Get Updates
Get notified of breaking news, exclusive insights, and must-see stories!

മോഹന്‍ലാലിനെ ഒഴിവാക്കി പൃഥ്വിരാജ്; അടി തുടങ്ങിയോ?, കമന്റിൽ പൊരിഞ്ഞ പോര്

എമ്പുരാൻ വിവാദങ്ങൾക്കിടെ പൃഥ്വിരാജ് പങ്കുവെച്ച പുതിയ പോസ്റ്ററിൽ വൻ ചർച്ച. മോഹൻലാൽ ഇല്ലാത്ത പുതിയ പോസ്റ്ററാണ് പൃഥ്വിരാജ് പങ്കുവെച്ചിരിക്കുന്നത്. മോഹൻലാൽ മാത്രമല്ല ആന്റണി പെരുമ്പാവൂരിന്റേയും ഗോകുലം ഗോപാലന്റേയും പേരുകൾ പോസ്റ്ററിൽ ഇല്ല. അതേസമയം മുരളി ഗോപിയുടെ പേര് പോസ്റ്ററിൽ ഉണ്ട്.

എമ്പുരാൻ വിവാദത്തിൽ മോഹൻലാലിന്റെ ഖേദ പ്രകടനം നടത്തിയതിന് പിന്നാലെ രൂക്ഷപ്രതികരണവുമായി പൃഥ്വിരാജിന്റെ അമ്മയും നടിയുമായ മല്ലിക സുകുമാരൻ രംഗത്തെത്തിയിരുന്നു. തന്റെ മകൻ മോഹൻലാലിനെ വഞ്ചിച്ചിട്ടില്ലെന്നും സിനിമയിൽ‌ മോഹൻലാലിന് അറിയാത്തതായി ഒന്നുമില്ലെന്നുമാണ് മല്ലിക തുറന്നടിച്ചത്. റിലീസിന് ശേഷം മാത്രമാണ് മോഹൻലാൽ സിനിമ കണ്ടതെന്നും സിനിമയിൽ എന്താണ് എടുത്തുവെച്ചിരിക്കുന്നതെന്ന് അദ്ദേഹത്തിന് അറിവുണ്ടായിരുന്നില്ലെന്നുമുള്ള നടന്‌റെ അടുത്ത സുഹൃത്തും സംവിധായകനുമായ മേജർ രവിയുടെ വാക്കുകൾക്കെതിരേയും മല്ലിക രൂക്ഷമായി പ്രതികരിച്ചിരുന്നു. ഇത്തരം വിവാദങ്ങൾക്കിടെയാണ് പൃഥ്വിരാജിന്റെ പുതിയ പോസ്റ്റർ എത്തിയത്.

em-174342

അതേസമയം പുതിയ പോസ്റ്റർ മോഹൻലാലിനുള്ള മറുപടിയാണോയെന്ന തരത്തിലാണ് ചർച്ചകൾ. മോഹൻലാലും പൃഥ്വിരാജും അടി തുടങ്ങിയോ പോസ്റ്ററിൽ മുരളി ഗോപിയെ ചേർത്തുപിടിച്ചതിന് നന്ദി തുടങ്ങിയ കമന്റുകൾ പോസ്റ്റിൽ നിറയുന്നുണ്ട്. ചില കമന്റുകൾ നോക്കാം.

'രാജ്യം ഭരിക്കുന്ന പാർട്ടിക്കാർ വർഗീയവാതികളാണ് എന്ന് പറയാൻ കാണിച്ച ആ ധൈര്യം. ഇന്ത്യ ആരുടേയും തന്തയുടെ വകയല്ല എന്ന് പറഞ്ഞ മുതൽ. ഗ്രേറ്റ് പൃഥ്വിരാജ് സുകുമാരൻ'.

