കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

കുടിച്ചു പൂസായ കണ്ടക്ടര്‍ക്ക് ഒരു മോഹം!! ബസ് ഓടിക്കാന്‍, പിന്നീട് നടന്നത്...എല്ലാം പൊളിച്ചടുക്കി!!

വര്‍ക്കലയിലാണ് സംഭവം നടന്നത്

  • By Manu
Google Oneindia Malayalam News

വര്‍ക്കല: മദ്യലഹരിയില്‍ സ്വകാര്യ ബസ് ഡ്രൈവര്‍ നടത്തിയ പരാക്രമത്തില്‍ രണ്ടു പേര്‍ക്കു പരിക്കേറ്റു. മദ്യലഹരിയില്‍ ആയിരുന്ന ബസിലെ കണ്ടക്ടര്‍ ഓടിച്ച സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കാറും ബൈക്കും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. രണ്ടു കിലോമീറ്ററോളം കുതിച്ചുപാഞ്ഞ ബസ് ഒടുവില്‍ വൈദ്യുതി തൂണുകള്‍ തകര്‍ത്ത ശേഷം മൈല്‍ക്കുറ്റിയില്‍ ഇടിച്ചുനില്‍ക്കുകയായിരുന്നു. ബസ് ഓടിച്ച ആദര്‍ശ് (32), ബൈക്ക് യാത്രക്കാരനായ ചെറുന്നിയൂര്‍ സ്വദേശി സുരേഷ് എന്നിവര്‍ക്കാണ് പരിക്കുപറ്റിയത്.

നാഗ്പൂരിലെ മലയാളി യുവാവിന്റെ മരണം...ഭാര്യക്ക് പങ്ക് ? എല്ലാം പുറത്തു കൊണ്ടുവരാന്‍ പോലീസ്നാഗ്പൂരിലെ മലയാളി യുവാവിന്റെ മരണം...ഭാര്യക്ക് പങ്ക് ? എല്ലാം പുറത്തു കൊണ്ടുവരാന്‍ പോലീസ്

നിക്ഷേപങ്ങള്‍ക്ക് പലിശ ഇല്ല!! ഇസ്ലാമിക ബാങ്ക് വരുന്നു!! സിപിഎം പിന്തുണയോടെ!! ചരിത്രമാകാന്‍ കണ്ണൂര്‍?നിക്ഷേപങ്ങള്‍ക്ക് പലിശ ഇല്ല!! ഇസ്ലാമിക ബാങ്ക് വരുന്നു!! സിപിഎം പിന്തുണയോടെ!! ചരിത്രമാകാന്‍ കണ്ണൂര്‍?

1

വര്‍ക്കല-ആറ്റിങ്ങല്‍ റൂട്ടില്‍ ഓടുന്ന തൗഫീഖ് എന്ന ബസാണ് ബുധനാഴ്ച രാത്രി 10 മണിക്കു ശേഷം അപകടമുണ്ടാക്കിയത്. സര്‍വീസ് അവസാനിപ്പിച്ച ശേഷമായിരുന്നു ഇത്. വര്‍ക്കല മൈതാനത്തു നിര്‍ത്തിയ ബസ്ജീ, ജീവനക്കാരനായ ആദര്‍ശ് ഓടിച്ച് അപകടമുണ്ടാക്കുകായയിരുന്നു.

2

മൈതാനത്തു നിന്നു ആയുര്‍വേദ ആശുപത്രിയുടെ ജംക്ഷനിലെത്തിയ ബസ് ഇവിടെ നിര്‍ത്തിയിട്ടിരുന്ന കാറിനു പിറകില്‍ ഇടിച്ചു. തുടര്‍ന്ന് മുന്നോട്ട് പോയ ബസ് എതിരേ വന്ന ബൈക്കിനെ തട്ടിത്തെറിപ്പിച്ചു. എന്നിട്ടും നിര്‍ത്താതെ പോയ ബസ് വൈദ്യുതി പോസ്റ്റില്‍ ഇടിച്ച് നില്‍ക്കുകയായിരുന്നു. ബസ് ഓടിച്ച ആദര്‍ശിന്റെ തലയ്ക്കാണ് പരിക്കേറ്റത്.

English summary
Private bus crashed in to bus and bike. Police says driver is in alcohol
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X