Get Updates
Get notified of breaking news, exclusive insights, and must-see stories!

'സച്ചിയ്ക്ക് വേണ്ടി'; സച്ചിയുടെ ജൻമദിനത്തിൽ പ്രഖ്യാപനവുമായി പൃഥ്വിരാജ്.. വേദന പങ്കുവെച്ച് ര‍ഞ്ജിത്തും

കൊച്ചി; തിരക്കഥാകൃത്ത്,സംവിധായകൻ എന്ന നിലയ്ക്കപ്പുറത്ത് വളരെയേറെ ആത്മബന്ധം സൂക്ഷിച്ചവരായിരുന്നു സംവിധായകൻ സച്ചിയും നടൻ പൃഥ്വിരാജും. സച്ചിയുടെ അപ്രതീക്ഷിത വിയോഗം അതുകൊണ്ട് തന്നെ പൃഥ്വിരാജിനെ സംബന്ധിച്ച് തീരാവേദനായണ്.

ഇന്ന് സച്ചിയുടെ ജൻമദിനം കൂടിയായ ക്രിസ്തുമസ് ദിനത്തിൽ 'സച്ചിയ്ക്ക് വേണ്ടി' ഒരു പ്രഖ്യാപനം നടത്തിയിരിക്കുകയാണ് താരം. അദ്ദേഹത്തിന്റെ ഓർമ്മ നിലനിർത്തുന്നതിനും,ആഗ്രഹപൂർത്തീകരണത്തിനുമായാണ് വ്യക്തമാക്കികൊണ്ടാണ് നടന്റെ പോസ്റ്റ്. പൂർണരൂപം വായിക്കാം

സച്ചിയുടെ ജൻമദിനം

സച്ചിയുടെ ജൻമദിനം

നമസ്ക്കാരം എല്ലാവർക്കും എന്റെ ക്രിസ്തുമസ് ആശംസകൾ.December 25 എന്നെ സംബന്ധിച്ച് ‌ മറ്റൊരു പ്രത്യേകത കൂടിയുള്ള ദിവസമാണ്. എന്റെ പ്രിയ സുഹൃത്തും, തിരക്കഥാകൃത്തും, സംവിധായകനുമായ സച്ചിയുടെ ജന്മദിനം കൂടിയാണ്.
അദ്ദേഹത്തിന്റെ ഒരുപാട് ആഗ്രഹങ്ങളിൽ ഒന്നായിരുന്നു സ്വന്തമായി ഒരു സിനിമ നിർമ്മിക്കണമെന്നത്. അതിനുള്ള ശ്രമങ്ങളും ആരംഭിച്ചിരുന്നു.നിർഭാഗ്യവശാൽ ഇന്ന് സച്ചി നമ്മോടൊപ്പം ഇല്ല.

Sachy Creations

Sachy Creations

അദ്ദേഹത്തിന്റെ ഓർമ്മ നിലനിർത്തുന്നതിനും,ആഗ്രഹപൂർത്തീകരണത്തിനും വേണ്ടി ഇന്ന് ഞാനൊരു ബാനർ അനൗൺസ്‌മെന്റ് നടത്തുകയാണ് Sachy Creations. ഈ ബാനറിലൂടെ നല്ല സിനിമകൾ നിങ്ങളിലേക്ക് എത്തിക്കുക എന്നതാണ് ലക്ഷ്യം. അതിന് നിങ്ങളുടെ എല്ലാവിധ സപ്പോർട്ടും പ്രതീക്ഷിക്കുന്നു, പൃഥ്വിരാജ് ഫേസ്ബുക്കിൽ കുറിച്ചു.

അച്ഛന്റെ വേർപാട് പോലെ

അച്ഛന്റെ വേർപാട് പോലെ

23 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു ജൂണിൽ തന്‍റെ അച്ഛന്‍റെ വേര്‍പാടിൽ ഉണ്ടായ ദുഖം വീണ്ടും ഈ ജൂണിൽ തനിക്ക് അനുഭവിക്കേണ്ടി വന്നതായാണ് സച്ചിയുടെ മരണത്തെ കുറിച്ച് പൃഥ്വി മുമ്പ് കുറിച്ചിട്ടുള്ളത്.സച്ചിയുടെ മരണത്തിന് പിന്നാലെ കരളലിയിപ്പിക്കുന്ന മറ്റൊരു കുറിപ്പും നടൻ പങ്കുവെച്ചിരുന്നു.

 രഞ്ജിത്തിന്റെ വാക്കുകൾ

രഞ്ജിത്തിന്റെ വാക്കുകൾ

സംവിധായകൻ രഞ്ജിത്ത് സച്ചിയെ കുറിച്ച് എഴുതിയ വാക്കുകൾ ഇങ്ങനെ-ഡിസംബർ 25 പോയ വർഷം ഈ നാളിൽ ഞാൻ നിന്നെ വിളിച്ചത് ജന്മദിന ആശംസകൾ നേരാനായിരുന്നു. ഇന്ന് പക്ഷെ ഒരു ഫോൺ കോളും എത്തിച്ചേരാത്തിടത്തേക്ക്‌ നീ പോയി. ക്രിസ്മസ് നിനെ സ്നേഹിച്ചവർക്കെല്ലാം ഇനിയുള്ള കാലം ആഘോഷത്തിന്റെ നാളല്ല. ഓർമദിവസം ആണ്.

അവസാന ചിത്രം

അവസാന ചിത്രം

തിരക്കഥാകൃത്തായിരുന്ന സച്ചി, 2015 ൽ പൃഥ്വിരാജ് ചിത്രമായ അനാർക്കലിയിലൂടെയാണ് സംവിധാന രംഗത്തേക്ക് കടക്കുന്നത്. ഇദ്ദേഹത്തിന്‍റെ അവസാന ചിത്രത്തിലും നായകൻ പൃഥ്വിരാജ് തന്നെയായിരുന്നു. 2020 ഫെബ്രുവരി ഏഴിന് പുറത്തിറങ്ങിയ 'അയ്യപ്പനും കോശിയുമാണ്' അവസാന ചിത്രം.

അപ്രതീക്ഷിത മരണം

അപ്രതീക്ഷിത മരണം

അയ്യപ്പനും കോശിയും ചിത്രം തീയറ്റുകളിൽ നിറഞ്ഞാടുന്നതിനിടെയായിരുന്നു സച്ചിയുടെ മരണം. ഇടുപ്പെല്ല് ശസ്ത്രക്രിയ കഴിഞ്ഞ് കിടക്കവെ ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. തുടർന്ന് ചികിത്സയിൽ തുടരവേയായിരുന്നു മരണം.

Recommended Video

cmsvideo
    Prithviraj shares update on Manju Warrier’s song from Jack & Jill | Oneindia Malayalam

    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+