'തുടങ്ങിയ കാലത്ത് നടന്നിട്ടില്ല, അന്നും ഇന്നും നമ്മളെല്ലാവരും കൂടെ ഉണ്ടാവും'

'ഒപ്പം ഉണ്ടായിരുന്നവർ നിന്നെ കല്ലെറിയുന്നത് കണ്ടു മിണ്ടാതെ ഇരിക്കുമ്പോൾ. പ്രപഞ്ചത്തിലെ ഏറ്റവും വലിയ ശക്തി പെറ്റമ്മ നിനക്ക് വേണ്ടി രംഗത്ത് വന്നു. ഇനി നീ ആരുടെ മുന്നിലും തല കുനിക്കരുത്'

'എടുത്ത നിലപാടിനോട് ചെറിയ അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടെങ്കിലും അണ്ണാ
നിങ്ങളെ ഒറ്റപ്പെടുത്താൻ ഞങ്ങൾ സമ്മതിക്കില്ല . സംഘപരിവാർ ഊളകൾക്ക് കൊത്തിവലിക്കാൻ നിങ്ങളെ ഇട്ടു കൊടുക്കില്ല അതിനെ ഞങ്ങൾ പ്രതിരോധിക്കും

'ഇത്രയും വലിയ സിനിമകൾ ചെയ്ത പൃഥ്വിരാജിന് സ്വന്തമായി രണ്ട് വരി ഖേദം എഴുതി പ്രഘടിപ്പിക്കാൻ അറിയാത്തവനായത് കൊണ്ടല്ല അത് എഴുതാഞ്ഞത്! അത് അയാൾ ചെയ്യില്ല, അതിന്റെ പേരാണ് "നിലപാട്"!! മോഹൻലാൽ എഴുതിയത് ഷെയർ ചെയ്തത് അത് അദ്ദേഹത്തിന് പറയാനുള്ളത് അദ്ദേഹം പറഞ്ഞു എന്നത് മറ്റുള്ളവരെ ഷെയർ ചെയ്ത് അറിയിച്ചു എന്ന് മാത്രം!! അല്ലാതെ അതിനോട് യോജിക്കുന്നു എന്നല്ല!! തീയിൽ കുരുത്തവർക്ക് ഇതൊന്നും ഒരു ചൂടെ അല്ല'

' ഇതിൽ പൃഥ്വിരാജിനെ കുറ്റപ്പെടുത്താൻ കഴിയില്ല. നിർമാതാക്കൾ, മോഹൻലാൽ, മറ്റു നെറ്റ്‌വർക്കുകൾ എന്നിവക്ക് മുകളിൽ വന്ന സമ്മർദ്ദം വർത്തമാന കാല രാഷ്ട്രീയം അറിയാവുന്നവർക്ക് നന്നായി ഊഹിക്കാം. രാജ്യം അത്ര ഗുരുതരമായ അവസ്ഥയിലൂടെയാണ് കടന്ന് പോകുന്നത്. അടിയുറച്ച നിലപാട് എടുത്താൽ, കൂടെ നിക്കുന്നവരുടെ നില നിൽപ്പിനെ അത് ബാധിച്ചേക്കാം.. മോഹൻലാലിൻറെ ഒരു പോസ്റ്റ്‌ ഷെയർ ചെയ്തതിൽ അത് ഒതുക്കിയതിൽ നിന്ന് നമുക്ക് അത് മനസ്സിലാക്കാം..

'മോഹൻലാലും ആന്റണി പെരുമ്പാവൂരും ആശിർവാദും ഗോകുലവും പോസ്റ്ററിൽ ഇല്ല. നിങ്ങളും മുരളി ഗോപിയും മാത്രം' സൈലന്റ് ആയി ആണെങ്കിലും മുരളി ഗോപിയെ ചേർത്ത് പിടിച്ചതിൽ സന്തോഷം.

'ലാലേട്ടനോട് ഇത്രയും ദേഷ്യം ഉള്ളിൽ ഉണ്ടായിരുന്നോ പ്രിത്വിരാജ്. അയാളുടെ പണം കൊണ്ട് അയാളുടെ fans നെ തന്നെ അയാൾക്ക് എതിരാക്കി. അച്ഛൻ ആഗ്രഹിച്ചത് ലാലിന്റെ വീഴ്ച ആയിരുന്നല്ലേ. അത് മകൻ നേടി കൊടുത്തു.
ഇത്രയും budget ഉള്ള ഒരു പടത്തിൽ ഒരു കൂട്ടരേ മാത്രം target ചെയ്തത് തെറ്റ് തന്നെ ആണ്. താങ്കൾക്ക് വേണമെങ്കിൽ അത് balance ചെയ്യാമായിരുന്നു...
ഒരു കൂട്ടം മുസ്ലിം തീവ്രവാദികൾ ചെയ്ത തെറ്റിന് ഒരു തെറ്റും ചെയ്യാത്ത സാധാരണ മുസ്ലിങ്ങളെ ഹിന്ദുത്വവാദികൾ ക്രൂരമായ കൊന്നു എന്ന് കാണിച്ചിരുന്നെങ്കിൽ balance ആയേനെ .ഇത് തെറ്റ് തന്നെ ആണ് Mr Prithviraj'

