Get Updates
Get notified of breaking news, exclusive insights, and must-see stories!

ജനങ്ങളെ വലയ്ക്കാന്‍ ജൂണ്‍ 11 മുതല്‍ അനിശ്ചിതകാല ബസ് പണിമുടക്ക്

തിരുവനന്തപുരം: ജനങ്ങളെ വലയ്ക്കാന്‍ കേരളത്തിന് മുന്നിലേയ്ക്ക് ഒരു സമരം കൂടി വരുന്നു. സ്വകാര്യ ബസ്സുകളാണ് അനിശ്ചിത കാല പണിമുടക്ക് പ്രഖ്യാപിച്ചിട്ടുള്ളത്.

ജൂണ്‍ 11 മുതലാണ് ബസ്സുടമകള്‍ സമരം പ്രഖ്യാപിച്ചിരിയ്ക്കുന്നത്. സ്വകാര്യ ബസ്സുകളുടെ പെര്‍മിറ്റുകള്‍ നിലവിലുള്ള രീതിയില്‍ തന്നെ നിലനിര്‍ത്തണം എന്നാവശ്യപ്പെട്ടാണ് സമരം.

Private Bus

ബസ്സുകള്‍ക്ക് സര്‍ക്കാര്‍ പെര്‍മിറ്റ് പുതുക്കി നല്‍കുന്നില്ലെന്നാണ് ഉടമകളുടെ ആരോപണം. ഇത് ബസ് വ്യവസായത്തെ പിറകോട്ടടിയ്ക്കുന്നുവെന്നും അവര്‍ പറയുന്നു. നിലവില്‍ സര്‍വ്വീസ് നടത്തുന്ന എല്ലാ ബസ്സുകളുടേയും പെര്‍മിറ്റ് അതേ രീതിയില്‍ നിലനിര്‍ത്തണം എന്നാണ് ആവശ്യപ്പെടുന്നത്.

നേരത്തേ ഈ വിഷയത്തില്‍ ഗതാഗത മന്ത്രിയുമായി ബസ് ഉടമകളുടെ സംഘടന ചര്‍ച്ച നടത്തിയിരുന്നെങ്കിലും തീരുമാനം ഉണ്ടായില്ല. വിഷയത്തില്‍ മുഖ്യമന്ത്രിയ്ക്കും ഗതാഗതമന്ത്രിയ്ക്കും നിവേദനം നല്‍കാന്‍ സ്വകാര്യ ബസ് ഉടമകളുടെ യോഗം തീരുമാനിച്ചു. ജൂണ്‍ നാലിന് സംസ്ഥാനത്തെ മുഴുവന്‍ ബസ് ഉടമകളും ചേര്‍ന്ന് സെക്രട്ടേറിയറ്റിന് മുന്നില്‍ മാര്‍ച്ച് ധര്‍ണയും നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+