പൃഥ്വിരാജിൻ്റേത് വായ്താളം; ദിലീപിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നിൽ അവർ'; അഖിൽ മാരാർ
പൃഥ്വിരാജ് വെറുതെ വായ്ത്താളം മാത്രം അടിക്കുന്ന ആളാണെന്നും അയാൾ മലയാള സിനിമക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നും ബിഗ് ബോസ് താരം അഖിൽ മാരാർ. മലയാള സിനിമയിൽ കഴിവില്ലായ്മയിൽ എന്നാൽ താളമടിയിൽ പിടിച്ചു നിൽക്കാൻ ശ്രമിച്ചിട്ടുള്ള കുറച്ചു പേരും ദിലീപ് ചെയ്തു വന്ന് ഹിറ്റ് ആയികൊണ്ടിരിക്കുന്ന സിനിമകൾ ഇല്ലാതായി കഴിഞ്ഞെങ്കിലേ ഞങ്ങളുടെ റിയലിസ്റ്റിക് സിനിമകൾക്ക് സാധ്യതയുള്ളൂ എന്ന് തിരിച്ചറിഞ്ഞ മറ്റു ചില ഫ്രാഡുകളും അടക്കമുള്ളവരാണ് ദിലീപിനെതിരായ ഗൂഢാലോചനയ്ക്ക് പിന്നിലെന്നും അഖിൽ മാരാർ പറഞ്ഞു. അഖിലിൻ്റെ വാക്കുകളിങ്ങനെ
'ഇവിടെ പലപ്പോഴും പൃഥ്വിരാജിനെ നിങ്ങളൊക്കെ കൊട്ടിഘോഷിച്ച് ആഘോഷിക്കാറുണ്ട്. പൃഥവിരാജ് മലയാള സിനിമയക്ക് എന്തോ വലിയ സംഭാവന ചെയ്തു എന്ന് പറഞ്ഞ ആഘോഷിക്കാറുണ്ട്. പൃഥ്വിരാജിൻ്റെ തന്നെ ഇന്റർവ്യൂൽ അദ്ദേഹം പറഞ്ഞിട്ടുള്ള ഒരു കാര്യമാണ് ഞാൻ എന്റേതായ ഒരു സ്പേസിൽ എത്തിക്കഴിഞ്ഞു കഴിഞ്ഞാൽ ഞാൻ ഈ മലയാള സിനിമയ്ക്ക് വേണ്ട കാര്യങ്ങളൊക്കെ ചെയ്യുമെന്ന്. എന്നാൽ നാളെ ഇതുവരെ ഒരു പുതിയ തലമുറയിൽപെട്ട ഒരുവിന് വേണ്ടിയിട്ട് അഞ്ചു പൈസ മുടക്കി ഒരു സിനിമ പോലും നിർമ്മിക്കാൻ താല്പര്യമില്ലാതെ, സ്വന്തം കാര്യം മാത്രം നോക്കി ജീവിക്കുന്ന ഒരു നടൻ മാത്രമായിരുന്നു പൃഥ്വിരാജ്. അതുമാത്രവുമല്ല അദ്ദേഹം ചെയ്തിട്ടുള്ള സിനിമകളിലെ നായകൻ മോഹൻലാൽ ആണ്. അയാൾ ഒരു സിനിമ സംവിധാനം ചെയ്യുന്ന സമയത്ത് അയാൾക്ക് എന്തുകൊണ്ട് ഒരു പുതുമുഖങ്ങളെ വെച്ച് ചെയ്യാൻ കഴിഞ്ഞില്ല. അല്ലെങ്കിൽ അയാളുടെ നിർമ്മാണത്തിൽ ഒരു പുതുമുഖങ്ങളുടെ സിനിമ വന്നില്ല. പകരം ദിലീപ് എന്ന് പറയുന്ന മനുഷ്യൻ 2010 ൽ കൊണ്ടുവന്ന നടനാണ് നിവിൻ പോളി ഉൾപ്പെടുന്ന മലർവാടിയിലെ സകല ആൾക്കാരും.

വിനീത് ശ്രീനിവാസൻ എന്ന് പറയുന്ന ഒരു സംവിധായകൻ തനിക്ക് ആദ്യമായി ഒരു സിനിമ ചെയ്യണമെന്ന് പറയുന്ന സമയത്ത് വേണ്ട വേണ്ട മലയാളത്തിൽ പുതിയതായിട്ട് ആരും വരണ്ട നീ വേണമെങ്കിൽ എന്നെ വെച്ച് ഒരു പടം ചെയ്തോ ഞാൻ നിർമ്മിച്ചോളാം എന്ന് അയാൾ ചിന്തിച്ചിട്ടില്ല. അയാൾ എത്രയോ സിനിമകൾ പുതിയ തലമുറയ്ക്ക് വേണ്ടി ചെയ്തു പുതിയ ആൾക്കാർ വരാൻ വേണ്ടി ചെയ്തു. ഗ്രാൻഡ് പ്രൊഡക്ഷൻസിന്റെ എത്രയോ സിനിമകൾ പുതിയ ആൾക്കാർക്ക് വേണ്ടി ഉണ്ടായിട്ടുണ്ട്. ഇങ്ങേ അവസാനം മെമ്പർ രമേശൻ എന്ന് പറയുന്ന ഒരു സിനിമ അർജുനെ വെച്ചിട്ട് നായകനാക്കി ചെയ്യുന്നത് ഗ്രാൻഡ് പ്രൊഡക്ഷൻസ് ആണ്. അതേസമയം വലിയ വായ്ത്താളങ്ങൾ അടിച്ച ഈ പൃഥവിരാജ് ഒരിക്കൽ പോലും മലയാള സിനിമയിലെ പുതിയ തലമുറയിൽ പെട്ട ഒരാൾക്ക് വേണ്ടിയിട്ട് ഒരു സിനിമ പോലും ചെയ്തിട്ടില്ല, എന്ന് മാത്രവുമല്ല ഇപ്പുറത്ത് ഇന്ദ്രജിത്ത് എന്ന് പറയുന്ന കഴിവുള്ള തന്റെ സഹോദരന് വേണ്ടി പോലും 10 പൈസ മുടക്കി ഒരു സിനിമ ചെയ്തിട്ടില്ല.
