കേരളത്തിലെ സ്വകാര്യ ബസ്സ് നിരക്കുകള്‍ കുറയ്ക്കുമെന്ന് തിരുവഞ്ചൂര്‍
തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ബസ്സുകളുടെ നിരക്കുകള്‍ കുറയ്ക്കുന്ന കാര്യത്തില്‍ തീരുമാനം എടുക്കുമെന്ന് മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍.
ഇന്ധന വിലയില്‍ വന്ന കാര്യമായ മാറ്റത്തെ കണക്കിലെടുത്താണ് ബസ്സ് ചാര്‍ജില്‍ മാറ്റം വരുത്താന്‍ ഉദ്യേശിക്കുന്നത്. ഇക്കാര്യത്തില്‍ സര്‍ക്കാര്‍ അടുത്ത ആഴ്ച തീരുമാനത്തില്‍ എത്തുമെന്നും മന്ത്രി അറിയിച്ചു.

നിരക്ക് കുറയ്ക്കുന്നത് സംബന്ധിച്ച് ഈ മാസം 25 മുമ്പായി സ്വകാര്യ ബസ്സ് ഉടമകളോട് സംസാരിക്കുമെന്നും പറഞ്ഞു. കെഎസ്ആര്‍ടിസി ഓര്‍ഡിനറി ബസ്സുകളുടെ ചാര്‍ജില്‍ ഈ മാസത്തില്‍ കുറവ് വരുത്തിയിരുന്നു.
എന്നാല്‍ പല സ്ഥലങ്ങളിലും കെഎസ്ആര്‍ടിസി ബസ്സുകള്‍ക്ക് കുറഞ്ഞ ചാര്‍ജല്ല ഈടാക്കുന്നത് എന്നും പരാതി ഉയര്‍ന്നിട്ടുണ്ട്.












Click it and Unblock the Notifications