കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ജോര്‍ദ്ദാനിലെ അവസ്ഥ വ്യക്തമാക്കി പൃഥ്വിരാജ്; പെട്ടെന്ന് മടങ്ങാന്‍ നിര്‍ദ്ദേശം, ആശങ്കയുണ്ട്

Google Oneindia Malayalam News

കൊറോണ വൈറസ് വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളെ തുടര്‍ന്ന് ആടുജീവിതം സിനിമയുടെ പ്രവര്‍ത്തകര്‍ ഒരാഴ്ചയായി ജോര്‍ദ്ദാനിലെ മരുഭൂമിയില്‍ ഒറ്റപ്പെട്ടു കഴിയുകയാണ്. പൃഥിരാജും സംവിധായകന്‍ ബ്ലസിയുമടങ്ങുന്ന 58 അംഗ സംഘമാണ് ജോര്‍ദ്ദാനില്‍ ഒറ്റപ്പെട്ടു പോയത്. സംഘത്തിന് കേരളത്തിലേക്ക് മടങ്ങിയെത്താന്‍ സഹായം ഫിലിം ചേംബര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ സഹായം തേടിയിരുന്നു.

കര്‍ഫ്യൂവിനൊപ്പം പ്രാദേശിക എതിര്‍പ്പും ഷൂട്ടിങ്ങിന് തടമാവുകയിരുന്നെന്നാണ് ബ്ലെസി വ്യക്തമാക്കിയത്. താമസത്തിനും ഭക്ഷണത്തിനും ഏപ്രില്‍ 10 വരെ ബുദ്ധിമുട്ടില്ല. വിമാനസര്‍വീസ് പുനരാരംഭിക്കും വരെ ഇവിടെ കഴിയുക ബുദ്ധിമുട്ടുള്ള കാര്യമാണ്. എയര്‍ലിഫ്റ്റ് ചെയ്യുക മാത്രമാണ് രക്ഷയെന്നും അദ്ദേഹം പറഞ്ഞു. ജോര്‍ദ്ദാനിലെ അവസ്ഥ വ്യക്തമാക്കി രംഗത്ത് എത്തിയിരിക്കുകയാണ് പൃഥിരാജും. അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെ...

ചിത്രീകരണം നിര്‍ത്തി

ചിത്രീകരണം നിര്‍ത്തി

01/04/2020
എല്ലാവര്‍ക്കും നമസ്കാരം. ഈ ബുദ്ധിമുട്ടേറിയ സമയത്ത് സുരക്ഷിതരായിരിക്കാന്‍ നിങ്ങള്‍ എല്ലാവരും പരമാവധി ശ്രമിക്കുന്നുണ്ടെന്ന് പ്രതീക്ഷിക്കുന്നു. ആടുജീവിതത്തിന്‍റെ ജോര്‍ദ്ദാനിലെ ചിത്രീകരണം നിലവിലെ സാഹചര്യങ്ങള്‍ കാരണം 24/03/2020ന് താത്ക്കാലികമായി നിര്‍ത്തിവെച്ചു. സ്ഥിതിഗതികള്‍ മനസ്സിലാക്കിയ ശേഷം, വാഢി റാം മരുഭൂമിയില്‍ ഞങ്ങളുടെ യൂണിറ്റി മാത്രമാമ് ഉള്ളതെന്ന് മനസ്സിലാക്കിയ അധികാരികള്‍ ഞങ്ങള്‍ക്ക് ചിത്രീകരണത്തിനായി അനുവാദം തരികയായിരുന്നു.

മരുഭൂമിയിലെ ക്യാമ്പില്‍

മരുഭൂമിയിലെ ക്യാമ്പില്‍

ഞങ്ങള്‍ സുരക്ഷിതരമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന് അധികാരികള്‍ക്ക് ബോധ്യപ്പെട്ടിരുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ ജോര്‍ദ്ദാനില്‍ നിലവിലുള്ള നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തേണ്ടി വന്ന സാഹചര്യത്തില്‍ 27/04/2020 ന് ചിത്രീകരണത്തിനുള്ള അനുമതി അധികാരികള്‍ റദ്ദാക്കി. അതിനെ തുടര്‍ന്ന്, ഞങ്ങളുടെ സംഘം വാദി റാം മരുഭൂമിയിലെ ക്യാമ്പില്‍ താമസിക്കുകയാണ്.

