India
  • search
  • Live TV
കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒറ്റക്കൊമ്പന് പിന്നാലെ കടുവയ്ക്കും പണികിട്ടി, കഥ മോഷ്ടിച്ചതെന്ന് ആരോപണം, സുപ്രിയക്ക് നോട്ടീസ്

Google Oneindia Malayalam News

കൊച്ചി: മലയാള സിനിമയില്‍ വീണ്ടും കോപ്പിയടി വിവാദം. പൃഥ്വിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലര്‍ ചിത്രമാണ് കടുവ. സിനിമാ ലോകം വലിയ പ്രതീക്ഷയോടെ കാണുന്ന പ്രൊജക്ടാണിത്. ചിത്രത്തിനെതിരെയാണ് കോപ്പിയടി വാദം ഉയര്‍ന്നിരിക്കുന്നത്. കേസ് കോടതിയില്‍ എത്തിയിരിക്കുകയാണ്.

ഡബ്ല്യുസിസിയില്‍ ഉള്ളവര്‍ക്ക് അവസരം കൊടുക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല; തുറന്നടിച്ച് വിനായകന്‍ഡബ്ല്യുസിസിയില്‍ ഉള്ളവര്‍ക്ക് അവസരം കൊടുക്കണമെന്ന് ഒരു നിര്‍ബന്ധവുമില്ല; തുറന്നടിച്ച് വിനായകന്‍

സുരേഷ് ഗോപി നായകനായ ഒറ്റക്കൊമ്പന്റെ റിലീസുമായി ബന്ധപ്പെട്ടുള്ള തര്‍ക്കങ്ങള്‍ ഇതുവരെ അവസാനിച്ചിട്ടില്ല. അതിനിടയിലാണ് പുതിയ പ്രശ്‌നങ്ങള്‍ വന്നിരിക്കുന്നത്. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആണ് ചിത്രം നിര്‍മിക്കുന്നത്. ദിവസങ്ങള്‍ മാത്രമാണ് ചിത്രം റിലീസ് ചെയ്യാന്‍ ഇനിയുള്ളത്. അതിനിടയിലാണ് ഈ പ്രശ്‌നങ്ങള്‍. വിശദമായ വിവരങ്ങളിലേക്ക്....

1

ജൂണ്‍ മുപ്പതിനാണ് കടുവ റിലീസ് ചെയ്യാനിരുന്നത്. ചിത്രത്തിനെതിരെ മോഷണ ആരോപണവുമായി തമിഴ്‌നാട് സ്വദേശി രംഗത്ത് വന്നിരിക്കുകയാണ്. എച്ച് മഹേഷ് എന്ന വ്യക്തി ഗുരുതരമായ ആരോപണങ്ങളാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെ ഉന്നയിച്ചിരിക്കുന്നത്. തന്റെ കഥ മോഷ്ടിച്ചു എന്നാരോപിച്ചാണ് ഇയാള്‍ കോടതിയെ സമീപിച്ചത്. ഹര്‍ജി ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിട്ടുണ്ട്. പാലാ സബ് കോടതിയില്‍ ഇടക്കാല ഉത്തരവിനുള്ള അപേക്ഷ സ്വീകരിക്കാത്തതിനെ തുടര്‍ന്ന് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്. അതേസമയം ഈ നീക്കം ചിത്രത്തിന്റെ റിലീസിനെ ബാധിക്കുമോയെന്ന ആശങ്കയിലാണ് ആരാധകര്‍.

2

പൃഥ്വിരാജ് ഒരുപാട് കാലത്തിന് ശേഷം മാസ് വേഷത്തിലെത്തുന്ന ചിത്രമാണ് കടുവ. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ടീസര്‍ വലിയ ആവേശത്തോടെ ആരാധകര്‍ സ്വീകരിച്ചിരുന്നു. വിവേക് ഒബ്‌റോയ് ചിത്രത്തില്‍ വില്ലന്‍ വേഷത്തിലുമുണ്ട്. ജിനു വി എബ്രഹാമാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. അതേസമയം ജിനു എബ്രഹാം, നിര്‍മാതാവ് സുപ്രിയ മേനോന്‍ എന്നിവര്‍ക്കാണ് കോടതി നോട്ടീസ് അയച്ചത്. നേരത്തെ കഥയിലെ സാമ്യം ആരോപിച്ച് സുരേഷ് ഗോപിയുടെ ഒറ്റക്കൊമ്പന്‍ എന്ന ചിത്രത്തിന് കോടതി വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. ചിത്രവുമായി സാമ്യമുണ്ടെന്നായിരുന്നു കടുവയുടെ തിരക്കഥാക്കൃത്ത് ജിനു എബ്രഹാം നല്‍കിയി ഹര്‍ജിയിലായിരുന്നു കോടതി നടപടി.

