കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

സ്വകാര്യതാ വിവാദം; ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസിലൂടെ നേരിട്ട് വിശദീകരണവുമായി വാട്സാപ്പ്

Google Oneindia Malayalam News

സ്വകാര്യതയുമായി ബന്ധപ്പെട്ട ആരോപണങ്ങളും വിവാദങ്ങളും ശക്തമായ ഓരോ ഉപയോക്താവിനും നേരിട്ട് വിശദീകരണം നല്‍കി വാട്സാപ്പ്. പ്രത്യേക സ്റ്റാറ്റസ് അപ്ഡേറ്റിലൂടെയാണ് വാട്സാപ്പിന്‍റെ പുതിയ വിശദീകരണം. ഉപയോക്താക്കളുടെ സ്വകാര്യത പൂർണമായും സംരക്ഷിക്കുമെന്നാണ് സന്ദേശത്തിൽ പറയുന്നത്. ആസൂത്രിത സ്വകാര്യതാ അപ്‍ഡേറ്റ് നീട്ടിവെച്ചതായി വാട്സാപ്പ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്റ്റാറ്റസ് ബാറിലൂടെ ഉപയോക്താക്കള്‍ക്ക് നേരിട്ടുള്ള വിശദീകരണവും വാട്സാപ്പ് നല്‍കിയത്.

നാല് സ്ലൈഡുകളിലൂടെ സ്റ്റാറ്റസിലൂടെയാണ് പുതിയ നിലപാടിലെ വിശദീകരണവുമായി വാട്സാപ്പ് രംഗത്ത് എത്തിയത്. ഒരോ ഉപയോക്താവിന്‍റെയും സ്വകാര്യ സംരക്ഷിക്കാന്‍ പ്രതിജ്ഞാ ബന്ധമാണെന്നും സ്വകാര്യ സംഭാഷണങ്ങൾ സുരക്ഷിതമായിരിക്കുമന്നും വാട്സാപ്പ് വിശദീകരിക്കുന്നു. മെസേജുകൾ എൻ‌ക്രിപ്റ്റ് ചെയ്യുന്നതിനാൽ ആരുടെയും സ്വകാര്യ സംഭാഷണങ്ങൾ ആരും വായിക്കുകയോ കേൾക്കുകയോ ചെയ്യുന്നില്ലെന്നും കമ്പനി വ്യക്തമാക്കുന്നു.

whatsapp4-1

പഭോക്താവ് പങ്കുവെക്കുന്ന ലൊക്കേഷൻ വാട്സ്ആപ്പിന് കാണാൻ സാധിക്കില്ല, ഫേസ്ബുക്കുമായി പഭോക്താവിന്റെ കോൺടാക്ട്ടുകൾ പങ്കുവെക്കില്ലെന്നും ഫേസ്ബുക്കിന്‍റെ ഉടമസ്ഥതിയിലുള്ള വാട്സാപ്പ് ഉറപ്പ് നല്‍കുന്നു. തങ്ങളുടെ നയത്തെ സംബന്ധിച്ചുള്ള വാ‍ർത്തകളും മറ്റുള്ളതും വെറും കിംവദന്തികൾ മാത്രമാണെന്നുള്ള വിശദീകരണം മാത്രമായിരുന്നു വാട്സാപ്പ് നല്‍കിയിരുന്നത്. എന്നാല്‍ വന്‍തോതില്‍ ഉപഭോക്താക്കള്‍ ആപ്പില്‍ നിന്നും പുറത്ത് പോവുന്നത് തുടര്‍ന്നതോടെയാണ് നേരിട്ടുള്ള വിശദീകരണവുമായി വാട്സാപ്പ് രംഗത്ത് എത്തിയത്.

കൊവിഡ്: അബുദാബിയിലേക്കുള്ള പ്രവേശന നിബന്ധനകള്‍ കര്‍ശനമാക്കി ; പുതിയ ചട്ടം ഞായറാഴ്‍ച മുതല്‍ പ്രാബല്യത്തില്‍കൊവിഡ്: അബുദാബിയിലേക്കുള്ള പ്രവേശന നിബന്ധനകള്‍ കര്‍ശനമാക്കി ; പുതിയ ചട്ടം ഞായറാഴ്‍ച മുതല്‍ പ്രാബല്യത്തില്‍

English summary
Privacy dispute; WhatsApp with explanation directly to users through status
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X