'പൃഥിരാജിനോടും ടീമിനോടും ലജ്ജ തോന്നുന്നു'; 'കടുവ' ആള്‍മാറാട്ടം, സിനിമയ്ക്കെതിരെ ആരോപണം
കൊച്ചി: പൃഥിരാജിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രം കടുവയ്ക്കെതിരെ വീണ്ടും ആരോപണം. ഈ സിനിമ തന്റെ ജീവിതമാണെന്ന് ചൂണ്ടിക്കാട്ടി ജോസ് കുരുവിനാക്കുന്നേല്‍ രംഗത്തെത്തിയതിന് പിന്നാലെ അദ്ദേഹത്തിന്റെ കൊച്ചു മകനാണ് ഇപ്പോള്‍ ആരോപണവുമായി വന്നത്.
ഏഞ്ചല്‍ ഒന്നും പറയാനില്ല...എന്തൊരു അഴകാണ് കാണാന്‍, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ഈ സിനിമ ജിനു എബ്രഹാമിന്റെ സൃഷ്ടിയല്ലെന്നും പാലയിലെ മുന്‍ തലമുറയിലെ മിക്കവാര്‍ക്കും അറിയാവുന്ന ഒരു കഥയാണെന്നും ജോസ് കുരുവിനാക്കുന്നേലിന്റെ ചെറുമകന് ആരോപിക്കുന്നു. സിനിമ തന്റെ ജീവിതത്തിന്റെ ആള്‍മാറാട്ടമാണെന്ന് തെളിയിക്കാനുള്ള എല്ലാ നിയമപരമായ ശ്രമങ്ങളും പാഴായി. ഇനിയും പോരാട്ടം തുടരാന്‍ കഴിയാത്ത വിധം ദുര്‍ബലനാണ് അദ്ദേഹമെന്നും ചെറുമകന് പറയുന്നു.

ജോസ് കുരുവിനാകുന്നേലിന്റെ ജീവിതവുമായി ഈ സിനിമയ്ക്ക് യാതൊരു ബന്ധവുമില്ലെന്ന് അണിയറപ്രവര്‍ത്തകര്‍ അവകാശപ്പെട്ടു. ഇത് പല ഘട്ടങ്ങളില്‍ ജീവിതത്തിന്റെ താളം തെറ്റിച്ചു. സിനിമയുടെ 50 ശതമാനത്തിലധികം അദ്ദേഹത്തിന്റെ ജീവിതത്തിന്റെ ആള്‍മാറാട്ടമാണ്. മലയാള സിനിമാ വ്യവസായം സാധാരണക്കാരെ ചൂഷണം ചെയ്യുകയും പണവും പ്രശസ്തിയും ഉണ്ടാക്കുകയും കാണുമ്പോള്‍ ദേഷ്യവും സങ്കടവും തോന്നുന്നെന്ന് ചെറുമകന് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

വര്‍ഷങ്ങളോളമാണ് അദ്ദേഹവും കുടുംബവും ചെയ്യാത്ത കുറ്റത്തിന് പൊലീസിന്റെ പീഡനങ്ങള്‍ അനുഭവിച്ചത്. മുന്‍ ഐ ജിയായിരുന്ന അന്തരിച്ച ജോസഫ് തോമസ് വട്ടവടയില്‍ ആയിരുന്നു എല്ലാത്തിനും പിന്നില്‍. ഈ അടിച്ചമര്‍ത്തല്‍ നടക്കുമ്പോള്‍ എന്റെ അമ്മ ഏഴാം ക്ലാസില്‍ പഠിക്കുകയായിരുന്നു. സോഹദരങ്ങള്‍ക്ക് ചെറിയ പ്രയാമായിരുന്നു അന്ന്.

മകളുടെ ചരമവാര്‍ഷിക ദിനത്തില്‍ ഐ ജി പള്ളിയ്ക്ക് കീ ബോര്‍ഡ് സമ്മാനിച്ചതിനെ തുടര്‍ന്നാണ് തര്‍ക്കം തുടങ്ങുന്നത്. അയാള്‍ ഞങ്ങളുടെ ബാര്‍ പലതവണ അടിച്ചുതകര്‍ക്കുകയും തോട്ടങ്ങള്‍ നശിപ്പിക്കുകയും ചെയ്തു. വീടിന് പിന്നിലെ സ്ഥലം വാങ്ങി ശ്മശാനമാക്കി. ആക്രമിക്കാന്‍ ഗുണ്ടകളെ ഏല്‍പ്പിച്ചു. മുന്‍കൂര്‍ അറിയിപ്പ് കൂടാതെ തോക്ക് ലൈസന്‍സ് റദ്ദാക്കി എന്റെ മുത്തച്ഛനെ ജയിലിലടച്ചെന്നും കൊച്ചുമകന് ആരോപിക്കുന്നു.

