വാതില്‍ ഇല്ലാത്ത സ്വകാര്യ ബസുകള്‍ ജൂലൈ 15 മുതല്‍ നിരത്തിലിറങ്ങില്ല
കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ക്ക് വാതില്‍ ഇല്ലാത്ത സ്ഥിരം കാഴ്ചയ്ക്ക് പണി കൊടുത്ത് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍. ജൂലൈ 15 മുതല്‍ ബസുകളില്‍ വാതില്‍ നിര്‍ബന്ധമാക്കമെന്നാണ് പുതിയ ഉത്തരവ്.
വാതില്‍ ഇല്ലാത്ത ബസുകളില്‍ നിന്നും യാത്രക്കാര്‍ താഴെ വീണുള്ള അപകടം സ്ഥിരമായതോടെയാണ് പുതിയ നടപടി സ്ഥീകരിച്ചിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവ് കഴിഞ്ഞ ദിവസത്തിലാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ടോമിന്‍ ജെ തച്ചങ്കരി ഇറക്കിയത്.

ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ ഉത്തരവിനെതിരെ ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഉത്തരവ് നടപ്പാക്കിയാല്‍ കൂടുതല്‍ ജീവനക്കാരെ ജോലിയ്ക്ക് എടുക്കേണ്ടി വരും എന്ന കാരമാണ് ഇവര്‍ പറയുന്നത്. ഇതി ചെലവ് വര്‍ധിപ്പിക്കും എന്നാണ് വാദം.












Click it and Unblock the Notifications