Get Updates
Get notified of breaking news, exclusive insights, and must-see stories!

ആവശ്യം അംഗീകരിക്കുന്നില്ല; സർക്കാരിന് മൗനം; ബജറ്റിലും തഴഞ്ഞു; സ്വകാര്യ ബസ്സുടമകൾ സമരത്തിലേക്ക്

തൃശ്ശൂർ: സംസ്ഥാനത്തെ സ്വകാര്യ ബസ്സുടമകൾ അനിശ്ചിതകാല സമരത്തിലേക്ക്. ബജറ്റിലെ അവഗണനയിലും നിരക്ക് വർദ്ധനവ് എന്ന ആവശ്യം സർക്കാർ പരിഗണിക്കാത്ത സാഹചര്യത്തിലുമാണ് സമരം.

ആവശ്യങ്ങൾ തുറന്നു പറഞ്ഞ് സ്വകാര്യ ബസുടമകളുടെ സംഘടനയായ ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ രംഗത്ത് എത്തിയിരുന്നു. സ്വകാര്യ ബസ് ചാർജ് മിനിമം 10 രൂപ മതിയാകില്ലെന്നും മിനിമം ചാർജ് ഉയർത്തണമെന്നും ഫെഡറേഷൻ ആവിശ്യപ്പെട്ടിരുന്നു.

മിനിമം ചാർജ് 12 രൂപ ആക്കാനാണ് ഫെഡറേഷൻ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിന് പുറമേ വിദ്യാർഥികളുടെ ബസ് യാത്രാ നിരക്ക് ഉയർത്തണമെന്നും ഫെഡറേഷൻ ആവശ്യപ്പെട്ടിരുന്നു.

1

നിലവിലെ വിദ്യാർഥികളുടെ മിനിമം യാത്രാനിരക്ക് 1 രൂപയാണ്. എന്നാൽ, ഒരു രൂപയിൽ നിന്നും മിനിമം ചാർജ് ആറു രൂപയാക്കി ഉയർത്തണം എന്നാണ് ഫെഡറേഷന്റെ ആവശ്യം. ഈ ആവശ്യങ്ങളൊക്കെ സർക്കാരിന് മുന്നിൽ ഫെഡറേഷൻ നേരത്തെ ഉന്നയിച്ചിരുന്നു. എന്നാൽ, ബസ്സുടമകളുടെ ആവശ്യം പരിഹരിക്കാൻ സർക്കാർ തയ്യാറായിരുന്നില്ല.

2

ഫെഡറേഷൻ ആവശ്യങ്ങൾ ഉന്നയിച്ചപ്പോൾ സർക്കാർ നിരക്ക് ഉയർത്താം എന്ന് പറഞ്ഞിരുന്നു. എന്നാൽ, നാല് മാസം കഴിഞ്ഞിട്ടും ഉറപ്പൊന്നും ലഭിക്കാത്ത സാഹചര്യത്തിലാണ് അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങുവാൻ ബസ്സുടമകൾ തീരുമാനിച്ചിരിക്കുന്നത്. രാമചന്ദ്രൻ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കിയില്ല. ഇന്നലെ, അവതരിപ്പിച്ച ബജറ്റിലും ഒരു തരത്തിലുമുള്ള പരിഗണന സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിട്ടില്ലെന്നും ഫെഡറേഷൻ ആരോപിക്കുന്നുണ്ട്.

3

അതേസമയം, സമരം തുടങ്ങേണ്ട തീയതി നിശ്ചയിച്ചിട്ടില്ല. ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ തന്നെ തീയതി പ്രഖ്യാപിക്കും. മറ്റ് സംഘടനകളുമായി ഇക്കാര്യം ആലോചിക്കും. ചർച്ചയ്ക്ക് ശേഷം തീയതി പ്രഖ്യാപിക്കാനാണ് ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷന്റെ തീരുമാനം. അതേസമയം, ഈ മാസം 31 - ന് ഉള്ളിൽ അനിശ്ചിതകാല സമരത്തിന്റെ തീയതി പ്രഖ്യാപിക്കുമെന്ന് ഫെഡറേഷൻ അറിയിച്ചിട്ടുണ്ട്. കേരളത്തിലെ ബജറ്റിൽ സ്വകാര്യ ബസ് ഉടമകൾക്ക് വേണ്ട പരിഗണന ലഭിക്കാത്തതിൽ ശക്തമായ പ്രതിഷേധവുമായി ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ പ്രതികരിച്ചിരുന്നു.

