Get Updates
Get notified of breaking news, exclusive insights, and must-see stories!

ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും നിരത്തിലിറക്കില്ല; സര്‍വ്വീസുകള്‍ നിര്‍ത്താനൊരുങ്ങി സ്വകാര്യ ബസുടമകള്‍

തിരുവനന്തപുരം: കേരളത്തില്‍ ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ പൊതുഗതാഗതസംവിധാനങ്ങള്‍ക്കെല്ലാം കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മെയ് മൂന്നിന് ശേഷം ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും പൊതു ഗതാഗത സൗകര്യം എത്തരത്തിലായിരിക്കുമെന്നതില്‍ വ്യക്തതയില്ല. ബസുകള്‍ക്ക് സര്‍വ്വീസുകള്‍ നടത്താന്‍ അനുമതി കൊടുത്താലും യാത്രക്കാരുടെ എണ്ണത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും.

അത്തരമൊരു സാഹചര്യമുണ്ടായാല്‍ ബസ് ഉടമകള്‍ കനത്ത നഷ്ടം നേരിടേണ്ടിവരും. അത്തരം സാഹചര്യം ഒഴിവാക്കുന്നതിനുള്ള നീക്കത്തിലാണ് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍.ലോക്ക്ഡൗണ്‍ കഴിഞ്ഞാലും താല്‍ക്കാലികമായി സര്‍വ്വീസ് നിര്‍ത്തിവെക്കാനാണ് തീരുമാനം.

ജി ഫോം

ജി ഫോം

ലോക്ക്ഡൗണ്‍ നീക്കിയതിന് ശേഷവും സര്‍വ്വീസുകള്‍ നടത്താതിരിക്കാന്‍ ജി ഫോം പൂരിപ്പിച്ചു നല്‍കിയിരിക്കുകയാണ് ബസുടമകള്‍. ഗതാഗത വകുപ്പിന്റെ അനുമതിയോട് കൂടി ബസുകള്‍ കയറ്റിയിടുന്നതിനുള്ള ജിഫോം അപേക്ഷയാണ് ബസ്സുടകള്‍ നല്‍കി തുടങ്ങിയത്. മുഴുവന്‍ ബസുടമകളും ഈ തീരുമാനത്തിലെത്തിയാല്‍ യാത്രക്കാര്‍ വലയും.

നഷ്ടം ഒഴിവാക്കാന്‍

നഷ്ടം ഒഴിവാക്കാന്‍

സംസ്ഥാനത്ത് ഇതുവരേയും പന്ത്രണ്ടായിരത്തോളം സ്വകാര്യ വാഹനങ്ങളാണ് ഉള്ളത്. ഇതില്‍ ഇപ്പോള്‍ തന്നെ അയ്യായിരത്തിലധികം ഉടമകള്‍ ജി ഫോം അപേക്ഷകള്‍ നല്‍കി കഴിഞ്ഞു. ലോക്ക് ഡൗണ്‍ കഴിഞ്ഞ് നിരത്തിലോടുമ്പോഴുള്ള നഷ്ടം ഒഴിവാക്കാനാണ് ബസുടമകളുടെ നീക്കം എന്നാണ് സൂചന.സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസുകളെല്ലാം അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഓഫിസുകളുടെ മുന്നില്‍ വെച്ചിരിക്കുന്ന പെട്ടികൡ അപേക്ഷയും പണം അടച്ചതിന്റെ രേഖയും കൊണ്ടിടുകയാണ് ഉടമകള്‍.

 ഒരു വര്‍ഷം വരെ

ഒരു വര്‍ഷം വരെ

ജി ഫോം അപേക്ഷ നല്‍കിയാല്‍ മൂന്നുമാസത്തേക്കോ ഒരു കൊല്ലത്തേക്കോ ബസുകള്‍ക്ക് സര്‍വ്വീസുകള്‍ നടത്താതെ കയറ്റിയിടാം.അതേസമയം തന്നെ ഒരിക്കല്‍ കയറ്റിയിട്ടുകഴിഞ്ഞാല്‍് വാഹന ഉടമകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും അപേക്ഷ പിന്‍വലിച്ച് നിരത്തിലിറങ്ങാനും വ്യവസ്ഥയുണ്ട്. ബസുകളില്‍ യാത്രക്കാരെ അനുവദിക്കുന്നത് സംബന്ധിച്ച് സര്‍ക്കാര്‍ വിശദമായ മാര്‍ഗ രേഖകള്‍ പുറപ്പെടുവിച്ചിട്ടില്ലെങ്കിലും സീറ്റിന്റെ എണ്ണത്തില്‍ പകുതി പേരെ മാത്രമെ ബസുകളില്‍ അനുവദിക്കാന്‍ സാധ്യതയുള്ളു. ഈ സാഹചര്യത്തില്‍ ബസുകള്‍ ഓടിച്ചാല്‍ വലിയ നഷ്ടമായിരിക്കും.

 ലോക്ക്ഡൗണ്‍

ലോക്ക്ഡൗണ്‍

മെയ് മൂന്ന് വരെയാണ് നിലവിലെ സാഹചര്യത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മെയ് മൂന്ന് കഴിഞ്ഞാലും സംസ്ഥാനത്ത് പൊതു ഗതാഗതം പുനസ്ഥാപിക്കാനുള്ള സാധ്യത കുറവാണ്. സാധാരണയായി ശരാശരി 70 യാത്രക്കാരെ വരെ ബസില്‍ കൊണ്ട് പോകാം. എന്നാല്‍ കൊറോണ കാലത്ത് അത് സാധ്യമല്ല.

പാക്കേജ്

പാക്കേജ്

ബസ് ജീവനക്കാര്‍ക്ക് ക്ഷേമനിധിയില്‍ നിന്നും 5000 രൂപ സഹായം പ്രഖ്യാപിച്ചിട്ടുണ്ടങ്കിലും ക്ഷേമനിധിയില്‍ അംഗങ്ങളല്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ കൂടുതലാണ്. ബസ് ഉടമകള്‍ക്ക് നഷ്ടം വരാതെ സര്‍വ്വീസുകള്‍ നടത്താന്‍ സാധിക്കുന്ന പാക്കേജ് സര്‍ക്കാര്‍ കൊണ്ടുവരുമെന്നാണ് ഉടമകളുടെ പ്രതീക്ഷ. അങ്ങനാണെങ്കില്‍ ജി ഫോം പിന്‍വലിച്ച് ബസുകള്‍ ഓടാമെന്നാണ് ജീവനക്കാര്‍ കരുതുന്നത്.

കേരളം

കേരളം

കേരളത്തില്‍ ഇന്നലെ മാത്രം 11 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 7 പേര്‍ക്കും കോഴിക്കോട് ജില്ലയിലുള്ള 2 പേര്‍ക്കും കോട്ടയം, മലപ്പുറം ജില്ലകളിലുള്ള ഓരോരുത്തര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 5 പേര്‍ വിദേശത്ത് നിന്നും വന്നതാണ്. 3 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. സംസ്ഥാനത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത് 437 പേര്‍ക്കാണ്. അതില്‍ 127 പേര്‍ ചികിത്സയില്‍ തുടരുന്നുണ്ട്. 29,150 പേരാണ് നിരീക്ഷണത്തില്‍ തുടരുന്നത്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+