'ഒരു പുരുഷനെന്ന നിലയില്‍ തലകുനിക്കുന്നു',... പൃഥ്വിരാജിനും പറയാനുണ്ട് ചിലത്...
നടിയ്ക്കുണ്ടായ അപമാനത്തെ പൈങ്കിളിവത്കരിച്ച് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെയും പൃഥ്വി തുറന്നടിച്ചു.
കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തെ അപലപിച്ച് നടന്‍ പൃഥ്വിരാജ്. ഒരു പുരുഷനെന്ന നിലയില്‍ താന്‍ തലകുനിക്കുന്നെന്നും, സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമാക്കണമെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ പറഞ്ഞു. നടിയ്ക്കുണ്ടായ അപമാനത്തെ പൈങ്കിളിവത്കരിച്ച് വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്കെതിരെയും പൃഥ്വി തുറന്നടിച്ചു.
തെറ്റായും സെന്‍സേഷനല്‍ ആയുമാണ് വാര്‍ത്ത നല്‍കിയത്. ഒരാള്‍ക്കുണ്ടായ ദുര്യോഗം ആഘോഷിക്കുന്നത് അംഗീകരിക്കാന്‍ കഴിയില്ല. നടിയ്‌ക്കൊപ്പം കരുത്തായി എന്നുമുണ്ടാകുമെന്നും ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ പൃഥ്വിരാജ് വ്യക്തമാക്കി.

അന്വേഷണം കാര്യക്ഷമമാക്കണം
സംഭവത്തില്‍ അന്വേഷണം കാര്യക്ഷമമായി നടക്കണം. ക്രൂരത കാട്ടിയവരെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും പൃഥ്വി ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

തെന്നിന്ത്യന്‍ നടി
മലയാളത്തിലും തെന്നിന്ത്യന്‍ ഭാഷകളിലും പേരെടുത്ത നടി തൃശ്ശൂരില്‍ നിന്ന് എറണാകുളത്തേക്ക് പോകുമ്പോള്‍ വെള്ളിയാഴ്ച രാത്രി ഒന്‍പതേകാലോടെ അങ്കമാലിക്ക് സമീപം അത്താണിയില്‍ നിന്നാണ് തട്ടികൊണ്ടു പോയത്.

ഫോട്ടോ എടുത്തു
രണ്ട് മണിക്കൂറോളം വിവിധ സ്ഥലങ്ങളിലൂടെ കാറോടിച്ച സംഘം നടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയും ചിത്രങ്ങളും വീഡിയോകളും പകര്‍ത്തുകയും ചെയ്തു.

ലാലിന്റെ വീട്ടില്‍ അഭയം തേടി
രാത്രി പതിനൊന്നരയോടെ പാലാരിവട്ടം ഭാഗത്തുവച്ചാണ് ഇവര്‍ നടിയെ മോചിപ്പിച്ചത്. കാക്കനാട് പടമുഗളിലുള്ള സംവിധായകനും നടനുമായ ലാലിന്റെ വീട്ടില്‍ നടി അഭയം തേടുകയായിരുന്നു.

സ്ഥിരം ഇംഗ്ലീഷ് മീഡിയം
തന്നെ സ്ഥിരമായി കളിയാക്കുന്ന 'ഇംഗ്ലീഷ് മീഡിയം' തമാശകള്‍ ഈ പോസ്റ്റിലെങ്കിലും ഒഴിവാക്കണമെന്ന് പറഞ്ഞാണ് താരം പോസ്റ്റ് അവസാനിപ്പിക്കുന്നത്.












Click it and Unblock the Notifications