ദുൽഖർ സൽമാൻ എന്താ ചെയ്യുന്നത് ദുൽഖർ സൽമാൻ പുതിയ തലമുറയക്ക് വരാൻ വേണ്ടിയിട്ട് ഏറ്റവും വലിയഒരു സ്പേസ് ഒരുക്കി കൊടുക്കുകയാണ്. മുമ്പ് മണിയറയിൽ അശോകൻ എന്ന് പറയുന്ന ഒരു സിനിമ ചെയ്യ്തു അദ്ദേഹം. വളരെ കൊച്ചു പടം പോലും അദ്ദേഹം ചെയ്യുന്നു. അന്ന് അദ്ദേഹത്തിന്റെ സുഹൃത്ത് ഗ്രിഗറി ഒക്കെയാണ് അതിലെ നായകൻ. അവസാനം ലോക, ഇതുപോലെ ഒരു സിനിമ ചെയ്യാൻ വേണ്ടി ദുൽഖർ എടുക്കുന്ന ഒരു ധൈര്യം.ഇതൊന്നും ചെയ്യാതെ വായ്ത്താള മാത്രം അടിക്കുന്ന ഒരാളായിരുന്നു പൃഥ്വിരാജ്.
മലയാള സിനിമയിൽ കഴിവില്ലായ്മയിൽ എന്നാൽ താളമടിയിൽ പിടിച്ചു നിൽക്കാൻ ശ്രമിച്ചിട്ടുള്ള കുറച്ചു പേരും ദിലീപ് ചെയ്തു വന്ന് ഹിറ്റ് ആയികൊണ്ടിരിക്കുന്ന സിനിമകൾ ഇല്ലാതായി കഴിഞ്ഞെങ്കിലേ ഞങ്ങളുടെ റിയലിസ്റ്റിക് സിനിമകൾക്ക് സാധ്യതയുള്ളൂ എന്ന് തിരിച്ചറിഞ്ഞ മറ്റു ചില ഫ്രാഡുകൾ ഇവിടെൊക്കെ ചേർന്ന്, പിന്നെ ഈ ദിലീപിന്റെ വളർച്ചയിൽ അസൂയ മൊത്തത്ത കുറെ ആൾക്കാർ ഇന്നലകളിൽ ദിലീപ് ഡേറ്റ് നിഷേധിച്ച ആൾക്കാർ, മാക്ട എന്ന് പറയുന്ന സംഘടന പൊളിഞ്ഞു പോയതിന്റെ ദേഷ്യത്തിൽ ദിലീപിനെതിരെ എന്തൊക്കെയോ മലമറിച്ചു കളയാം എന്ന് കരുതി വന്നിരിക്കുന്ന വിനയൻ, അതുപോലെ ബൈജു കൊട്ടാരക്കര ഇങ്ങനെയുള്ള ആൾക്കാരൊക്കെ ആയിരുന്നു ഇതിന് പിന്നിൽ.
തിയേറ്റർ സംഘടന പൊളിഞ്ഞു പോയതിനെ തുടർന്ന് ദേഷ്യം വന്ന ലിബർട്ടി ബഷീറിനെ പോലെുള്ള ആൾക്കാർ അങ്ങനെ ഇൻഡസ്ട്രിയിൽ ഉള്ളവരും പുറത്തുള്ളവരും ബിസിനസിലെ ശത്രുക്കളും ഇവരെല്ലാവരും കൂടെ കൂടിച്ചേർന്ന് നടത്തിയ ഒരു ഗൂഢാലോചന അല്ലേ ഇതിന് പിന്നിൽ എനിക്ക് തോന്നി പോകുന്നത് ഒരുപാട് കാരണങ്ങൾ കൊണ്ടായിരുന്നു. ആ കാരണങ്ങളുടെയൊക്കെ ഒരു സത്യമാണ് ഇന്നിപ്പോൾ ഇവിടെ പുറത്തു വന്നേക്കുന്നത്', അഖിൽ പറഞ്ഞു.












Click it and Unblock the Notifications