ആവശ്യം അംഗീകരിക്കണം ഇല്ലെങ്കിൽ സമരമുറ: ബസ് ചാർജ് വർധന: മന്ത്രിയ്ക്ക് നോട്ടീസ് നൽകി ബസുടമകൾ
തിരുവനന്തപുരം: ബസ് ചാർജ് വർധനയിൽ നിലപാട് കടുപ്പിച്ച് സ്വകാര്യ ബസ് ഉടമകൾ. നിരക്ക് വർധന സംബന്ധിച്ച വിഷയത്തിൽ സ്വകാര്യ ബസ് ഉടമകൾ ഗതാഗത മന്ത്രി ആന്റണി രാജുവിന് നോട്ടീസ് നൽകി.
ബസ്സുടമകളുടെ പണിമുടക്ക് സംബന്ധിച്ചാണ് നോട്ടീസ്. ചാർജ് വർധന ഉടൻ പ്രാബല്യത്തിൽ വരണം എന്നതാണ് ബസ്സുടമകളുടെ ആവശ്യം.
അതേസമയം, വിഷയത്തിൽ ചർച്ചകൾ നടക്കുകയാണെന്നും ബസ്സുടമകളുടെ ആവശ്യം ന്യായമാണെന്നും ഗതാഗത വകുപ്പ് മന്ത്രി ആൻറണി രാജു വ്യക്തമാക്കി. ഇന്ന് വിഷയം സംബന്ധിച്ച് മറ്റ് ചർച്ചകളൊന്നും നടന്നിട്ടില്ല.

ബസ്സുടമകൾ നിവേദനം നൽകിയിട്ടുണ്ട്. ബസ്സുടമകളുടെ ആവശ്യത്തിൽ ഉടൻ തീരുമാനം ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുകയാണെന്ന് ബസ്സുടമകൾ ഇക്കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ബജറ്റിലെ അവഗണനയിലും നിരക്ക് വർദ്ധനവ് എന്ന ആവശ്യം സർക്കാർ പരിഗണിക്കാത്ത സാഹചര്യത്തിലുമാണ് സമരത്തിന് ആഹ്യാനം ചെയ്തിരിക്കുന്നത്.

ആവശ്യങ്ങൾ തുറന്നു പറഞ്ഞ് സ്വകാര്യ ബസുടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ നേരത്തെ തന്നെ രംഗത്ത് എത്തിയിരുന്നു. സ്വകാര്യ ബസ് ചാർജ് മിനിമം 10 രൂപ മതിയാകില്ലെന്നും മിനിമം ചാർജ് ഉയർത്തണമെന്നും ഫെഡറേഷൻ ആവിശ്യപ്പെട്ടിരുന്നു. മിനിമം ചാർജ് 12 രൂപ ആക്കാനാണ് ഫെഡറേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പുറമേ വിദ്യാർഥികളുടെ ബസ് യാത്രാ നിരക്ക് ഉയർത്തണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടിരുന്നു. നിലവിലെ വിദ്യാർഥികളുടെ മിനിമം യാത്രാനിരക്ക് 1 രൂപയാണ്.

എന്നാൽ, ഒരു രൂപയിൽ നിന്നും മിനിമം ചാർജ് ആറു രൂപയാക്കി ഉയർത്തണം എന്നാണ് ഫെഡറേഷന്റെ ആവശ്യം. ഈ ആവശ്യങ്ങളൊക്കെ സർക്കാരിന് മുന്നിൽ ഫെഡറേഷൻ നേരത്തെ ഉന്നയിച്ചിരുന്നു. എന്നാൽ, ബസ്സുടമകളുടെ ആവശ്യം പരിഹരിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല. ഫെഡറേഷൻ ആവശ്യങ്ങൾ ഉന്നയിച്ചപ്പോൾ സർക്കാർ നിരക്ക് ഉയർത്താം എന്ന് പറഞ്ഞിരുന്നു. എന്നാൽ, നാല് മാസം കഴിഞ്ഞിട്ടും ഉറപ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുവാൻ ബസ്സുടമകൾ തീരുമാനിച്ചിരിക്കുന്നത്.
Recommended Video


രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കിയില്ല. സംസ്ഥാന ബജറ്റിലും ഒരു തരത്തിലുമുള്ള പരിഗണന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ഫെഡറേഷൻ ആരോപിക്കുന്നുണ്ട്. അതേസമയം, സമരം ഉടൻ ഉണ്ടാകുമെന്നും തീയതി നിശ്ചയിച്ചിട്ടില്ലെന്നും ബസ്സുടമകൾ വ്യക്തമാക്കിയിരുന്നു. മറ്റ് സംഘടനകളുമായി ആലോചിച്ച് തീയതി പ്രഖ്യാപിക്കുമെന്ന് പറഞ്ഞിരുന്നു. ചർച്ചയ്ക്ക് ശേഷം തീയതി പ്രഖ്യാപിക്കാനാണ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ തീരുമാനം.