4

ഇതിന് പിന്നാലെ ഫെഡറേഷന്റെ പ്രതികരണം ഇങ്ങനെയായിരുന്നു : -

'കേരളത്തിലെ വിദ്യാർഥികൾക്കും സാധാരണ ജനങ്ങൾക്കും കുറഞ്ഞ നിരക്കിലാണ് സ്വകാര്യ ബസുകൾ യാത്രാ സൗകര്യം ഒരുക്കുന്നത്. സർക്കാരിന് നയാ പൈസയുടെ മുതൽ മുടക്ക് ഇതിന് വേണ്ടി ഇല്ല. സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നതിലൂടെ കേരളത്തിലെ പതിനായിരക്കണക്കിന് ബസ് തൊഴിലാളികൾക്ക് തൊഴിൽ ലഭ്യമാക്കുന്നുണ്ട്. സർക്കാരിന് മുൻകൂട്ടി നികുതി നൽകുന്നു. ആയിരക്കണക്കിന് കോടി രൂപയുടെ നികുതിയാണ് സർക്കാരിനെ നൽകി വരുന്നത്. പൊതു ഗതാഗത മേഖലയിൽ സ്റ്റേജ് ക്യാരേജ് സർവീസുകൾ സ്വകാര്യ ബസ്സുകൾ നടത്തുന്നു.

5

എന്നാൽ, സർക്കാരിന്റെ ഭാഗത്ത് നിന്നും റോഡ് ടാക്സിലും സ്റ്റേജ് ക്യാരേജ് ബസ്സുകൾ ഉപയോഗിക്കുന്ന ഡീസൽ വിൽപ്പന നികുതിയിൽ ഇളവ് ലഭ്യമാകുമെന്ന് ഫെഡറേഷൻ പ്രതീക്ഷിച്ചു' - ഫെഡറേഷൻ വ്യക്തമാക്കി. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി ബസ് ഓപ്പറേറ്റേഴ്സ് ഫെഡറേഷൻ മുഖ്യമന്ത്രി പിണറായി വിജയനും ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ.ബാലഗോപാലിനും നിവേദനം നൽകിയിരുന്നു. എന്നാൽ, ബജറ്റ് പ്രസംഗത്തിൽ ഇത് സംബന്ധിച്ച് ഒരു പരാമർശവും ഉണ്ടായില്ല.

6

ഇത് ബസ് ഫെഡറേഷനെ സംബന്ധിച്ച് വലിയൊരു തിരിച്ചടിയാണ്. ബജറ്റ് നിരാശാജനകം ആയിരുന്നു എന്നാണ് ബസ് ഫെഡറേഷൻ വ്യക്തമാക്കിയത്. അതേസമയം, കെ എസ് ആർ ടി സിക്ക് വേണ്ടി ആയിരം കോടി രൂപ ബജറ്റിൽ വകയിരുത്തി. അയ്യായിരത്തിൽ താഴെ മാത്രം സർവീസുകളാണ് കെ എസ് ആർ ടി സി ക്ക് നിലവിലുള്ളത്. ഇതിന് പിന്നാലെയാണ് ഇന്നലെയുളള ബജറ്റിൽ ആയിരം കോടി രൂപ വകയിരുത്തിയിരിക്കുന്നത്.

Recommended Video

cmsvideo
    സ്വകാര്യബസ് ഉടമകള്‍ അനിശ്ചിതകാല സമരത്തിലേയ്ക്ക്
    7

    എന്നാൽ, സ്വകാര്യ ബസ് സർവീസുകൾക്ക് പന്ത്രണ്ടായിരത്തിലധികം സർവീസുകൾ നിലവിലുണ്ട്. എന്നാൽ ഇത്രയധികം സർവീസുകൾ ഉള്ള സ്വകാര്യ മേഖലയെ സംബന്ധിച്ച് ബജറ്റിൽ ഒരു പരാമർശം പോലും ഉണ്ടായില്ല. ബജറ്റിൽ ഡീസൽ വാഹനങ്ങളുടെ ഹരിത നികുതിയിൽ 50 ശതമാനം വർദ്ധനവ് വരുത്തുന്നതും പ്രതിഷേധാർഹം ആണ് എന്നും ഫെഡറേഷൻ വ്യക്തമാക്കി.

    More From
    Prev
    Next
    Notifications
    Settings
    Clear Notifications
    Notifications
    Use the toggle to switch on notifications
    • Block for 8 hours
    • Block for 12 hours
    • Block for 24 hours
    • Don't block
    Gender
    Select your Gender
    • Male
    • Female
    • Others
    Age
    Select your Age Range
    • Under 18
    • 18 to 25
    • 26 to 35
    • 36 to 45
    • 45 to 55
    • 55+