കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഒരുവര്‍ഷം വരെ സര്‍വ്വീസ് നിര്‍ത്താനൊരുങ്ങി സ്വകാര്യ ബസ് ഉടമകള്‍

  • By News Desk
Google Oneindia Malayalam News

തിരുവനന്തപുരം: കേരളത്തില്‍ ലോക്ക്ഡൗണ്‍ തുടരുന്ന സാഹചര്യത്തില്‍ പൊതുഗതാഗതസംവിധാനങ്ങള്‍ക്കെല്ലാം കര്‍ശന നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മെയ് മൂന്നിന് ശേഷം ലോക്ക്ഡൗണ്‍ പിന്‍വലിച്ചാലും പൊതു ഗതാഗത സൗകര്യം എത്തരത്തിലായിരിക്കുമെന്നതില്‍ വ്യക്തതയില്ല.

ബസുകള്‍ക്ക് സര്‍വ്വീസുകള്‍ നടത്താന്‍ അനുമതി കൊടുത്താലും യാത്രക്കാരുടെ എണ്ണത്തില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തും. അത്തരമൊരു സാഹചര്യമുണ്ടായാല്‍ ബസ് ഉടമകള്‍ കനത്ത നഷ്ടം നേരിടേണ്ടിവരും. അത്തരം സാഹചര്യം ഒഴിവാക്കുന്നതിനുള്ള നീക്കത്തിലാണ് സംസ്ഥാനത്തെ സ്വകാര്യ ബസുടമകള്‍.ലോക്ക്ഡൗണ്‍ കഴിഞ്ഞാലും ഒരു വര്‍ഷത്തേക്ക് ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവെച്ചതായി ബസുടകള്‍ അറിയിച്ചു.

കോൺഗ്രസിന് തിരിച്ചടി, അർണബ് ഗോസ്വാമിക്ക് സംരക്ഷണം നൽകി സുപ്രീം കോടതി!കോൺഗ്രസിന് തിരിച്ചടി, അർണബ് ഗോസ്വാമിക്ക് സംരക്ഷണം നൽകി സുപ്രീം കോടതി!

'നിങ്ങളാണ് വിഢികള്‍' നരേന്ദ്രമോദിയെ പാടെ തള്ളി ബിജെപി എംഎല്‍എ; കാരണംകാണിക്കല്‍ നോട്ടീസ്'നിങ്ങളാണ് വിഢികള്‍' നരേന്ദ്രമോദിയെ പാടെ തള്ളി ബിജെപി എംഎല്‍എ; കാരണംകാണിക്കല്‍ നോട്ടീസ്

ഒരു വര്‍ഷത്തേക്ക്

ഒരു വര്‍ഷത്തേക്ക്

ഒരുവര്‍ഷം വരെ സര്‍വ്വീസ് നിര്‍ത്താനൊരുങ്ങിയതായി അറിയിച്ച് ബസുടമകള്‍ സംസ്ഥാന വ്യാപകമായി ആര്‍ടിഒമാര്‍ക്ക് അപേക്ഷ നല്‍കിയിരിക്കുകയാണ്. ഇപ്പോഴത്തെ സാഹചര്യത്തില്‍ സര്‍വ്വീസ് നടത്തിയാലും ലാഭകരമാവില്ലയെന്ന് കണ്ടാണ് ബസുടമകള്‍ ജീ ഫോം നല്‍കിയിരിക്കുന്നത്. ഇതോടൊപ്പം നികുതി, ഇന്‍ഷൂറന്‍സ്, ക്ഷേമനിധി എന്നിവ അടക്കുന്നത് ഒഴിവാക്കാന്‍ കൂടിയാണ് ഈ നീക്കം.

ജിഫോം അപേക്ഷ

ജിഫോം അപേക്ഷ

നേരത്തെ തന്നെ ബസുടമകള്‍ ഗതാഗത വകുപ്പിന്റെ അനുമതിയോട് കൂടി ബസുകള്‍ കയറ്റിയിടുന്നതിനുള്ള ജിഫോം അപേക്ഷയാണ് നല്‍കി തുടങ്ങിയിരുന്നു.
സംസ്ഥാനത്ത് നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന്റെ ഓഫീസുകളെല്ലാം അടഞ്ഞുകിടക്കുകയാണ്. ഈ സാഹചര്യം കണക്കിലെടുത്ത് ഓഫിസുകളുടെ മുന്നില്‍ വെച്ചിരിക്കുന്ന പെട്ടികല്‍ അപേക്ഷയും പണം അടച്ചതിന്റെ രേഖയും കൊണ്ടിടുകയാണ് ഉടമകള്‍.

