Get Updates
Get notified of breaking news, exclusive insights, and must-see stories!

കേരളത്തിൽ അനുമതിയില്ല, പൃഥ്വി പറഞ്ഞു, മോഹൻലാൽ ചിത്രം 'ബ്രോ ഡാഡി' മറ്റ് സംസ്ഥാനങ്ങളിലേക്കെന്ന്

കൊച്ചി: ലൂസിഫറിന് ശേഷം മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. അടുത്തിടെയാണ് പൃഥ്വിരാജ് ചിത്രത്തിന്റെ പ്രഖ്യാപനം നടത്തിയത്. സംസ്ഥാനത്ത് കൊവിഡ് നിയന്ത്രണങ്ങളില്‍ ചില ഇളവുകള്‍ അനുവദിച്ചിട്ടുണ്ടെങ്കിലും സിനിമാ ചിത്രീകരണത്തിന് ഇളവ് നല്‍കിയിട്ടില്ല.

സിനിമാ പ്രവര്‍ത്തകര്‍ നിരന്തരം ഇതേക്കുറിച്ച് പരാതികള്‍ ഉന്നയിക്കുകയാണ്. ഷൂട്ടിംഗിന് അനുമതി ലഭിക്കാത്ത പശ്ചാത്തലത്തില്‍ ബ്രോ ഡാഡിയുടെ ചിത്രീകരണം അയല്‍ സംസ്ഥാനത്തേക്ക് മാറ്റുന്നതായാണ് നിര്‍മ്മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ ഷിബു സുശീലന്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

ഷൂട്ടിംഗിന് അനുമതി നല്‍കണം

ഷൂട്ടിംഗിന് അനുമതി നല്‍കണം

സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും ഈ ആഴ്ച കൂടി നിയന്ത്രണങ്ങള്‍ തുടര്‍ന്നേക്കും. ടിപിആര്‍ നിരക്കും പ്രതിദിന കേസുകളുടെ എണ്ണവും കുറയാത്ത പശ്ചാത്തലത്തിലാണിത്. ഇതുവരെ തിയറ്ററുകള്‍ തുറക്കുകയോ സിനിമാ ചിത്രീകരണങ്ങള്‍ക്ക് അനുമതി നല്‍കുകയോ ചെയ്തിട്ടില്ല. നിയന്ത്രണങ്ങള്‍ പാലിച്ച് കൊണ്ട് ഷൂട്ടിംഗിന് അനുമതി നല്‍കണം എന്നുളള ആവശ്യം സിനിമാ രംഗത്ത് നിന്ന് ശക്തമാണ്.

2

മറ്റ് പല സംസ്ഥാനങ്ങളിലും കൊവിഡ് പ്രൊട്ടോക്കോള്‍ പാലിച്ച് കൊണ്ട് ഷൂട്ടിംഗിന് അനുമതി നല്‍കുന്നതായി സിനിമാ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാണിക്കുന്നു. ഇക്കാര്യത്തില്‍ കേരള സര്‍ക്കാരും തീരുമാനത്തില്‍ എത്തണം എന്നാണ് ഷിബു സുശീലന്‍ ആവശ്യപ്പെടുന്നത്. പ്രേക്ഷകര്‍ വന്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന സിനിമയായ ബ്രോ ഡാഡി.

3

ഇന്‍ഡോറില്‍ അനുമതി കിട്ടിയാല്‍ ചിത്രീകരിക്കാവുന്നതാണ് ഈ സിനിമയെന്ന് ഷിബു സുശീലന്‍ പറയുന്നു. പ്രതികരണം ഇങ്ങനെ: '' കേരളത്തിലെ പ്രമുഖ പ്രൊഡക്ഷൻ കമ്പനിയുടെ സിനിമ ഷൂട്ടിംഗ് കേരളത്തിൽ നിന്ന് പുറത്തേക്ക്. കേരളത്തിൽ സിനിമ ഷൂട്ടിംഗിന് സർക്കാർ അനുമതി നൽകാത്തതുകൊണ്ട് പൃഥ്വിരാജ് ഡയറക്റ്റ് ചെയ്യുന്ന സിനിമ ചിത്രീകരണ അനുമതിയുള്ള അയൽ സ്റ്റേറ്റുകളിലേക്ക് പോകുന്നു...

4

ഇന്ന് രാവിലെ #തീർപ്പ് സിനിമയുടെ ഡബ്ബിങ്ങിന് വന്നപ്പോൾ പൃഥ്വിരാജ് എന്നോട് പറഞ്ഞതാണ്... 95 ശതമാനം ഇൻഡോർ ചിത്രീകരണം ഉള്ള സിനിമയാണ് പൃഥ്വിരാജ്- മോഹൻലാൽ കൂട്ട്കെട്ടിൽ ആരംഭിക്കുന്നത്.. കേരളത്തിലെ സിനിമ തൊഴിലാളികൾ മുഴുപട്ടിണിലാണ്.. ഈ സിനിമകൾക്ക് കേരളത്തിൽ ചിത്രീകരണ അനുമതി നൽകിയാൽ ഈ തൊഴിലാളികളിൽ കുറച്ചുപേർക്ക് ജോലികിട്ടും..

Recommended Video

cmsvideo
    Mohanlal's film journey through the years | Oneindia Malayalam
    5

    മറ്റ് സംസ്ഥാനങ്ങളിൽ പോയാൽ അതിനുള്ള സാധ്യത കുറയുകയാണ്.. സിനിമ മന്ത്രിയും നമ്മുടെ മുഖ്യമന്ത്രിയും അടിയന്തിരമായി ഇടപ്പെട്ടുകൊണ്ട് 100 പേരെ വെച്ച് സിനിമ ചെയ്യുവാനുള്ള അനുമതി എത്രയും പെട്ടെന്ന് തരണമെന്ന് അഭ്യർത്ഥിക്കുന്നു... സിനിമ തൊഴിലാളികൾ അത്രേയും ബുദ്ധിമുട്ടിലാണ് പ്ലീസ്'.

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+