കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

''നമുക്കിടയിലുണ്ടായ സംഭാഷണങ്ങള്‍ മറക്കില്ല സര്‍'', ക്യാപ്റ്റന്‍ ഡിവി സാഥെയെ ഓർത്ത് പൃഥ്വിരാജ്

Google Oneindia Malayalam News

കരിപ്പൂര്‍: എയര്‍ ഇന്ത്യ വിമാന ദുരന്തത്തില്‍ പൈലറ്റ് ദീപക് വസന്ത് സാഥെയും സഹപൈലറ്റും മരണപ്പെട്ടിരിക്കുകയാണ്. 30 വര്‍ഷത്തെ അനുഭവ പരിചയമുളള പൈലറ്റ് ആണ് ദീപക് വസന്ത് സാഥെ. ഇന്ത്യന്‍ വ്യോമ സേനയില്‍ വര്‍ഷങ്ങളോളം സേവനം അനുഷ്ടച്ചതിന് ശേഷം ആണ് അദ്ദേഹം എയര്‍ ഇന്ത്യയില്‍ എത്തിയത്. ക്യാപ്റ്റന്‍ സാഥേയുടെ മരണത്തില്‍ വേദന പങ്കുവെച്ചിരിക്കുകയാണ് നടന്‍ പൃഥ്വിരാജ്.

ക്യാപ്റ്റന്‍ സാഥെയെ തനിക്ക് പരിചയം ഉണ്ടെന്ന് പൃഥ്വിരാജ് ഫേസ്ബുക്കില്‍ കുറിച്ചു. ''റിട്ട. വിംഗ് കമാന്‍ഡര്‍ സാഥെ, സമാധാനത്തോടെ വിശ്രമിക്കൂ. തനിക്ക് അദ്ദേഹത്തെ നേരിട്ട് പരിചയപ്പെടാനുളള ഭാഗ്യം ലഭിച്ചിരുന്നു. നമുക്കിടയിലുണ്ടായ സംഭാഷണങ്ങള്‍ മറക്കില്ല സര്‍'' എന്നാണ് പൃഥ്വിരാജ് കുറിച്ചിരിക്കുന്നത്. 12 വര്‍ഷക്കാലം ക്യാപ്റ്റന്‍ സാഥേ വ്യോമ സേനയില്‍ പൈലറ്റ് ആയിരുന്നു.

flight

Recommended Video

cmsvideo
Deepak vasant sathe: real hero of karipur flight incident | Oneindia Malayalam

1981ലാണ് അദ്ദേഹം സേവനം ആരംഭിച്ചത്. 22 വര്‍ഷം പൈലറ്റായി ഇന്ത്യന്‍ വ്യോമസേനയില്‍ ജോലി ചെയ്തു. 2003ല്‍ സര്‍വ്വീസില്‍ നിന്നും സ്‌ക്വാഡ്രോണ്‍ ലീഡര്‍ ആയി വിരമിച്ച സാത്തെ തുടര്‍ന്നാണ് എയര്‍ ഇന്ത്യയില്‍ പൈലറ്റായി ചേര്‍ന്നത്. നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍ 58ാം റാങ്കുകാരനായിരുന്നു. മാത്രമല്ല സ്വോഡ് ഓഫ് ഓണറും സാത്തെ നേടിയിരുന്നു. ബോയിംഗ് 737 കൊമേഷ്യല്‍ വിമാനങ്ങള്‍ പറത്തുന്നതില്‍ വൈദഗ്ധ്യം നേടിയിട്ടുളള പൈലറ്റ് കൂടിയാണ് സാത്തേ.

'തിരികെ വീട്ടിലേക്ക്'... കരിപ്പൂർ വിമാനത്തിൽ നിന്ന് ഷറഫുവിന്റെ പോസ്റ്റ്, കണ്ണീരോടെ സൈബർ ലോകം'തിരികെ വീട്ടിലേക്ക്'... കരിപ്പൂർ വിമാനത്തിൽ നിന്ന് ഷറഫുവിന്റെ പോസ്റ്റ്, കണ്ണീരോടെ സൈബർ ലോകം

കരിപ്പൂരില്‍ അപകടത്തില്‍പ്പെട്ട വിമാനം രണ്ട് തവണ നിലത്തിറക്കാന്‍ ക്യാപ്റ്റന്‍ സാഥെ ശ്രമിച്ചിരുന്നു എന്നാണ് വിവരം. അതിന് ശേഷമുളള ശ്രമം ആണ് പാളിയത്. വിമാനത്തിന് യന്ത്രത്തകരാര്‍ ഉണ്ടോ എന്ന് സംശയിക്കുന്നുണ്ട്. 13 വര്‍ഷം പഴക്കമുളള വിമാനം ആണ് അപകടത്തില്‍പ്പെട്ടത്. കനത്ത മഴ കാരണം പൈലറ്റിന് റണ്‍വേ കാണാത്തത് ആണ് അപകടമുണ്ടാക്കിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഇരട്ട ദുരന്തങ്ങളുടെ ഞെട്ടലിൽ കേരളം, ഡിസാസ്റ്റർ ടൂറിസം അരുത്, വ്യാജ വാർത്തകൾ ഷെയർ ചെയ്യരുത്ഇരട്ട ദുരന്തങ്ങളുടെ ഞെട്ടലിൽ കേരളം, ഡിസാസ്റ്റർ ടൂറിസം അരുത്, വ്യാജ വാർത്തകൾ ഷെയർ ചെയ്യരുത്

ക്യാപ്റ്റന്‍ ഡിവി സാത്തെ, 30 വർഷത്തിലേറെ പറന്ന പൈലറ്റ്, വ്യോമസേനയിൽ നിന്ന് എയർ ഇന്ത്യയിലേക്ക്ക്യാപ്റ്റന്‍ ഡിവി സാത്തെ, 30 വർഷത്തിലേറെ പറന്ന പൈലറ്റ്, വ്യോമസേനയിൽ നിന്ന് എയർ ഇന്ത്യയിലേക്ക്

കരിപ്പൂർ വിമാനാപകടം: നടുക്കത്തിൽ പ്രവാസ ലോകം! അപകടത്തിൽപ്പെട്ടത് വന്ദേ ഭാരത് വിമാനം!കരിപ്പൂർ വിമാനാപകടം: നടുക്കത്തിൽ പ്രവാസ ലോകം! അപകടത്തിൽപ്പെട്ടത് വന്ദേ ഭാരത് വിമാനം!

കരിപ്പൂർ വിമാന അപകടം; കാണാതായ കുട്ടികൾ എല്ലാവരും സുരക്ഷിതർ! ചിലരുടെ മാതാപിതാക്കളെ കണ്ടെത്തികരിപ്പൂർ വിമാന അപകടം; കാണാതായ കുട്ടികൾ എല്ലാവരും സുരക്ഷിതർ! ചിലരുടെ മാതാപിതാക്കളെ കണ്ടെത്തി

English summary
Prithviraj remembers Air India Express pilot Capt.DV Sathe
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X