എന്റെ മുത്തച്ഛന് ജോസ് കുരുവിനാക്കുന്നേല്‍ ആദ്യത്തെ ഇരയല്ലെന്ന് ഉറപ്പാണ്. സിനിമയിലെ കഥാപാത്രങ്ങള്‍ എല്ലാം യതാര്ത്ഥമാണ്. സിനിമയില്‍ മരിയ എന്നിട്ടിരിക്കുന്ന ബാറിന്റെ പേര് മയൂര എന്നാണ്. സിനിമയില്‍ കാണിച്ചിരിക്കുന്നതുപോലെ ഒരു കറുത്ത അംബാസഡറും ഒരു മെഴ്സിഡസ് ബെന്‍സ് 123 ഉം അദ്ദേഹത്തിനുണ്ട്. പൃഥിരാജിനോടും ടീമിനോടും ലജ്ജ തോന്നുന്നെന്നും അദ്ദേഹം കുറിപ്പില്‍ വ്യക്തമാക്കി.

അതേസമയം, പൃഥ്വിരാജ് ചിത്രം കടുവയിലെ ഡൗണ്‍ സിന്‍ഡ്രോമുള്ള കുട്ടികളെ കുറിച്ചുള്ള പറയുന്നു ഡയലോഗിനെതിരെയും വിമര്‍ശനം ഉയര്‍ന്നിരുന്നു. നമ്മള് ചെയ്ത് കൂട്ടുന്ന പാപങ്ങളുടെ ഫലമായാണ് ഡിസേബിള്‍ഡ് കുട്ടികള്‍ ജനിക്കുന്നത് എന്ന് അര്‍ഥം വരുന്ന മാസ് ഡയലോഗ് കേട്ടപ്പോള്‍ സങ്കടം തോന്നിയെന്ന് ഡോ ഫാത്തിമ അസ്ല പ്രതികരിച്ചു. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഫാത്തിമയുടെ പ്രതികരണം.

ഇന്നലെ തന്നെ കടുവ കണ്ടിരുന്നു.. ഫിറു ടിക്കറ്റ് എടുക്കാന്‍ ഓടി പോയപ്പോള്‍ തിയേറ്ററിലേക്ക് ഉള്ള സ്റ്റെപ് നോക്കി കുറേ നേരം ഇരുന്നു.. സ്റ്റെപ്പുകള്‍ ഉണ്ടാക്കുന്നതിനും റാമ്പ് ഉണ്ടാക്കുന്നതിനും ഒരേ പൈസ ആയിരിക്കോ, ഇച്ചിരി പൈസ കൂടിയാലും റാമ്പ് ഉണ്ടെങ്കില്‍ എനിക്കും ആരുടെയും സഹായം ഇല്ലാതെ കയറായിരുന്നല്ലോ എന്നൊക്കെ ചിന്തിച്ച്, കണ്ണ് നിറച്ചാണ് സിനിമ കാണാന്‍ കയറിയത്..
അപ്പൊ ദേ.. ആദ്യം തന്നെ ' നമ്മള് ചെയ്ത് കൂട്ടുന്ന പാപങ്ങളുടെ ഫലമായാണ് ഡിസേബിള്‍ഡ് കുട്ടികള്‍ ജനിക്കുന്നത് ' എന്ന് അര്‍ഥം വരുന്ന മാസ്സ് ഡയലോഗ്..