എന്ത് സംഭവിക്കും

എന്ത് സംഭവിക്കും

നിലവിലെ അവസ്ഥയില്‍ ചിത്രീകരണം ഉടന്‍ പുനരാരംഭിക്കാന്‍ അനുമതി ലഭിക്കില്ലെന്നും അതിനാല്‍ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് മടങ്ങുകയാണ് നല്ലതെന്നും ജോര്‍ദാന്‍ അധികൃതര്‍ ഞങ്ങളെ അറിയിച്ചു. എപ്രില്‍ രണ്ടാം വാരെ വരെ ഇവിടെ താമസിച്ച് ചിത്രീകരിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. അതുവരേയുള്ള താമസ-ഭക്ഷണ ക്രമീകരണങ്ങളാണ് ഞങ്ങള്‍ കരുതിയിരുന്നത്. എന്നാല്‍ അതിന് ശേഷം എന്ത് സംഭവിക്കും എന്നത് ആശങ്കാജനകമാണ്.

 മുന്‍ഗണന ആവാന്‍ സാധ്യതയില്ല

മുന്‍ഗണന ആവാന്‍ സാധ്യതയില്ല

ഞങ്ങളുടെ സംഘത്തില്‍ ഒരു ഡോക്ടര്‍ ഉണ്ട്. സംഘത്തിലെ ഓരോ അംഗത്തേയും അവര്‍ 72 മണിക്കൂര്‍ കൂടുമ്പോള്‍ വൈദ്യ പരിശോധനക്ക് വിധേയനാക്കുന്നുണ്ട്. കൂടാതെ ജോര്‍ദാനിയില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ ഡോക്ടറും ഇടക്കിടെ പരിശോധന നടത്തുന്നുണ്ട്. ലോകമെമ്പാടുമുള്ള സാഹചര്യങ്ങള്‍ നോക്കുമ്പോള്‍ 58 അംഗങ്ങളുള്ള ഞങ്ങളുടെ ടീമിന്‍റെ മടങ്ങിവരവ് അധികാരികളുടെ മുന്‍ഗണന ആവാന്‍ സാധ്യതയില്ലെന്ന് പൂര്‍ണ്ണമായും മനസ്സിലാക്കുന്നു.

Recommended Video

cmsvideo
പൃഥ്വിരാജും ബ്ലെസിയും ജോര്‍ദ്ദനില്‍ കുടുങ്ങി | Oneindia Malayalam
ഞങ്ങളുടെ കടമയാണ്

ഞങ്ങളുടെ കടമയാണ്

അതേസമയം, ബന്ധപ്പെട്ട എല്ലാവരേയും ഈ സാഹചര്യത്തെക്കുറിച്ച് അറിയിക്കുകയും അപ്ഡേറ്റ് ചെയ്യുകയും ചെയ്യേണ്ടത് ഞങ്ങളുടെ കടമയാണെന്ന് തോന്നി. ലോകമെമ്പാടുമുള്ള ആയിരക്കണക്കിന് ഇന്ത്യക്കാർ നാട്ടിലേക്ക് മടങ്ങാൻ കാത്തിരിക്കുന്നുണ്ട്, അവരെപോലെ ഉചിതമായ സമയത്ത് തങ്ങളും നാട്ടിലേക്ക് മടങ്ങും. അതുവരെ, നിങ്ങള്‍ എല്ലാവരും സുരക്ഷിതരായി ഇരിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. ഒപ്പം ജിവീതം ഉടന്‍ സാധാരണ നിലയിലാകുമെന്ന് കൂട്ടായി പ്രത്യാശിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുന്നു.

 'ഒരു കുറിപ്പടിക്ക് 3 ലിറ്റര്‍ മദ്യം, സഖാവ് പിണറായി ഒരു തവണ പറഞ്ഞാല്‍ അത് ആയിരം തവണ പറഞ്ഞമാതിരി' 'ഒരു കുറിപ്പടിക്ക് 3 ലിറ്റര്‍ മദ്യം, സഖാവ് പിണറായി ഒരു തവണ പറഞ്ഞാല്‍ അത് ആയിരം തവണ പറഞ്ഞമാതിരി'

 മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളം വെട്ടിക്കുറച്ച് രാജസ്ഥാന്‍; ജീവനക്കാര്‍ക്കും ബാധകം മന്ത്രിമാരുടേയും എംഎല്‍എമാരുടേയും ശമ്പളം വെട്ടിക്കുറച്ച് രാജസ്ഥാന്‍; ജീവനക്കാര്‍ക്കും ബാധകം

English summary
rithwi Raj about Adujeevitham team stuck in Jordan
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X