കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഡിസംബര്‍ 18 മുതല്‍ അനിശ്ചിത കാല ബസ് സമരം

  • By Soorya Chandran
Google Oneindia Malayalam News

കൊച്ചി: ഡിസംബര്‍ 18 മുതല്‍ സ്വകാര്യ ബസ്സുകള്‍ അനിശ്ചിത കാല സമരത്തിലേക്ക്. ബസ് ചാര്‍ജ് കൂട്ടണം എന്നതടക്കമുള്ള നിരവധി ആവശ്യങ്ങള്‍ ഉന്നയിച്ചുകൊണ്ടാണ് സമരം. സ്വകാര്യ ബസ് ഉടമകളുടെ സംയുക്ത സമര സമിതിയാണ് പണിമുടക്കിന് ആ്‌വാനം ചെയ്തിരിക്കുന്നത്.

നിലവില്‍ ആറ് രൂപയാണ് ഓര്‍ഡിനറി ബസ്സുകളിലെ മിനിമം ചാര്‍ജ്ജ്. ഇത് എട്ട് രൂപയാക്കി ഉയര്‍ത്തണം എന്നതാണ് ബസ് ഉടമകളുടെ പ്രധാനപ്പെട്ട ആവശ്യം. ഇതിന് ആനുപാതികമായി മറ്റ് നിരക്കുകളും കൂട്ടണമെന്നും ബസ് ഉടമകളുടെ സംയുക്ത സമര സമിതി ആവശ്യപ്പെടുന്നു.അടിക്കടി ഉണ്ടാകുന്ന ഡീസല്‍ വില വര്‍ദ്ധന സ്വകാര്യ ബസ് വ്യവസായത്തെ കടുത്ത നഷ്ടത്തിലേക്ക് തള്ളിവിടുകയാണെന്നാണ് ബസു ഉടമകളുടെ പക്ഷം.

Private Bus

2012 നവംബര്‍ 10 നാണ് സംസ്ഥാനത്ത് അവസാനമായി ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ചത്. ഓര്‍ഡിനറി ബസ്സുകളില്‍ മിനിമം ചാര്‍ജ്ജ് അഞ്ച് രൂപയായിരുന്നത് അന്ന് ആറ് രൂപയാക്കുകയായിരുന്നു. ഇതോടെ ഫാസ്റ്റ് പാസഞ്ചര്‍ ബസ്സുകളില്‍ മിനിമം ചാര്‍ജ്ജ് എട്ട് രൂപയും, സൂപ്പര്‍ ഫാസ്റ്റിന് 12 രൂപയും ആയിരുന്നു. എക്‌സ്പ്രസ് ബസ്സുകള്‍ക്ക് 17ഉം സൂപ്പര്‍ ഡീലക്‌സിന് 25 ഉം വോള്‍വോക്ക് 35 രൂപയും ആണ് ഇപ്പോള്‍ മിനിമം ചാര്‍ജ്ജ്.

ബസ് ഉടമകള്‍ സമരം പ്രഖ്യാപിച്ചെങ്കിലും സര്‍ക്കാര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

English summary
Private Bus Owners call for indefinite strike from December 18.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X