ആള്ക്കാര് ഇപ്പോഴും ഇങ്ങനെ ഒക്കെ തന്നെയാവോ ചിന്തിച്ചു വെച്ചിട്ടുണ്ടാവുക എന്നോര്‍ത്തപ്പോ പിന്നെയും സങ്കടം തോന്നി.. പണ്ട് ഒരാള്‍ 'കഴിഞ്ഞ ജന്മത്തില് ഞാന്‍ ചെയ്ത പാപത്തിന്റെ ഫലമായാണ് ഇങ്ങനെ ആയി പോയത് ' എന്ന് പറഞ്ഞത് ഓര്‍മ്മ വന്നു..ഉമ്മച്ചിയോ അപ്പയോ അല്ലെങ്കില്‍ അവരെ പോലുള്ള ഏതെങ്കിലും പാരന്റ്സ് ഇത് പോലുള്ള കുത്ത് വാക്കുകള്‍ കേട്ടിട്ടുണ്ടാവുമോ എന്ന് ഓര്‍ത്ത് പേടി തോന്നി..
ഡിസേബിള്‍ഡ് ഫ്രണ്ട്ലി ആയ, സഹതാപവും മുറിവേല്പ്പിക്കലുകളും ഇല്ലാത്ത ലോകമെത്ര ദൂരയാണ്.. അല്ലേ..
'സിനിമയാണ്, അങ്ങനെ കണ്ടാല്‍ മതി ' എന്നൊക്കെ എനിക്കും അറിയാം, പക്ഷെ ചിലതൊക്കെ നെഞ്ചിലേക്ക് നേരെ അങ്ങ് കൊള്ളും, തേച്ചാലും മായ്ച്ചാലും പോവാത്ത ഇന്നലകള്‍, വേദനകള്‍ കണ്ണിന്റെ മുന്നിലേക്ക് വരും.. നമ്മളാരുമല്ലന്ന തോന്നലുണ്ടാക്കും.. അതോണ്ട് മാത്രം ഇത് ഇവിടെ എഴുതിയിടുന്നു.- ഫാത്തിമ അസ്ല കുറിച്ചു.
Recommended Video
-
സ്വര്‍ണം വീണുടഞ്ഞു; ഇന്ന് ഞെട്ടിക്കുന്ന വിലക്കുറവ്, ഇത്രയും വില താഴുന്നത് ആദ്യം, പവന് വില അറിയാം -
സ്വര്‍ണം ദുബായ് വഴി; നടി രണ്യ ബെംഗളൂരുവില്‍ കൊണ്ടുവന്നത് 127 കിലോ, ആഫ്രിക്കന്‍ ഖനികളും തേടി -
സ്വർണ വിലയിൽ വൻ ഇടിവ്; പവന് കുറഞ്ഞത് 10,040 രൂപ..1 ലക്ഷത്തിന് താഴേക്ക് തന്നെ? -
സ്വര്‍ണം ഏതെങ്കിലും പോയി വാങ്ങല്ലേ; ഉഗ്രന്‍ പണി കിട്ടും, കുറഞ്ഞ നിരക്കിലുള്ള സ്വര്‍ണം അറിയാം -
സ്വര്‍ണം ഉച്ചയ്ക്ക് വീണ്ടും വീണു; ഏറെ നാള്‍ക്കു ശേഷം ഒരു ലക്ഷത്തിന് താഴെ, പുതിയ പവന്, ഗ്രാം വില -
സുനിച്ചനുമായി വേർപിരിഞ്ഞ് കഴിയുന്നതിനെ കുറിച്ച് തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ്;'ഒരു രീതിയിലും ബന്ധമില്ല' -
ശബരി റെയിൽപാതയ്ക്ക് ഇനി എത്ര കാത്തിരിക്കണം? 2032ൽ അങ്കമാലി-എരുമേലി റൂട്ടിൽ ട്രെയിനുകൾ ഓടി തുടങ്ങും..! -
പൊതുഅവധി; വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും സർക്കാർ-സ്വകാര്യ സ്ഥാപനങ്ങൾക്കും അവധി ബാധകം -
'ശോഭാ സുരേന്ദ്രൻ എടിഎം പൊളിച്ച് പണമുണ്ടാക്കിയതല്ല, മകന് കോടികൾ ശമ്പളം കിട്ടുന്ന ജോലി പാടില്ലേ' -
"എന്റെ യോഗ്യത ചർച്ച ചെയ്തത് കൊണ്ടാണ് പിഷാരടിയുടെ കാര്യം എടുത്തിട്ടത്, തൃക്കാക്കരക്കാർ മാറി ചിന്തിക്കണം" -
മഞ്ചേശ്വരത്ത് മുസ്ലിം ലീഗ് പെട്ടു; സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ച് എസ്ഡിപിഐ, കെ സുരേന്ദ്രന് ഹാപ്പി -
ശമ്പളം വെട്ടിക്കുറച്ചു; ഉന്നത ഉദ്യോഗസ്ഥര്‍ക്കും പോലീസുകാര്‍ക്കും കടുംവെട്ട്, കടുത്ത പ്രതിസന്ധിയില്‍ ഹിമാചല്‍












Click it and Unblock the Notifications