3

സുരേഷ് ഗോപിയുടെ 250ാമത് ചിത്രമാണ് ഒറ്റക്കൊമ്പന്‍. ഷാജി കൈലാസ് നീണ്ട ഇടവേളയ്ക്ക് ശേഷം സംവിധാനം ചെയ്യുന്ന കടുവയിലെ കടുവാക്കുന്നേല്‍ കുറുവച്ചന്‍ എന്ന കഥാപാത്രവും തിരക്കഥയും പകര്‍പ്പാവകാശം ലംഘിച്ച് പകര്‍ത്തി എന്നായിരുന്നു പരാതി. കോടതി ഇരുഭാഗങ്ങളുടെയും വാദം കേട്ട് തിരക്കഥ പരിശോധിച്ച ശേഷം വിലക്ക് സ്ഥിരപ്പെടുത്തുകയായിരുന്നു. രണ്ട് സിനിമകളും പ്രഖ്യാപിച്ച ശേഷം യഥാര്‍ത്ഥ ജീവിതത്തിലെ കുറുവച്ചന്‍ തന്നെ രംഗത്ത് വന്നിരുന്നു. തന്റെ അനുമതിയില്ലാതെ തന്റെ കഥ സിനിമയാക്കാന്‍ പറ്റില്ല എന്ന് അറിയിച്ചത്. ഒറ്റക്കൊമ്പന്‍ എന്ന പേരില്‍ സുരേഷ് ഗോപിയുടെ ചിത്രം പൂര്‍ത്തിയായതാണ്.

4

നേരത്തെ ജോസ് കുരുവിനാക്കുന്നേല്‍ എന്ന കുറുവച്ചന്‍ കടുവയ്‌ക്കെതിരെ കോടതിയെ സമീപിച്ചിരുന്നു. ചിത്രം തന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയാണ്. തന്നെയും കുടുംബത്തെയും അവഹേളിക്കുന്ന തരത്തിലുള്ള രംഗങ്ങള്‍ സിനിമയിലുണ്ടെന്നാണ് പരാതി. ഇതോടെ സിനിമയുടെ ട്രെയിലര്‍ പുറത്തിറക്കുന്നതിനും റിലീസ് ചെയ്യുന്നതിനും ഈ വിലക്ക് ബാധകമായിരുന്നു. സിനിമയുടെ തിരക്കഥ പ്രസിദ്ധീകരിക്കുന്നതിനും ഈ വിലക്കുണ്ടായിരുന്നു. തന്റെ ചിത്രത്തിനായി വര്‍ഷങ്ങള്‍ക്ക് മുമ്പ് രണ്‍ജി പണിക്കരുമായി വാക്ക് പറഞ്ഞിരുന്നുവെന്നും കുറുവച്ചന്‍ അവകാശപ്പെട്ടിരുന്നു. റിലീസിന് മുമ്പേ തന്നെ കടുവയും ഒറ്റക്കൊമ്പനും വലിയ വിവാദത്തിലായിരുന്നു.

5

ജിനു എബ്രഹാമിന്റെ സംവിധാന സഹായിയായിരുന്ന മാത്യൂസ് തോമസാണ് സുരേഷ് ഗോപി ചിത്രം സംവിധാനം ചെയ്യേണ്ടിയിരുന്നത്. പിന്നീട് ഒറ്റക്കൊമ്പന്‍ എന്ന പേരില്‍ സുരേഷ് ഗോപി ചിത്രം മുന്നോട്ട് പോവുകയായിരുന്നു. നേരത്തെ വിലക്ക് സ്‌റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഒറ്റക്കൊമ്പന്‍ സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ നല്‍കിയ പ്രത്യേകാനുമതി ഹര്‍ജി സുപ്രീം കോടതി തള്ളിയിരുന്നു. ഒറ്റക്കൊമ്പനെതിരെ ഫയല്‍ ചെയ്യപ്പെട്ടിട്ടുള്ള കേസില്‍ നിലവില്‍ ഇടപെടേണ്ടതില്ലെന്ന് തീരുമാനിച്ച സുപ്രീം കോടതി വിചാരണ വേഗത്തിലാക്കാന്‍ വിചാരണക്കോടതിയോട് നിര്‍ദേശിക്കുകയും ചെയ്തു ഇരുകക്ഷികളുടെയും സഹകരണത്തോടെ കേസ് ഒരു വര്‍ഷത്തിനകം തീര്‍പ്പാക്കണമെന്നും സുപ്രീം കോടതി ഉത്തരവില്‍ ആവശ്യപ്പെട്ടിരുന്നു. കടുവയുടെ തിരക്കഥയുടെ എല്ലാ രംഗങ്ങളും പ്രത്യേകം രജിസ്റ്റര്‍ ചെയ്തിട്ടുള്ളതായിരുന്നു.

കമന്റിടുന്നവര്‍ ഫോണ്‍ നമ്പറോ അഡ്രസോ വെക്കണം; പലരെയും വിശ്വസിച്ചു.... തോറ്റ് പോയിട്ടുണ്ടെന്ന് ബാല

English summary
prithviraj movie kaduva facing plagiarism charges, complainant moves to court for staying the release
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X