അവള്‍ നഴ്‌സാണ്, അച്ഛനെ കുറിച്ച് വരെ മോശമായി പറഞ്ഞു; സൈബര്‍ ബുള്ളിയിംഗ് ചെയ്തയാളെ കണ്ടെത്തി സുപ്രിയ
കൊച്ചി: നടന്‍ പൃഥ്വിരാജിന്റെ ഭാര്യയെന്ന നിലയില്‍ മലയാള സിനിമയ്ക്ക് പരിചിതയാണ് സുപ്രിയ മേനോന്‍. എന്നാല്‍ നിര്‍മാതാവെന്ന നിലയില്‍ അടക്കം സുപ്രിയ ഇന്ന് തന്റേതായ ഇടം സ്വന്തമാക്കി കഴിഞ്ഞു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് എന്ന നിര്‍മാണ കമ്പനിയെ വിജയകരമായി കൊണ്ടുപോകുന്നതില്‍ സുപ്രിയയാണ് പ്രധാന റോള്‍ വഹിക്കുന്നത്. അതേസമയം സോഷ്യല്‍ മീഡിയയിലും സജീവമാണ് സുപ്രിയ.
പോസ്റ്റുകളെല്ലാം അതുപോലെ ശ്രദ്ധിക്കപ്പെടാറുള്ളത്. സുപ്രിയ സൈബര്‍ ബുള്ളിയിംഗ് ചെയ്തയാളെ കുറിച്ച് വെളിപ്പെടുത്തിയ കാര്യങ്ങളാണ് ഇപ്പോള്‍ ഇന്‍സ്റ്റഗ്രാമില്‍ വൈറലായിരിക്കുന്നത്. തന്നെ കുറേ കാലമായി സൈബര്‍ ബുള്ളിയിംഗ് ചെയ്ത് ശല്യപ്പെടുത്തുന്ന ആളെയാണ് സുപ്രിയ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുകൊണ്ടുവന്നിരിക്കുന്നത്. നിങ്ങള്‍ എപ്പോഴെങ്കിലും സൈബര്‍ ബുള്ളിയിംഗ് നേരിട്ടിട്ടുണ്ടോ? എനിക്ക് വര്‍ഷങ്ങളായി അത്തരം അനുഭവം ഉണ്ടായി കൊണ്ടിരിക്കുന്നുണ്ട്.

വര്‍ഷങ്ങളായി ഒന്നില്‍ കൂടുതല്‍ വ്യാജ ഐഡികളില്‍ നിന്നും സോഷ്യല്‍ മീഡിയയില്‍ എന്നെയും, എനിക്ക് വേണ്ടപ്പെട്ടവരെയും അവര്‍ സൈബര്‍ ബുള്ളിയിംഗ് ചെയ്ത് അപമാനിക്കുകയാണ്. ഇത്രയും കാലം അതെല്ലാം അവഗണിക്കുകയായിരുന്നുവെന്ന് സുപ്രിയപറയുന്നു. എന്നാല്‍ മരിച്ചു പോയ എന്റെ അച്ഛനെ കുറിച്ച് വളരെ മോശമായ കമന്റ് ഇട്ടത് കൊണ്ടാണ് പ്രതികരിക്കാന്‍ തീരുമാനിച്ചതെന്നും സുപ്രിയ ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കുറിച്ചിട്ടുണ്ട്.
തനിക്കെതിരെ സൈബര്‍ ബുള്ളിയിംഗ് നടത്തുന്ന അവളൊരു നഴ്‌സ് ആ ണ്. ഒരു കുഞ്ഞുമുണ്ട്. അവര്‍ക്കെതിരെ ഞാന്‍ കേസ് കൊടുക്കണോ അതോ ഇവരെ കുറിച്ചുള്ള വിവരങ്ങള്‍ പുറത്തുവിടണോ എന്നുമായിരുന്നു സുപ്രിയ ചോദിക്കുന്നത്. നിരവധി പേര്‍ സുപ്രിയയെ പിന്തുണച്ച് രംഗത്ത് വന്നിട്ടുണ്ട്. അതേസമയം തന്റെ പോസ്റ്റിന് ലഭിച്ച പ്രതികരണത്തില്‍ മറ്റൊരു സ്റ്റാറ്റസിലൂടെ സുപ്രിയ നന്ദി പറയുന്നുണ്ട്.
ഞാന്‍ ആരെ കുറിച്ചാണ് പറയുന്നതെന്ന് ഉദ്ദേശിച്ച ആള്‍ക്ക് മനസ്സിലായിട്ടുണ്ടെന്നും സുപ്രിയ പറഞ്ഞു. തന്റെ ഇന്‍സ്റ്റഗ്രാം സ്റ്റോറി വന്നതിന് പിന്നാലെ, മുമ്പുള്ള കമന്റുകള്‍ എല്ലാം അവര്‍ ഡിലീറ്റ് ചെയ്യുന്നുണ്ട്. എന്നാല്‍ അതുകൊണ്ട് കാര്യമില്ല. എല്ലാ തെളിവുകളും കൈവശമുണ്ട്. അടുത്ത നടപടിയെന്താണെന്ന് വരും ദിവസങ്ങളില്‍ അറിയിക്കാമെന്നും സുപ്രിയ ഈ പോസ്റ്റില്‍ പറയുന്നുണ്ട്.












Click it and Unblock the Notifications