Get Updates
Get notified of breaking news, exclusive insights, and must-see stories!

'എല്ലാം കിറുകൃത്യം'; നികുതി അടച്ചാല്‍ ഇങ്ങനെയുമുണ്ട് കാര്യം; പൃഥ്വിരാജ് പ്രൊഡക്ഷന്‍സിന് കേന്ദ്ര അംഗീകാരം

കൊച്ചി: ജി എസ് ടി നികുതികള്‍ കൃത്യമായി അടച്ചതിന് പൃഥ്വിരാജ് പ്രാഡക്ഷന്‍സിന് കേന്ദ്ര സര്‍ക്കാരിന്റെ അംഗീകാരം. എല്ലാ നികുതികളും കൃത്യമായി ഫയല്‍ ചെയ്തതിനാണ് പുതിയ അംഗീകാരം തേടിയെത്തിയത്. കേന്ദ്ര ധനകാര്യമന്ത്രാലയത്തിന് കീഴില്‍ വരുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്‌സ് നല്‍കിയ സര്‍ട്ടിഫിക്കറ്റ് ആണ് പൃഥ്വരാജിന്റെ നിര്‍മ്മാണ കമ്പനിയെ തേടിയെത്തിയത്. 2022-23 സാമ്പത്തിക വര്‍ഷത്തിലെ നികുതി അടവുമായി ബന്ധപ്പെട്ടാണ് ഈ അംഗീകാരം തേടിയെത്തിയത്.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ആദ്യമായി പുറത്തിറക്കിയ ചിത്രമാണ് നയന്‍. 20109ല്‍ ആണ് തീയേറ്ററില്‍ റിലീസ് ചെയ്തത്. നിര്‍മ്മാണം കൂടാതെ വിതരണ രംഗത്തും പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് സജീവമാണ്. രജനീകാന്ത് നായകനായെത്തിയ പേട്ടയാണ് ആദ്യമായി വിതരണത്തിനെടുത്ത ചിത്രം. ഇതിന് ശേഷം മാസ്റ്റര്‍, കെ ജി എഫ് 2, കാന്താര, 777 ചാര്‍ലി തുടങ്ങിയ ചിത്രങ്ങളും ഇവര്‍ കേരളത്തിലെത്തിച്ചിരുന്നു.

Prithviraj Productions

മലയാളത്തിലെ മുന്‍നിര നിര്‍മ്മാതാവായ ലിസ്റ്റിന്‍ സ്റ്റീഫന്റെ ഉടമസ്ഥതയിലുള്ള മാജിക് ഫ്രെയിംസുമായി ചേര്‍ന്ന് പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. ഈ രണ്ട് കമ്പനിയും ചേര്‍ന്ന് നിര്‍മ്മിച്ച ആദ്യത്തെ ചിത്രം ഡ്രൈവിംഗ് ലൈസന്‍സായിരുന്നു. അതേസമയം, കഴിഞ്ഞ ഡിസംബറില്‍ പ്രമുഖ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും വീടുകളില്‍ ആദായ നികുതി വകുപ്പ് റെയ്ഡ് നടന്നിരുന്നു.

ചെന്നൈയില്‍ നിന്നെത്തിയ 400ഓളം ഉദ്യോഗസ്ഥരാണ് വിവിധ സ്ഥലങ്ങളില്‍ ഒരേ സമയത്ത് പരിശോധന നടത്തിയത്. അന്ന് നടത്തിയ റെയ്ഡില്‍ 225 കോടിയുടെ കള്ളപ്പണം കണ്ടെത്തിയെന്ന റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. വിവിധ താരങ്ങള്‍ വിദേശത്ത് സ്വത്തുക്കള്‍ വാങ്ങിയതിലും ക്രമക്കേട് തിരിച്ചറിഞ്ഞിരുന്നു.

മോഹന്‍ലാല്‍, മമ്മൂട്ടി, പൃഥ്വിരാജ് , ലിസ്റ്റിന്‍ സ്റ്റീഫന്‍, ആന്റോ ജോസഫ്, ആന്റണി പെരുമ്പാവൂര്‍ തുടങ്ങി മലയാള സിനിമാ മേഖലയില്‍ നിര്‍മാണ രംഗത്ത് സജീവമായവരുടെ സാമ്പത്തിക ഇടപാടുകളിലും നിര്‍മാണ സ്ഥാപനങ്ങളും കേന്ദ്രീകരിച്ചുമായിരുന്നു പരിശോധന നടന്നത്. സിനിമ പുറത്തിറങ്ങി ആഴ്ചകള്‍കൊണ്ട് വരുമാനം 50 കോടിയും 70 കോടിയും കഴിഞ്ഞെന്ന കാര്യം നിര്‍മ്മാതാക്കള്‍ തന്നെ സോഷ്യല്‍ മീഡിയ വഴി വെളിപ്പെടുത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് പരിശോധന.

ചില താരങ്ങള്‍ വിദേശത്ത് കേന്ദ്രീകരിച്ച് പല നിക്ഷേപങ്ങള്‍ നടത്തുന്നുണ്ടെന്നും പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ചിലരുടെ വിദേശ ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചിട്ടുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+