വിഷുവും ഈസ്റ്ററുമെത്തി!! സ്വകാര്യ ബസുകള്‍ കൊളള തുടങ്ങി!! നട്ടംതിരിഞ്ഞ് യാത്രക്കാര്‍!!
വിഷുവും ഈസ്റ്ററും ഒന്നിച്ച് എത്തിയതിനെ തുടര്‍ന്ന് നാട്ടിലേക്കെത്തുന്ന മലയാളികളാണ് സ്വകാര്യ ബസുകളുടെ കൊള്ളയ്ക്ക് ഇരയായിരിക്കുന്നത്.
ബംഗലൂരു: വിഷുവും ഈസ്റ്ററും ആഘോഷിക്കാന്‍ നാട്ടിലേക്കെത്തുന്ന മലയാളികളെ കൊള്ളയടിക്കാന്‍ സ്വകാര്യ ബസുകള്‍. ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയാണ് കൊള്ള. ബംഗളൂരുവില്‍ നിന്ന് കേരളത്തിലേക്കുള്ള നിരക്കാണ് കുത്തനെ കൂട്ടിയിരിക്കുകയാണ്. വിഷുവും ഈസ്റ്ററും ഒന്നിച്ച് എത്തിയതിനെ തുടര്‍ന്ന് നാട്ടിലേക്കെത്തുന്ന മലയാളികളാണ് സ്വകാര്യ ബസുകളുടെ കൊള്ളയ്ക്ക് ഇരയായിരിക്കുന്നത്.
കെഎസ്ആര്‍ടിസിയും കര്‍ണാടക ആര്‍ടിസിയും പ്രഖ്യാപിച്ച സ്‌പെഷ്യല്‍ സര്‍വീസുകളില്‍ ടിക്കറ്റ് തീര്‍ന്നതോടെയാണ് സ്വകാര്യ ബസുകളുടെ കൊള്ള നിരക്കില്‍ യാത്ര ചെയ്യാനുള്ള ഗതികേട് യാത്രക്കാര്‍ക്ക് ഉണ്ടായിരിക്കുന്നത്. തെക്കന്‍ കേരളത്തിലേക്ക് സ്‌പെഷ്യല്‍ സസര്‍വീസുകള്‍ കുറവായതും സ്വകാര്യ ബസുകള്‍ക്ക് കൊള്ള നടത്താന്‍ അനുഗ്രഹമായിരിക്കുകയാണ്.

ട്രെയിന്‍ ടിക്കറ്റ് നേരത്തെ തന്നെ തീര്‍ന്നു പോയിരുന്നു. സ്ഥിരം ബസ് സര്‍വീസുകളിലെ ടിക്കററ് ഒരു മാസം മുമ്പ് തന്നെ തീര്‍ന്നു പോയി. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ ഇരട്ടിയോളം ബസ് സര്‍വീസുകളാണ് ബംഗളൂരുവില്‍ നിന്ന് ഇത്തവണ പ്രഖ്യാപിച്ചിരുന്നത്. കെഎസ്ആര്‍ടിസി 31 സര്‍വീസുകളും കര്‍ണാടക ആര്‍ടിസി 68 സര്‍വീസുകളും ഏര്‍പ്പെടുത്തിയിരുന്നു. എന്നിട്ടും തിരക്ക് നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടില്ല.
തൃശൂര്‍, എറണാകുളം എന്നിവിടങ്ങളിലേക്ക് 2500നും 3000നും ഇടയിലാണ് വിഷുവിന് തലേദിവസത്തെ നിരക്ക്. തിരുവന്തപുരത്തേക്ക് ഇതിലും ഉയരും. തെക്കന്‍ കേരളത്തിലേക്ക് എട്ട് സ്‌പെഷ്യല്‍ വണ്ടികള്‍ മാത്രമാണ് കെഎസ്ആര്‍ടിസിയുടെ വകയായിട്ടുള്ളത്. കെഎസ്ആര്‍ടിസിയുടെ സ്‌പെഷ്യല്‍ ബസുകളുടെ ടിക്കറ്റ് തീര്‍ന്നതോടെയാണ് സ്വകാര്യ ബസുകള്‍ തോന്നും പടി നിരക്ക് ഈടാക്കാന്‍ തുടങ്ങിയത്.
ഇത്തരം കൊള്ള തടയാന്‍ ടാക്‌സി നിരക്ക് നിശ്ചയിക്കുന്ന മാതൃകയില്‍ നിയന്ത്രണം കൊണ്ടു വരണമെന്ന ആവശ്യം നാളുകളായി മുന്നോട്ട് വച്ചെങ്കിലും ഇതുവരെ നടപടി ഒന്നും ഉണ്ടായിട്ടില്ലെന്നാണ് ആരോപണം.












Click it and Unblock the Notifications