കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡ്രൈവിങ് ലൈസന്‍സിലെ വിവാദ രംഗം; പൃഥിരാജ് പരസ്യമായി മാപ്പ് പറഞ്ഞു, എനിക്ക് അറിവില്ലായിരുന്നു

Google Oneindia Malayalam News

Recommended Video

cmsvideo
Prithviraj Sukumaran Apologises Over Driving License Dialogue | Oneindiav Malayalam

തിരുവനന്തപുരം: ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രത്തില്‍ സ്വകാര്യ ആശുപത്രിയെ അപകീര്‍ത്തിപ്പെടുത്തിയെന്ന് പരാതിയില്‍ മാപ്പ് പറഞ്ഞ് ചിത്രത്തിലെ നായകനും സഹനിര്‍മാതാവുമായ പൃഥിരാജ്. അഹല്യ ഗൂപ്പ് നല്‍കിയ ഹര്‍ജിയില്‍ നേരത്തെ ഹൈക്കോടതി മുമ്പാകെ പൃഥിരാജ് ക്ഷമാപണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫേസ്ബുക്കിലൂടെയും മാപ്പ് പറഞ്ഞ് പൃഥിരാജ് രംഗത്തെത്തിയിരിക്കുന്നത്.

ഈ സീനിൽ അഭിനയിക്കുമ്പോഴോ പിന്നീട് ഡബ്ബിങ് സമയത്തോ അഹല്യ എന്ന പേരിൽ വലിയ പാരമ്പര്യം ഉള്ള ഒരു ഹെൽത്ത് കെയർ ഇന്സ്ടിട്യൂഷൻ ഇന്ത്യയിലും പുറത്തും വർഷങ്ങങ്ങളായി പ്രവർത്തിച്ചു വരുന്നു എന്ന വസ്തുത എനിക്ക് വ്യക്തിപരമായി അറിവുള്ളതായിരുന്നതല്ലെന്നും ഫേസ്ബുക്ക് കുറിപ്പിലൂടെ പൃഥിരാജ് വ്യക്തമാക്കുന്നു. അദ്ദേഹത്തിന്‍റെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

മോശമായി

മോശമായി

നമസ്കാരം.
ഞാൻ അഭിനയിക്കുകയും നിർമ്മിക്കുകയും ചെയ്ത ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയിൽ അഹല്യ എന്ന് പേരുള്ള ഒരു ഹോസ്പിറ്റലിനെ കുറിച്ച് കഥയുടെ ആവശ്യകതയുടെ അടിസ്ഥാനത്തിൽ മോശമായി പരാമർശിക്കുക ഉണ്ടായി.

അറിവുള്ളതായിരുന്നതല്ല

അറിവുള്ളതായിരുന്നതല്ല

ഈ സീനിൽ അഭിനയിക്കുമ്പോഴോ പിന്നീട് ഡബ്ബിങ് സമയത്തോ അഹല്യ എന്ന പേരിൽ വലിയ പാരമ്പര്യം ഉള്ള ഒരു ഹെൽത്ത് കെയർ ഇന്സ്ടിട്യൂഷൻ ഇന്ത്യയിലും പുറത്തും വർഷങ്ങങ്ങളായി പ്രവർത്തിച്ചു വരുന്നു എന്ന വസ്തുത എനിക്ക് വ്യക്തിപരമായി അറിവുള്ളതായിരുന്നതല്ല. അതുകൊണ്ടു തന്നെ ഈ സിനിമയിൽ പരാമർശിക്കപെട്ടിരിക്കുന്ന അഹല്യ എന്ന ഹോസ്പിറ്റൽ തികച്ചും സാങ്കല്പികം മാത്രം ആണ് എന്ന് പറഞ്ഞുകൊള്ളട്ടെ.

ഞാൻ മനസ്സിലാക്കുന്നു

ഞാൻ മനസ്സിലാക്കുന്നു

എന്നാൽ ഇത്തരത്തിൽ ഉള്ള ഒരു പരാമർശം അഹല്യ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ഉടമസ്ഥതക്കും, സ്റ്റാഫ് അംഗങ്ങൾക്കും അവിടെ വർക്ക് ചെയ്യുന്ന ഡോക്ടർസിനും വലിയ രീതിയിൽ ഉള്ള വിഷമം ഉണ്ടാക്കി എന്ന് ഞാൻ മനസ്സിലാക്കുന്നു.