ഒരു സീറ്റില്‍ ഒരാള്‍

ഒരു സീറ്റില്‍ ഒരാള്‍

ഒരു സീറ്റില്‍ ഒരാള്‍ വീതമെന്ന നിലയില്‍ ബസ് സര്‍വ്വീസുകള്‍ നടത്തുന്ന കാര്യം പരിഗണിക്കാമെന്ന തീരുമാനത്തിലാണ് സര്‍ക്കാര്‍. എന്നാല്‍ ഇത് വലിയ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നതില്‍ അംഗീകരിക്കില്ലെന്ന നിലപാടിലാണ് ബസുടമകള്‍. അതേ സമയത്ത് തന്നെയാണ് നികുതി, ഇന്‍ഷൂറന്‍സ് എന്നിവ അടക്കുന്നതിനുള്ള സമയം എത്തിയിരിക്കുന്നത്. ഇതോടെയാണ് ബസ് സര്‍വ്വീസുകള്‍ നിര്‍ത്തിവെക്കുന്നതായി അറിയിച്ച് കൊണ്ട് ബസുടമകള്‍ മോട്ടോര്‍ വാഹന വകുപ്പിന് ജി ഫോം അപേക്ഷ നല്‍കിയിരിക്കുന്നത്.

ദിവസം പതിനായിരം രൂപ

ദിവസം പതിനായിരം രൂപ

ബസ് സര്‍വ്വീസുകള്‍ നടത്തികൊണ്ട് പോകാന്‍ ചുരുങ്ങിയത് ദിവസം പതിനായിരം രൂപയെങ്കിലും വരുമാനം കണ്ടെത്തണമെന്നാണ് ബസുടമകള്‍ പറയുന്നത്. മുടക്ക് മുതല്‍, മെയിന്റനന്‍സ് വര്‍ക്ക്, വേതനം ഇവയെല്ലാം കൂടി ഒരു ദിവസം ഇത്രയും പണം വേണമെന്നാണ് ഇവര്‍ പറയുന്നത്. അതേസമയം സാഹചര്യം നോക്കി ജിഫോം പിന്‍വലിച്ച് നിരത്തിലിറക്കുന്ന കാര്യം പരിഗണിക്കുമെന്നും ഉടമകള്‍ പറയുന്നു.

 ലോക്ക്ഡൗണ്‍

ലോക്ക്ഡൗണ്‍

ജി ഫോം അപേക്ഷ നല്‍കിയാല്‍ മൂന്നുമാസത്തേക്കോ ഒരു കൊല്ലത്തേക്കോ ബസുകള്‍ക്ക് സര്‍വ്വീസുകള്‍ നടത്താതെ കയറ്റിയിടാം.അതേസമയം തന്നെ ഒരിക്കല്‍ കയറ്റിയിട്ടുകഴിഞ്ഞാല്‍ വാഹന ഉടമകള്‍ക്ക് എപ്പോള്‍ വേണമെങ്കിലും അപേക്ഷ പിന്‍വലിച്ച് നിരത്തിലിറങ്ങാനും വ്യവസ്ഥയുണ്ട്. മെയ് മൂന്ന് വരെയാണ് നിലവിലെ സാഹചര്യത്തില്‍ രാജ്യത്ത് ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ മെയ് മൂന്ന് കഴിഞ്ഞാലും സംസ്ഥാനത്ത് പൊതു ഗതാഗതം പുനസ്ഥാപിക്കാനുള്ള സാധ്യത കുറവാണ്. സാധാരണയായി ശരാശരി 70 യാത്രക്കാരെ വരെ ബസില്‍ കൊണ്ട് പോകാം. എന്നാല്‍ കൊറോണ കാലത്ത് അത് സാധ്യമല്ല.

English summary
Private Bus Owners Suspended Service Till One Year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X