'പ്രിയപ്പെട്ട പ്രിഥ്വിരാജ് സുകുമാരൻ, ആദ്യമേ ഒന്ന് കെട്ടിപ്പിടിക്കട്ട. കെട്ട കാലത്ത്, മുട്ടിലിഴയുന്ന സെലിബ്രിറ്റികൾക്കിടയിൽ, ഇന്ത്യയിൽ ഒരു സിനിമാക്കാരനും കാണിക്കാൻ സാധ്യതയില്ലാത്ത അത്രയും ധൈര്യം കാണിച്ചതിന്. വെറുതെ പറഞ്ഞ് പോകാതെ, ഒരു വംശഹത്യയുടെ,ഭീകരതയുടെ ചെറിയ പതിപ്പ്, ആ ഭീകരരുടെ മുഖം സാധാരണ മനുഷ്യർ ഓർക്കാൻ ഇഷ്ടപ്പെടാത്ത വിധം അസൊസ്ഥ്വമാക്കുന്ന ദൃശ്യങ്ങളോടെ ചെയ്ത് വച്ചതിന്.

ഗുജറാത്ത് വംശഹത്യയുടെ പ്രായോജകരും അതിൻ്റെ ഗുണഭോക്താക്കളും ആസനത്തിൽ തീ പിടിച്ച പോലെ പരക്കം പാഞ്ഞത് തന്നെ താങ്കൾ ഉദ്ദേശിച്ച ഫലം ഉണ്ടായതിൻ്റെ സൂചനയാണല്ലോ. അതുതന്നെ ധാരാളം. മലയാളികളെ മാത്രമല്ല, ഇന്ത്യയിലെ സകല ഭാഷക്കാരെയും താങ്കൾ അത് കാണിച്ചും കൊടുത്തു.
എമ്പുരാൻ അതിൻ്റെ ഉദ്ദേശ്യം നിറവേറ്റി. ഇനിയത് എഡിറ്റ് ചെയ്ത് ഇറക്കിയാലോ
സിനിമ തന്നെ പിൻവലിച്ചാലോ ഈ ചെയ്തത് തന്നെ ഒരു ബെഞ്ച്മാർക്കാണ്.
ചരിത്രമാണ്. ഒരു സംഘവിരുദ്ധ ഫേസ്ബുക്ക് പോസ്റ്റിന് പോലും
മനുഷ്യൻ്റെ മനസമാധാനം തീറെഴുതി കൊടുക്കേണ്ട സാഹചര്യമാണ് കുറേ കാലമായി കേരളത്തിൽ. അത് താങ്കൾക്കും അറിയാം. അങ്ങനെയുള്ള കാലത്ത്, ഇങ്ങനൊരു സിനിമ എടുത്താൽ സിനിമാക്കാർ പോലും, എന്തിന് ഈ സിനിമയുടെ ഭാഗമായ അഭിനേതാക്കൾ പോലും സപ്പോർട്ട് ചെയ്യാൻ കാണില്ലാ എന്നത് ചിന്തിക്കാൻ വലിയ പ്രയാസമൊന്നുമില്ല. എന്നിട്ടും അതിന് ഒരുമ്പെട്ടതിന്