മാപ്പു ചോദിക്കുന്നു

മാപ്പു ചോദിക്കുന്നു

അതുകൊണ്ടു തന്നെ, ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയിലെ പ്രധാന നടൻ എന്ന നിലയിലും നിർമ്മാതാവ് എന്ന നിലയിലും ഞാൻ അഹല്യ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റൽസിന്റെ ഉടമസ്ഥതയോടും, സ്റ്റാഫ് അംഗങ്ങൾക്കും, അവിടെ പ്രവർത്തിക്കുന്ന ഡോക്ടർസ്നോടും അവിടെ ചികിത്സ തേടിട്ടുള്ളതും തേടാൻ പോകുന്നതും ആയിട്ടുള്ള എല്ലാ വ്യക്തികളോടും മാപ്പു ചോദിക്കുന്നു.
നന്ദി.-പൃഥിരാജ് ഫേസ്ബുക്കില്‍ കുറിച്ചു.

മാനനഷ്ടക്കേസ്

മാനനഷ്ടക്കേസ്

ഡ്രൈവിംഗ് ലൈസന്‍സ് എന്ന ചിത്രത്തിലൂടെ തങ്ങളുടെ ആശുപത്രികളെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ചെന്നാരോപിച്ചാണ് ഹോസ്പിറ്റല്‍ അധികൃതര്‍ ഹൈക്കോടതിയില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരുന്നു. പൃഥ്വിരാജിനൊപ്പം തിരക്കഥാകൃത്തായ സച്ചി, സംവിധായകന്‍ ലാല്‍ ജൂനിയര്‍, ലിസ്റ്റിന്‍ സ്റ്റീഫന്‍, സുപ്രിയ മേനോന്‍ എന്നിവര്‍ക്കെതിരെയും നിയമനടപടി കൈക്കൊള്ളുമെന്ന് അഹല്യ ഗ്രൂപ്പ് മെഡിക്കല്‍ ഓഫീസര്‍ സജീവ് ചെറിയാന്‍ ജേക്കബ്, ഗ്രൂപ്പ് എംഡി എന്‍ ഭുവനചന്ദ്രന്‍ എന്നിവര്‍ അറിയിക്കുകയും ചെയ്തിരുന്നു.

പരാതിയും നല്‍കി

പരാതിയും നല്‍കി

ഡ്രൈവിങ് ലൈസന്‍സ് എന്ന ചിത്രത്തില്‍ നായകനായ പൃഥിരാജ് പലവട്ടം അഹല്യാ ഗ്രൂപ്പിന്റെ പേര് മോശമായി പരാമര്‍ശിച്ചുവെന്നായിരുന്നു സ്ഥാപന അധികൃതരുടെ ആരോപണം. ഇത് ചൂണ്ടിക്കാട്ടി സംസ്കാരിക വകുപ്പ് മന്ത്രിക്കും സെന്‍സര്‍ ബോര്‍ഡ് ചെയര്‍മാനും ഗ്രൂപ്പ് അധികൃതര്‍ പരാതി നല്‍കുകയും ചെയ്തിരുന്നു.

ഫേസ്ബുക്ക് പോസ്റ്റ്

പൃഥിരാജ്

 'ഷഹീന്‍ ബാഗ്, കളി അവസാനിച്ചു'; വെടിവെയ്പ്പിന് മുമ്പ് ഫേസ്ബുക്കിലൂടെ രാംഭക്തിന്‍റെ ഭീഷണി 'ഷഹീന്‍ ബാഗ്, കളി അവസാനിച്ചു'; വെടിവെയ്പ്പിന് മുമ്പ് ഫേസ്ബുക്കിലൂടെ രാംഭക്തിന്‍റെ ഭീഷണി

 ഹര്‍ഷനെ ജിഹാദിയെന്ന് വിളിച്ച് സെന്‍കുമാര്‍; പന്നികളോട് ഗുസ്തിപിടിക്കാന്‍ പോവരുതെന്ന് ഹര്‍ഷന്‍ ഹര്‍ഷനെ ജിഹാദിയെന്ന് വിളിച്ച് സെന്‍കുമാര്‍; പന്നികളോട് ഗുസ്തിപിടിക്കാന്‍ പോവരുതെന്ന് ഹര്‍ഷന്‍

English summary
Prithviraj Sukumaran has apologized to ahalia hospital
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X