള & ഗീത ഗോപാൽ 1,36,000 രൂപ

ആറന്മുള കോങ്ങളത്ത് കണ്ടത്തിൽ ദീപുരാജൻ വള്ളസദ്യ നടത്താനായി കരുതിവച്ച ഒരു ലക്ഷം രൂപ നൽകി.

സാം ഇമ്മാനുവൽ, നേശമണി മെമ്മോറിയൽ ക്രിസ്ത്യൻ കോളേജ് ജീവനക്കാരും വിദ്യാർത്ഥികളും ചേർന്ന് - 83,550 രൂപ

കേരള പപ്പടം മാനുഫാക്ച്ചേഴ്സ് അസോസിയേഷൻ കണ്ണൂർ ജില്ലാ കമ്മിറ്റി - 60,000 രൂപ

അമേരിക്കൻ പൗരയായ ക്രിസ്റ്റീന എലിസബത്ത് 50,370 രൂപ

പാപ്പനംകോട് ശ്രീവത്സത്തിൽ പ്രൊഫ. രാധാകൃഷ്ണൻ & റിട്ട. എക്സിക്യൂട്ടീവ് എഞ്ചിനീയർ സൂസിയമ്മ - 50,000 രൂപ

ആനാട് വില്ലേജിലെ ഇരിയനാട് ലക്ഷ്മി മംഗലത്തിൽ 76 വയസുള്ള എൽ സാവിത്രി തന്റെ ഇടത് കാൽമുട്ടിലെ ശസ്ത്രക്രിയയ്ക്കായി നീക്കിവെച്ച 25,000 രൂപ ശസ്ത്രക്രിയ തൽക്കാലം ഒഴിവാക്കി ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി.

കെ എസ്‌ എഫ്‌ ഇ ജീവനക്കാരി അജിഷ ഹരിദാസ്, വീട്‌ നിർമ്മിക്കാനായി വാങ്ങിയ വയനാട്‌ കമ്പളക്കാട്‌ കുമ്പളാട്‌ എന്ന സ്ഥലത്തെ 20 സെന്റ്‌ ഭൂമി സർക്കാരിന് കൈമാറി. ഈ പുനരധിവാസത്തിനായി സ്ഥലം ഉപയോ​ഗിക്കാൻ കഴിയുന്നില്ലെങ്കിൽ വിൽപന നടത്തി തുക ദുരിതാശ്വാസ നിധിയിലേക്ക് വകയിരുത്താമെന്നും അവർ അറിയിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+