അതേസമയം, ഈ മാസം 31 - ന് ഉള്ളിൽ അനിശ്ചിതകാല സമരത്തിന്റെ തീയതി പ്രഖ്യാപിക്കുമെന്ന് ഫെഡറേഷൻ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ ബജറ്റിൽ സ്വകാര്യ ബസ് ഉടമകൾക്ക് വേണ്ട പരിഗണന ലഭിക്കാത്തതിൽ ശക്തമായ പ്രതിഷേധവുമായി ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെ ഫെഡറേഷന്റെ പ്രതികരണം ഇങ്ങനെയായിരുന്നു : - 'കേരളത്തിലെ വിദ്യാർഥികൾക്കും സാധാരണ ജനങ്ങൾക്കും കുറഞ്ഞ നിരക്കിലാണ് സ്വകാര്യ ബസുകൾ യാത്രാ സൗകര്യം ഒരുക്കുന്നത്.

സർക്കാരിന് നയാ പൈസയുടെ മുതൽ മുടക്ക് ഇതിന് വേണ്ടി ഇല്ല. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നതിലൂടെ കേരളത്തിലെ പതിനായിരക്കണക്കിന് ബസ് തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാക്കുന്നുണ്ട്. സർക്കാരിന് മുൻകൂട്ടി നികുതി നൽകുന്നു. ആയിരക്കണക്കിന് കോടി രൂപയുടെ നികുതിയാണ് സർക്കാരിനെ നൽകി വരുന്നത്. പൊതു ഗതാഗത മേഖലയിൽ സ്റ്റേജ് ക്യാരേജ് സർവീസുകൾ സ്വകാര്യ ബസ്സുകൾ നടത്തുന്നു. എന്നാൽ, സർക്കാരിന്റെ ഭാഗത്ത് നിന്നും റോഡ് ടാക്സിലും സ്റ്റേജ് ക്യാരേജ് ബസ്സുകൾ ഉപയോഗിക്കുന്ന ഡീസൽ വിൽപ്പന നികുതിയിൽ ഇളവ് ലഭ്യമാകുമെന്ന് ഫെഡറേഷൻ പ്രതീക്ഷിച്ചു' - ഫെഡറേഷൻ വ്യക്തമാക്കി.
-
സ്വർണം പിന്നെയും പറ്റിച്ചു! രാവിലെ കുറഞ്ഞ സ്വർണവില പിന്നെയും കൂടി, ഇനിയങ്ങോട്ട് മുകളിലേക്ക് തന്നെ? -
'ഭാര്യയുടെ നാഭിക്ക് ചവിട്ടിയവന് കൊടുത്ത സ്ഥാനം എന്നെക്കൊണ്ട് പറയിക്കണ്ട', പിണറായിക്ക് മറുപടിയുമായി രാഹുൽ -
സ്വർണ വില പ്രവചനം തിരുത്തി വിദഗ്ജർ; പക്ഷെ പവന് 2.2 ലക്ഷം രൂപയാകും, ഗ്രാം വില 29000 -
'ഇന്ന് എനിക്ക് ഫ്ലാറ്റ് ഉണ്ട്, ആഡംബര വാഹനങ്ങളുണ്ട്, ഇതൊക്കെയും എന്റെ കഴിവ് കൊണ്ട് നേടിയെടുത്തത്'; അഖിൽ മാരാർ -
പിണറായിയുടേത് 'സംഘി ക്യാബിനറ്റ്'! പിഷാരടിയെ തൊട്ടാൽ വിവരം അറിയും; ആഞ്ഞടിച്ച് ഷാഫി പറമ്പിൽ -
യുഎസ്-ഇറാൻ നേരിട്ടുള്ള ചർച്ചകൾക്ക് വേദിയാവാൻ ഇസ്ലാമാബാദ്; മധ്യസ്ഥ ശ്രമങ്ങളുമായി ഈജിപ്തും തുർക്കിയും -
സ്വർണം വാങ്ങുന്നത് സേഫ് അല്ല, വിൽക്കാൻ നിൽക്കുന്നവരും പെട്ട് പോകും';സാമ്പത്തിക വിദഗ്ധ മേരി ജോർജ് -
ബെംഗളൂരു നിവാസികളുടെ ശ്രദ്ധയ്ക്ക്; പാർക്കിംഗ് ഇനി കരുതലോടെ മതി, ഇല്ലെങ്കിൽ വൻ പിഴ, കാറിന് 1000, ബൈക്കിന് 650! -
'വരത്തന്' അല്ല, നിങ്ങളില്‍ ഒരുവന് വിജയ്; പേരമ്പൂരില്‍ കോടികള്‍ ചെലവിട്ട് വീട്, സര്‍വെ ഫലം തിരിച്ചടി -
മോഹൻലാലുമായുള്ള മുഖ്യമന്ത്രിയുടെ അഭിമുഖത്തിന് ചിലവായത് ലക്ഷങ്ങൾ! ഉപയോഗിച്ചത് സർക്കാർ ഫണ്ട് -
യുപിയിൽ പാക് ചാരശൃംഖല തകർത്തു; 22 പേർ പിടിയിൽ, പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ -
എല്ലാം കണക്കാ...- കാൽനൂറ്റാണ്ടിനിടെ എൽഡിഎഫ് പതുങ്ങിയതും യുഡിഎഫ് കുതിച്ചതും 2001ൽ












Click it and Unblock the Notifications