വരും വരായ്കകളെ നേരിടാൻ സന്നദ്ധനായതിന്. ഒരു പക്കാ കൊമേഴ്സ്യൽ സിനിമയുടെ പലപോസിറ്റീവ്സും നെഗറ്റീവ്സും എമ്പുരാന് ഉണ്ട്. എങ്കിലും ടെക്നിക്കലി ഇത്രയും റിച്ചായ ഒരു സിനിമ മലയാളത്തിൽ തയ്യാറാക്കിയതിന്..
മോഹൻലാൽ ഖേദം പ്രകടിപ്പിച്ചതിലോ അത് താങ്കൾ ഷെയർ ചെയ്തതിലോ
ഒട്ടുംനിരാശയോ അത്ഭുതമോ ഇല്ല. വ്യക്തിപരമായ സർവൈവൽ തന്നെയാണ് ഏറ്റവും പ്രധാനം. ചുമരുണ്ടെങ്കിലേ ചിത്രം വരക്കാനാവൂ. കൂടാതെ, ജനാധിപത്യം ഉള്ളിടത്തല്ലേ അതിൻ്റെ പോരായ്മകളെപ്പറ്റി ചർച്ച ചെയ്യുന്നതിലും അർത്ഥമുള്ളൂ.
മനുഷ്യരെയും സംഘികളെയും ഒരുപോലെ തിയറ്ററിൽ എത്തിച്ചതിന്.
ചരിത്രത്തിലെ സുപ്രധാനമായ ഒരേടിൽ പടർന്നു തുടങ്ങിയ മറവിയുടെ കറുത്ത പാട ചൊറിഞ്ഞിളക്കിയതിന്.

ഇന്ത്യയിൽ ഓരോ മുക്കിലും മൂലയിലും വാട്സാപ്പിലും തീൻ മേശകളിലും വരെ
വീണ്ടും 2002-ലെ വംശഹത്യയെ പറ്റിയുള്ള ചർച്ചകൾക്ക് തിരി കൊളുത്തിയതിന്.
സുപ്രിയ വിശേഷിച്ച പോലെ, തൻ്റേടിയും അഹങ്കാരിയുമായ ആ സിനിമാക്കാരനെ, ഒരിക്കൽ കൂടി കെട്ടിപ്പിടിക്കുന്നു'

'ഗുജറാത്തിലെ സംഘപരിവാറിന്റെ കൊടും ക്രൂരത ലോകത്തിന് കാണിച്ചു തന്നതിന് നന്ദി Prithviraj Sukumaran You are really awesome person...സംഘപരിവാറിന് ഇത്രയും വൃത്തികെട്ട ഭയാനകമായ ഒരു മുഖം ഈ സിനിമയിൽ കൂടിയാണ് എന്നെ പോലുള്ളവർ അറിയുന്നത്', ഇങ്ങനെ പോകുന്നു കമന്റുകൾ.

അതേസമയം വിവാദത്തിൽ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെ ആ പോസ്റ്റർ പങ്കുവെച്ച് പൃഥ്വിരാജും രംഗത്തെത്തിയിരുന്നു. ഇതോടെ പൃഥ്വിക്കും കടുത്ത സൈബർ ആക്രമാണ് നേരിടേണ്ടി വന്നത്. എന്നാൽ ഇതിനോട് പൃഥ്വിരാജ് പ്രതികരിച്ചിരുന്നില്ല. അതേസമയം വിഷയത്തിൽ മല്ലിക സുകുമാരൻ മകനെ പിന്തുണച്ച് രംഗത്തെത്തിയതിന് പിന്നാലെ പൃഥ്വിരാജിനും പിന്തുണ ഏറുന്നുണ്ട്.

അതേസമയം യഥാർത്ഥ ഹീറോ മുരളി ഗോപി ആണെന്നാണ് പലരും കമന്റ് ചെയ്യുന്നത്. ഇതുവരെ വിവാദത്തിൽ ഖേദം പ്രകടിപ്പിക്കാനോ മോഹൻലാലിന്റെ കുറിപ്പ് പങ്കുവെക്കാനോ മുരളി ഗോപി തയ്യാറായിട്ടില്ല. ഈ നിലപാടിന് കൈയ്യടിക്കുകയാണ് ആരാധകർ. സംഘപരിവാർ തിട്ടൂരത്തിനെതിരെ കുലുങ്ങാതെ നിന്നതിന് ബിഗ് സല്യൂട്ട് എന്നാണ് മുരളി ഗോപിയുടെ സോഷ്യൽ മീഡിയ പേജിന് താഴെ നിറയുന്ന കമന്റുകൾ. ഈ വിവാദത്തിൽ ഇത്ര ഉറച്ച നിലപാട് സ്വീകരിച്ചതിന് നന്നിയെന്നും പലരും കുറിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+