Get Updates
Get notified of breaking news, exclusive insights, and must-see stories!

ക്ലോസറ്റ് ജീനിയസ്... സംഘികള്‍ക്ക് പൃഥ്വിരാജിന്റെ വക കിടിലന്‍ പേര്‌

തിരുവനന്തപുരം: അനുവാദമില്ലാതെ തന്റെ ചിത്രം തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി ദുരുപയോഗം ചെയ്ത ബിജെപിയ്ക്ക് എതിരെ നടന്‍ പൃഥ്വിരാജ് രംഗത്ത്. ഇത്തരം പ്രചാരണം നടത്തുന്നത് ക്‌ളോസറ്റ് ജീനിയസുകളാണെന്ന് പൃഥ്വി ഫേസ്ബുക്കില്‍ കുറിച്ചു. ബിജെപിയെ പിന്തുണയുമായി തന്റേതെന്ന രീതിയിസ് പ്രചരിയ്ക്കുന്ന പ്രസ്താവനകള്‍ വ്യാജമാണെന്നും പൃഥ്വിരാജ്.

ഫേസ്ബുക്കിലൂടെയാണ് പൃഥ്വിരാജ് വ്യാജ പ്രചാരണങ്ങളോട് തിരിച്ചടിച്ചത്. ഫേസ്ബുക്ക് പോസ്റ്റിന്റെ മലയാളം വിവര്‍ത്തനം ഇങ്ങനെ

Prithviraj

പ്രിയരേ

വരുന്ന തിരഞ്ഞെടുപ്പില്‍ ചില രാഷ്ട്രീയപാര്‍ട്ടികളുമായി ബന്ധപ്പെട്ട് എന്റേതെന്ന പേരില്‍ പ്രസ്താവനകള്‍ പ്രചരിയ്ക്കുന്നുണ്ട്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത്തരം പ്രചാരണങ്ങള്‍ തുടങ്ങിയിട്ട്. സാമൂഹിക രാഷ്ട്രീയ വിഷയങ്ങളില്‍ എനിയ്ക്ക് വ്യക്തമായ നിലപാടുകളുണ്ട്. ഈ പ്രചരിയ്ക്കുന്നതൊന്നും ഞാന്‍ പറഞ്ഞ കാര്യങ്ങളല്ല. ഓണ്‍ലൈനില്‍ അഞ്ജാതരായി തുടരുന്ന ചില ക്‌ളോസറ്റ് ജീനയസ്/ ജിനിയസുകളുടെ സൃഷ്ടി മാത്രമാണ്. സൗകര്യത്തിന് അനുസരിച്ച് ആരുടെ പേരും എന്തിനൊപ്പവും ചേര്‍ത്ത് വയ്ക്കാന്‍ ലൈസന്‍സുള്ളവരാണ് ഇവര്‍. എല്ലാ വ്യാജ പ്രചാരണങ്ങള്‍ക്കും ഇതോടെ അവസാനമാകട്ടേ. തിരഞ്ഞെടുക്കാനുള്ള അവകാശം നിങ്ങള്‍ വിനിയോഗിയ്ക്കുക, നിങ്ങളുടെ വോട്ട് എണ്ണപ്പെടട്ടേ. ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ സംവിധാനം ചലനാത്മകം ആകട്ടേ.

Hi all,For the past few days, I've been seeing "statements" apparently put out by me, endorsing various political...

Posted by Prithviraj Sukumaran on Wednesday, March 30, 2016

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+