കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ബസില്‍ പ്ലസ് ടു വിദ്യാര്‍ഥിനി മാത്രം!! ജീവനക്കാര്‍ ബസ് വഴിതിരിച്ചുവിട്ടു!! സംഭവം കൊച്ചിയില്‍

ബസ് ജീവക്കാര്‍ക്കെതിരേ പോലീസ് കേസെടുത്തു

  • By Manu
Google Oneindia Malayalam News

കാക്കനാട്: സ്‌കൂള്‍ വിദ്യാര്‍ഥിനിയുമായി സ്വകാര്യ ബസ് റൂട്ട് മാറ്റി സര്‍വീസ് നടത്തിയെന്നു പരാതി. കൊച്ചിയിലാണ് സംഭവം നടന്നത്. പ്ലസ് ടു വിദ്യാര്‍ഥിനി മാത്രം ബസിലിരിക്കെയാണ് ജീവനക്കാര്‍ ബസ് മറ്റൊരു വഴിയിലൂടെ ഓടിച്ചത്. വൈകീട്ട് ആറു മണിക്കു ശേഷമായിരുന്നു സംഭവം.

1

എന്‍ജിഒ ക്വാര്‍ട്ടേഴ്‌സിലായിരുന്നു പെണ്‍കുട്ടിക്ക് ഇറങ്ങേണ്ടിയിരുന്നത്. പക്ഷെ ബസ് ഇവിടെ നിര്‍ത്താതെ പടമുകള്‍ സിവില്‍ ലൈന്‍ റോഡ് വഴി കാക്കനാട് റൂട്ടിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇതോടെ ഭയന്ന പെണ്‍കുട്ടി വീട്ടിലേക്കു ഫോണില്‍ വിളിച്ചു വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ ബന്ധുക്കള്‍ ബസ് തടഞ്ഞ് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി.

2

ഇതിനിടെ പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ജീവനക്കാരെ മര്‍ദ്ദിച്ചെന്ന് ആരോപിച്ച് രാവിലെ 10 മണി വരെ കാക്കനാട്-എറണാകുളം റൂട്ടില്‍ ഒരു വിഭഗം ബസ് ജീവനക്കാര്‍ പണി മുടക്കി പ്രതിഷേധിച്ചു. വിദ്യാര്‍ഥിനിയുമായി റൂട്ട് മാറ്റി സര്‍വീസ് നടത്തിയ ബസ് ജീവനക്കാര്‍ക്ക് എതിരേ ജാമ്യമില്ലാ വകുപ്പ് ചുമത്തി പോലീസ് കേസെടുത്തതോടെ ബസ് ജീവനക്കാരുടെ സംഘടന സമരം പിന്‍വലിക്കുകയും ചെയ്തു.

English summary
Case registered against bus employees in kochi.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X